updated on:2018-07-10 01:50 PM
കൊതുക് കൂത്താടി നശീകരണം നടത്തി

www.utharadesam.com 2018-07-10 01:50 PM,
മുളിയാര്‍: ഡെങ്കി ഉള്‍പ്പെടെയുള്ള പകര്‍ച്ച പനി പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ ബോവിക്കാനം മേഖലയിലെ ഡെങ്കിബാധിതരുടെ വീടുകള്‍ ഉള്‍പ്പെടെ എഴുപതോളം ഭവനങ്ങളില്‍ കൊതുക് നശീകരണബോധവല്‍ക്കരണവും കൊതുക് ഉറവിട, കൂത്താടിനശീകരണവും നടത്തി മുളിയാര്‍പുഞ്ചിരി ക്ലബ്ബ് ശ്രദ്ധേയമായി.
മഴവെള്ളം കെട്ടിനില്‍ക്കുന്നതും ശേഖരിക്കപ്പെടുന്നതുമായ ഇടങ്ങളിലാണ് കൂടുതല്‍ കൂത്താടികളെ കണ്ടെത്താനായത്.
മുളിയാര്‍ സി.എച്ച്.സിയുടെ സഹകരണത്തോടെ നടത്തിയ പരിപാടി പുഞ്ചിരി പ്രസിഡണ്ട് ബി.സി. കുമാരന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്ത് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഹസൈനവാസ് സ്വാഗതം പറഞ്ഞു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ബി. അഷ്‌റഫ്, മാധവന്‍നമ്പ്യാര്‍ എന്നിവര്‍ ക്ലാസെടുത്തു.
കെ.ബി. മുഹമ്മദ് കുഞ്ഞി, മസൂദ് ബോവിക്കാനം, ഷെരീഫ് കൊടവഞ്ചി, മാധവന്‍ നമ്പ്യാര്‍, കൃഷ്ണപ്രസാദ് മാസ്റ്റര്‍, മന്‍സൂര്‍ മല്ലത്ത്, നാഫി മാസ്റ്റര്‍, ആസിഫ് ബാലനടുക്കം, കൃഷ്ണന്‍ ചേടിക്കാല്‍, റസാഖ് ഇസ്സത്ത്‌നഗര്‍, മുളിയാര്‍ ജെ.എച്ച്.ഐ. ഷാജഹാന്‍, ആശാവര്‍ക്കര്‍മാരായ നിഷ, പ്രീത, ബിന്ദു, സുനിത കൊടവഞ്ചി, മധുബാല, അംബിക, രജനി, സുജിത, സുനിത നേതൃത്വം നല്‍കി.Recent News
  ഡോ. അംബികാസുതന്‍ മാങ്ങാട് വിരമിക്കുന്നു ആദരം ചൂടി അക്ഷരസ്‌നേഹികള്‍

  അണികളുടെ പ്രതിഷേധം തണുപ്പിക്കാന്‍ സി.പി.എം നേതാക്കള്‍ ഗൃഹസന്ദര്‍ശത്തിന്

  വ്യാപാരികളുടെ സത്യഗ്രഹം മൂന്നാം ദിവസത്തില്‍

  കാഞ്ഞങ്ങാട്ട് വ്യവസായ പാര്‍ക്കിനായി 99 ഏക്കര്‍ ഭൂമി കൈമാറി

  വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ സര്‍ക്കാര്‍ വിജയിച്ചു -മന്ത്രി ചന്ദ്രശേഖരന്‍

  ആന്റിക് ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ലോഗോ പ്രകാശനം ചെയ്തു

  മുഖ്യമന്ത്രി ആഭ്യന്തര മന്ത്രി സ്ഥാനം ഒഴിയണം -എം.എം. ഹസന്‍

  തലപ്പാടി ദേശീയപാതയിലും പാണാര്‍കുളത്തും 'കാസര്‍കോട് കഫെ' തുറക്കുന്നു

  വി.എല്‍.സി.സി ബ്യൂട്ടി സലൂണ്‍ കാസര്‍കോട്ട് തുടങ്ങി

  റെയില്‍വേ സ്റ്റേഷനില്‍ ലയണ്‍സ് ചന്ദ്രഗിരി മുലയൂട്ടല്‍ കേന്ദ്രം സ്ഥാപിച്ചു

  ആശ്വാസമേകി റെയില്‍വെ ജനറല്‍ മാനേജരുടെ സന്ദര്‍ശനം; മെമു എക്‌സ്പ്രസ് പരിഗണനയില്‍

  ചെണ്ടമേളത്തിന്റെ അകമ്പടിയോടെ രാജധാനിക്ക് ഉജ്ജ്വല സ്വീകരണം

  സ്‌നേഹമധുരം പങ്കുവെച്ച് ജെ.സി.ഐ കാസര്‍കോടിന്റെ കുടുംബസംഗമം

  സംസ്ഥാന ഇസ്ലാമിക് കലാമേള; ഖുര്‍ആനില്‍ തളങ്കര സ്വദേശിക്ക് ഒന്നാംസ്ഥാനം

  ദേശീയ രാഷ്ട്രീയത്തില്‍ ഇടതുപക്ഷം നിര്‍ണായക രാഷ്ട്രീയ ശക്തിയാകും -യെച്ചൂരി