updated on:2018-07-08 06:24 PM
തമിഴ് നാടോടി മലരിനും മക്കള്‍ക്കും ജനമൈത്രി പൊലീസിന്റെ തണല്‍

www.utharadesam.com 2018-07-08 06:24 PM,
ഉദുമ: തമിഴ് നാടോടി മലരിനും മക്കള്‍ക്കും ഇനി ജനമൈത്രി പൊലീസിന്റെ തണല്‍. ജനമൈത്രി പൊലീസിന്റെ ഗൃഹസന്ദര്‍ശനത്തിനിടയിലാണ് ബേക്കല്‍ എസ്.ഐ പി.കെ വിനോദ്കുമാറും സംഘവും പാലക്കുന്ന് അങ്കകളരിയിലെ മലരിന്റെ വീട്ടിലെത്തിയത്. അവിടെ കണ്ടത് ആരെയും കരയിപ്പിക്കുന്ന കാഴ്ചകള്‍. മലര് (30) ഭര്‍ത്താവ് മുരുകന്‍ മരിച്ച ശേഷം അഞ്ച് മക്കളോടൊപ്പം കഴിയുന്നത് ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ വാടക കെട്ടിടത്തിലാണ്. അഞ്ചു മാസം മുമ്പാണ് മുരുകന്‍ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിലിരിക്കെ ബാത്ത് റൂമില്‍ വീണ് മരിച്ചത്. അതോടെ മലരിന്റെ എല്ലാ സ്വപ്‌നങ്ങളും തകര്‍ന്നു. മലരിന്റെ രണ്ടു കുട്ടികള്‍ എല്‍.കെ.ജിയില്‍ പഠിക്കുന്നു.
മൂന്നര വയസുള്ള രണ്ട് ഇരട്ടക്കുട്ടികളും മറ്റൊരു കുട്ടിയുമുണ്ട്. കുട്ടികളെ നോക്കേണ്ടതിനാല്‍ മലരിന് പണിക്ക് പോകാന്‍ കഴിയുന്നില്ല. വീടിന് 1500 രൂപയാണ് മാസ വാടക നല്‍കുന്നത്. ഭര്‍ത്താവ് മരിക്കുന്നത് വരെ വാടക കൃത്യമായി നല്‍കിയിരുന്നു. വരുമാനമില്ലാതായതോടെ വാടക നല്‍കാത്തതിനാല്‍ ഉടമസ്ഥന്‍ ഇറങ്ങാന്‍ ആവശ്യപ്പെട്ടു.
എവിടെ പോകുമെന്ന് അറിയാതെ വിഷമിച്ചിരിക്കുമ്പോഴാണ് ബേക്കല്‍ പൊലീസും ജനമൈത്രി സമിതി അംഗങ്ങളും വീട്ടിലെത്തിയത്. പൊലീസിനോട് ജീവിതകഥ മലര്‍ തുറന്ന് പറഞ്ഞു.
വീട്ടില്‍ കണ്ടത് പൊട്ടി പൊളിഞ്ഞ വാതിലും അടര്‍ന്നു വീഴാറായ മണ്‍ചുമരും ഏതു നിമിഷവും വീഴുന്ന പൊട്ടിയ ഓടുകളുമായിരുന്നു. രാത്രിയില്‍ സാമൂഹ്യവിരുദ്ധരുടെ ശല്യവുമുണ്ട്. മഴ പെയ്യുമ്പോള്‍ ചോരാത്ത ഒരു ഭാഗവും വീട്ടിലില്ല. അഭിമാനിയായിരുന്നു മുരുകന്‍ പണിയെടുത്ത് മിച്ചം വച്ച തുക കൊണ്ടും ഉള്ള താലിമാല വിറ്റും ബാങ്കില്‍ നിന്നും കടമെടുത്തും നാട്ടുകാരില്‍ നിന്ന് കടം വാങ്ങിയും 3,60,000 രൂപ കൊടുത്ത് വീട് വയ്ക്കുന്നതിനായി മൂന്ന് സെന്റ് ഭൂമി വാങ്ങിയിരുന്നു.
മുരുകന്‍ പോയതോടെ ബാങ്ക് ലോണും നാട്ടുകാര്‍ക്ക് നല്‍കാനുള്ള കടവും കാരണം എന്ത് ചെയ്യണം എന്നറിയാതെ കുഴങ്ങുകയാണ് മലര്‍. ജനമൈത്രി സമിതി അംഗങ്ങളായ വിജയലക്ഷ്മിയുടെയും ഉഷയുടെയും പിന്തുണ ഇല്ലായിരുന്നുവെങ്കില്‍ താന്‍ ആത്മഹത്യ ചെയ്‌തേനെയെന്ന്് മലര്‍ പറഞ്ഞു.
പൊളിഞ്ഞ് വീഴാറായ വീട്ടില്‍ നിന്ന് അടുത്തുള്ള മറ്റൊരു വീട്ടിലേക്ക് മലരിനെയും കുട്ടികളെയും പൊലീസ് മാറ്റി.
വീടിനായി പഞ്ചായത്ത് നാലുലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. വീട് പൂര്‍ത്തിയാക്കാന്‍ ഇത്‌പോര. ജനകീയ കമ്മിറ്റി രൂപീകരിച്ച് മുരുകന്റെ സ്വപ്‌നമായ വീട് നിര്‍മ്മിച്ച് മലരിനും കുട്ടികള്‍ക്കും സംരക്ഷണം നല്‍കുമെന്ന ഉറപ്പ് നല്‍കിയാണ് പൊലീസും ജനമൈത്രി സമിതി അംഗങ്ങളും മടങ്ങിത്. കാരുണ്യമനസ്‌ക്കരില്‍ പ്രതീക്ഷയര്‍പ്പിക്കുന്നതായി ബേക്കല്‍ എസ്.ഐ പി.കെ വിനോദ്കുമാര്‍ പറഞ്ഞു. ബീറ്റ് ഓഫീസറായ എസ്.ഐ സുരേഷ് കുമാര്‍, ജനമൈത്രി സമിതി അംഗങ്ങളായ ഹസ്സന്‍കുട്ടി, വിജയലക്ഷ്മി, ഉഷ എന്നിവരും കൂടെയുണ്ടായിരുന്നു.



