updated on:2018-07-11 02:39 PM
സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നതിനെതിരെ പി.കെ.എസ് ധര്‍ണ നടത്തി

www.utharadesam.com 2018-07-11 02:39 PM,
ബദിയടുക്ക: സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്ന ഭൂവുടമയുടെ വീട്ടിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. പി.കെ.എസ് (പട്ടികജാതി ക്ഷേമ സമിതി) കാറഡുക്ക ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം നടത്തിയത്. ബെള്ളൂര്‍ പൊസളിഗെ തോട്ടദമൂലയിലെ പട്ടികജാതി കുടുംബങ്ങള്‍ ഉള്‍പ്പെടെ 78 കുടുംബങ്ങള്‍ താമസിക്കുന്ന കോളനികളിലേക്കുള്ള സഞ്ചാരം നിഷേധിക്കുന്ന ഭൂവുടമയുടെ നിലാപാട് നേരത്തെ പ്രതിഷേധത്തിന് വഴി വെച്ചിരുന്നു.
നാട്ടക്കല്ലില്‍ നിന്നും ആരംഭിച്ച പ്രകടനത്തില്‍ കുട്ടികളും വൃദ്ധരുമടക്കം നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. ഭൂവുടമ നവീന്‍കുമാറിന്റെ വീടിന് മുന്നിലെ ബസ്തി റോഡില്‍ സമരക്കാരെ പൊലീസ് തടഞ്ഞു. പി.കെ.എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് കൊട്ടറ വാസുദേവ് ഉദ്ഘാടനം ചെയ്തു.
ഏരിയാ പ്രസിഡണ്ട് ബി.കെ സുന്ദര അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം പി.ശ്യാമള, ജില്ലാ പ്രസിഡണ്ട് ബി.എം. പ്രദീപ്, ജില്ലാ ജോയിന്റ് സെക്രട്ടറി എം.കെ പണിക്കര്‍, ജില്ലാ വൈസ് പ്രസിഡണ്ട് രാമചന്ദ്രന്‍, ജില്ലാകമ്മിറ്റി അംഗങ്ങളായ എം. ശാന്ത, കെ. ചുക്രന്‍, ഒ. മാധവന്‍, ഡി.വൈ.എഫ്.ഐ ജില്ലാ വൈസ് പ്രസിഡണ്ട് കെ. ജയന്‍, കാറഡുക്ക ബ്ലോക്ക് സെക്രട്ടറി കെ.വി നവീന്‍, എം. രാധാകൃഷ്ണന്‍, ഹമീദ് നാട്ടക്കല്‍, സന്തോഷ് ആദൂര്‍ പ്രസംഗിച്ചു. സമരസമിതി കണ്‍വീനര്‍ സീതാരാമ, സി.എച്ച് ഐത്തപ്പ, എം. തമ്പാന്‍, പ്രസന്നന്‍ ആദൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



Recent News
  സഅദിയ്യക്കൊരു കൈത്താങ്ങ് പദ്ധതിക്ക് തുടക്കം

  ബാലചന്ദ്രന്‍ നീലേശ്വരം അനുസ്മരണം നടത്തി

  15-ാം വര്‍ഷവും ഹജ്ജ് പഠന ക്ലാസ് സംഘടിപ്പിച്ച് സിറ്റിഗോള്‍ഡ്

  പഠനവഴിയില്‍ സംരംഭകരാകാന്‍ സംരംഭകത്വ ശില്‍പശാല നടത്തി

  ഉദുമയിലെ രണ്ട് സ്‌കൂളുകള്‍ക്ക് 3.39 കോടി രൂപയുടെ പദ്ധതി

  ക്വിസ് മത്സരം ഫുട്ബാള്‍ പ്രേമികള്‍ക്ക് നവ്യാനുഭവമായി

  അഞ്ചു വയസ്സുകാരന്റെ മനസാന്നിധ്യത്തില്‍ രണ്ട് കൂട്ടുകാര്‍ക്ക് പുതുജീവന്‍ ലഭ്യമായി

  രാമായണമാസാചരണം നാളെ തുടങ്ങും

  50 ലക്ഷത്തിന്റെ ക്ഷേമ പദ്ധതി രൂപരേഖയുമായി ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ്

  മുഹിമ്മാത്ത് വിദ്യാഭ്യാസമേഖല വിപുലീകരിക്കുന്നു

  തകര്‍ന്ന റോഡിലെ കുഴി അടച്ചു

  അപകടം തുടര്‍ക്കഥയാക്കി വാട്ടര്‍ അതോറിറ്റി പൈപ്പിടല്‍

  'ജില്ലാ ബാങ്കിലെ പിന്‍വാതില്‍ നിയമനം അവസാനിപ്പിക്കണം'

  മയക്കുമരുന്ന് വിരുദ്ധദിനാചരണം നടത്തി

  കെ.എസ്. അബ്ദുല്ല സ്‌കൂളില്‍ വിവിധ ക്ലബ്ബുകള്‍ തുടങ്ങി