updated on:2018-07-11 02:20 PM
എസ്.വൈ.എസ് മെന്റേഴ്‌സ് പരിശീലനം തുടങ്ങി

www.utharadesam.com 2018-07-11 02:20 PM,
കാസര്‍കോട്: സംഘടനയുടെ അടിസ്ഥാന ഘടകങ്ങളായ യൂണിറ്റ്, സര്‍ക്കിള്‍ ശാക്തീകരണം ലക്ഷ്യം വെച്ച് രൂപം തിരഞ്ഞെടുത്ത മെന്ററര്‍മാര്‍ക്കുള്ള ഒന്നാം ഘട്ടപരിശീലനം ജില്ലാ സുന്നി സെന്ററില്‍ നടന്നു. ഈ മാസം 31നകം ജില്ലയിലെ 50 സര്‍ക്കിളുകളില്‍ മെന്റര്‍മാരുടെ നേതൃത്വത്തില്‍ പാഠശാലകള്‍ നടത്താന്‍ തീരുമാനിച്ചു. വൈകിട്ട് അഞ്ച് മുതല്‍ രാവിലെ ആറ് വരെ നിശാ ക്യാമ്പായാണ് പാഠശാലകള്‍ നടക്കുന്നത്. സര്‍ക്കിള്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളും യൂണിറ്റില്‍ നിന്ന് തിരഞ്ഞെടുത്ത പ്രതിനിധികളുമാണ് അംഗങ്ങള്‍. പഠനം, ക്ലാസ്സുകള്‍, ആത്മീയം എന്നീ സെഷനുകള്‍ നടക്കും. മെന്റര്‍മാരുടെ നേതൃത്വത്തില്‍ ജില്ലയിലെ 400 യൂണിറ്റുകളെക്കുറിച്ച് സമഗ്ര പഠന റിപ്പോര്‍ട്ട് തയ്യാറാക്കും. യൂണിറ്റ് എക്‌സിക്യൂട്ടീവ് ക്യാമ്പുകള്‍ ആഗസ്റ്റില്‍ നടക്കും.
എസ്.വൈ.എസ് കാസര്‍കോട് ജില്ലാ വൈസ് പ്രസിഡണ്ട് അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാലിന്റെ അധ്യക്ഷതയില്‍ ജില്ലാ ഫിനാന്‍സ് സെക്രട്ടറി ബഷീര്‍ പുളിക്കൂര്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് സഖാഫി പാത്തൂര്‍, മൂസ സഖാഫി ക്ലാസെടുത്തു. അശ്‌റഫ് കരിപ്പോടി സ്വാഗതം പറഞ്ഞു. കന്തല്‍ സൂപ്പി മദനി, അഷ്‌റഫ് സുഹ്‌രി പരപ്പ, അബ്ദുല്‍ കരീം മാസ്റ്റര്‍ ദര്‍ബാര്‍കട്ട പ്രസംഗിച്ചു.Recent News
  വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള യാത്രക്കാര്‍ സൂക്ഷിക്കുക; ഇവിടെ മരണം പതിയിരിക്കുന്നു

  കാസര്‍കോട് നഗരസഭ ഷീ ലോഡ്ജ് നിര്‍മ്മാണ പ്രവൃത്തി ഉടന്‍ തുടങ്ങും

  ഉക്കിനടുക്ക മെഡിക്കല്‍ കോളേജിനെതിരെയുള്ള നീക്കം; സമരസമിതി പ്രക്ഷോഭത്തിലേക്ക്

  കേന്ദ്രസര്‍വ്വകലാശാല മെഡിക്കല്‍ കോളേജ് സമ്മര്‍ദ്ദം ശക്തിപ്പെടുത്തും-എം.പി.

  പടക്കകട ഒഴിയാന്‍ പഞ്ചായത്ത് സ്റ്റോപ്പ് മെമോ നല്‍കിയിട്ടും കൂട്ടാക്കിയില്ല; കെട്ടിട ഉടമ ഹൈക്കോടതിയില്‍

  ശ്രീധരന്‍പിള്ളയും തുഷാറും നയിക്കുന്ന ശബരിമല സംരക്ഷണയാത്ര വ്യാഴാഴ്ച പ്രയാണം തുടങ്ങും

  കുറ്റിക്കോലിലും കുണ്ടംകുഴിയിലും പ്രീ-മെട്രിക്ക് ഹോസ്റ്റല്‍ കെട്ടിടങ്ങള്‍ക്ക് പത്ത് കോടി രൂപ അനുവദിച്ചു

  മതങ്ങളുടെ വേലിക്കെട്ട് തകര്‍ത്ത് നാം മനുഷ്യരാകാന്‍ പഠിക്കണം -ജസ്റ്റിസ് കമാല്‍ പാഷ

  നേരത്തെ ഉറങ്ങുന്ന നഗരത്തിന് കാസനോവയുടെ സംഗീത നിശ ഉണര്‍ത്തുപാട്ടായി

  ബൈത്തുറഹ്മയിലൂടെ ലോകം ശിഹാബ് തങ്ങളുടെ നന്മയറിയുന്നു -മുനവ്വറലി തങ്ങള്‍

  കോണ്‍ട്രാക്‌ടേഴ്‌സ് ഫെഡറേഷന്‍: ഷാഫി ഹാജി പ്രസി., ശ്രീധരന്‍ സെക്ര.

  ഭക്തര്‍ക്ക് വേണ്ടിയാണ് കെ.സുധാകരന്‍ സമരം ചെയ്യുന്നതെങ്കില്‍ ബി.ജെ.പിയില്‍ വരണം-നളിന്‍ കുമാര്‍

  ഗവ. കോണ്‍ട്രാക്‌ടേര്‍സ് ഫെഡറേഷന്‍ ജില്ലാ സമ്മേളനം നടത്തി

  വിശദീകരണമല്ല വക്രീകരണമാണ് സി.പി.എം. നടത്തുന്നത ്-സുരേഷ്‌ഗോപി

  കേന്ദ്രസര്‍വ്വകലാശാല ലോകത്തിന് വെളിച്ചമാകും -സുരേഷ് ഗോപി