updated on:2018-07-10 06:11 PM
ബേഡകത്ത് അഞ്ച് ഏക്കര്‍ തരിശുനിലം കൃഷിഭൂമിയാക്കി

www.utharadesam.com 2018-07-10 06:11 PM,
ബേഡഡുക്ക: സഹകരണ മേഖലയുടെ കരുത്തില്‍ ബേഡകത്ത് അഞ്ച് ഏക്കറോളം തരിശുഭൂമി കൃഷിഭൂമിയായി. ബേഡഡുക്ക വനിതാ സര്‍വ്വീസ് സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ ബേഡകം പൊന്നുറപ്പാറയില്‍ തരിശായി കിടന്നതുള്‍പ്പെടെ അഞ്ചു ഏക്കറോളം നിലത്തിനാണ് പുനര്‍ജനി നല്‍കിയത്.
തരിശു നിലത്തെ കൃഷിഭൂമിയാക്കാന്‍ മുന്നിട്ടിറങ്ങിയപ്പോള്‍ നാട്ടുകാര്‍ക്കും ഉത്സാഹമായി. സഹകരണ മേഖലയെ കൂടുതല്‍ ജനകീയമാക്കുന്നതിനും പ്രകൃതിയോട് ഇണങ്ങിച്ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുന്നതിന്റെയും ഭാഗമായാണ് സഹകരണ സംഘം നെല്‍കൃഷിക്ക് മുന്നിട്ടിറങ്ങിയത്.
നെല്‍കൃഷിയില്‍ പങ്കെടുക്കാന്‍ ഇരുനൂറോളം നാട്ടുകാരും പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്നു.
ബേഡഡുക്ക പഞ്ചായത്ത് പ്രസിഡണ്ട് സി. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡണ്ട് വി.കെ ഗൗരി അധ്യക്ഷത വഹിച്ചു.
സെക്രട്ടറി എ. സുധീഷ് കുമാര്‍, ഡയറക്ടര്‍ എം. ലക്ഷ്മി, പഞ്ചായത്ത് അംഗങ്ങളായ എം. ധന്യ, ഉമാവതി കെ, സഹകരണ സംഘം യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ മനോജ് കുമാര്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് കുഞ്ഞികൃഷ്ണന്‍ മാടക്കാല്‍, ശ്രീജിത്ത് മാടക്കാല്‍, ടി. രാഘവന്‍ മുന്നാട്, എ. ദാമോദരന്‍, വി.കെ ശ്രീജ, കോമളവല്ലി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



Recent News
  ഡോ. അംബികാസുതന്‍ മാങ്ങാട് വിരമിക്കുന്നു ആദരം ചൂടി അക്ഷരസ്‌നേഹികള്‍

  അണികളുടെ പ്രതിഷേധം തണുപ്പിക്കാന്‍ സി.പി.എം നേതാക്കള്‍ ഗൃഹസന്ദര്‍ശത്തിന്

  വ്യാപാരികളുടെ സത്യഗ്രഹം മൂന്നാം ദിവസത്തില്‍

  കാഞ്ഞങ്ങാട്ട് വ്യവസായ പാര്‍ക്കിനായി 99 ഏക്കര്‍ ഭൂമി കൈമാറി

  വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ സര്‍ക്കാര്‍ വിജയിച്ചു -മന്ത്രി ചന്ദ്രശേഖരന്‍

  ആന്റിക് ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ലോഗോ പ്രകാശനം ചെയ്തു

  മുഖ്യമന്ത്രി ആഭ്യന്തര മന്ത്രി സ്ഥാനം ഒഴിയണം -എം.എം. ഹസന്‍

  തലപ്പാടി ദേശീയപാതയിലും പാണാര്‍കുളത്തും 'കാസര്‍കോട് കഫെ' തുറക്കുന്നു

  വി.എല്‍.സി.സി ബ്യൂട്ടി സലൂണ്‍ കാസര്‍കോട്ട് തുടങ്ങി

  റെയില്‍വേ സ്റ്റേഷനില്‍ ലയണ്‍സ് ചന്ദ്രഗിരി മുലയൂട്ടല്‍ കേന്ദ്രം സ്ഥാപിച്ചു

  ആശ്വാസമേകി റെയില്‍വെ ജനറല്‍ മാനേജരുടെ സന്ദര്‍ശനം; മെമു എക്‌സ്പ്രസ് പരിഗണനയില്‍

  ചെണ്ടമേളത്തിന്റെ അകമ്പടിയോടെ രാജധാനിക്ക് ഉജ്ജ്വല സ്വീകരണം

  സ്‌നേഹമധുരം പങ്കുവെച്ച് ജെ.സി.ഐ കാസര്‍കോടിന്റെ കുടുംബസംഗമം

  സംസ്ഥാന ഇസ്ലാമിക് കലാമേള; ഖുര്‍ആനില്‍ തളങ്കര സ്വദേശിക്ക് ഒന്നാംസ്ഥാനം

  ദേശീയ രാഷ്ട്രീയത്തില്‍ ഇടതുപക്ഷം നിര്‍ണായക രാഷ്ട്രീയ ശക്തിയാകും -യെച്ചൂരി