Recent News
  ഡോ. അംബികാസുതന്‍ മാങ്ങാട് വിരമിക്കുന്നു ആദരം ചൂടി അക്ഷരസ്‌നേഹികള്‍

  അണികളുടെ പ്രതിഷേധം തണുപ്പിക്കാന്‍ സി.പി.എം നേതാക്കള്‍ ഗൃഹസന്ദര്‍ശത്തിന്

  വ്യാപാരികളുടെ സത്യഗ്രഹം മൂന്നാം ദിവസത്തില്‍

  കാഞ്ഞങ്ങാട്ട് വ്യവസായ പാര്‍ക്കിനായി 99 ഏക്കര്‍ ഭൂമി കൈമാറി

  വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ സര്‍ക്കാര്‍ വിജയിച്ചു -മന്ത്രി ചന്ദ്രശേഖരന്‍

  ആന്റിക് ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ലോഗോ പ്രകാശനം ചെയ്തു

  മുഖ്യമന്ത്രി ആഭ്യന്തര മന്ത്രി സ്ഥാനം ഒഴിയണം -എം.എം. ഹസന്‍

  തലപ്പാടി ദേശീയപാതയിലും പാണാര്‍കുളത്തും 'കാസര്‍കോട് കഫെ' തുറക്കുന്നു

  വി.എല്‍.സി.സി ബ്യൂട്ടി സലൂണ്‍ കാസര്‍കോട്ട് തുടങ്ങി

  റെയില്‍വേ സ്റ്റേഷനില്‍ ലയണ്‍സ് ചന്ദ്രഗിരി മുലയൂട്ടല്‍ കേന്ദ്രം സ്ഥാപിച്ചു

  ആശ്വാസമേകി റെയില്‍വെ ജനറല്‍ മാനേജരുടെ സന്ദര്‍ശനം; മെമു എക്‌സ്പ്രസ് പരിഗണനയില്‍

  ചെണ്ടമേളത്തിന്റെ അകമ്പടിയോടെ രാജധാനിക്ക് ഉജ്ജ്വല സ്വീകരണം

  സ്‌നേഹമധുരം പങ്കുവെച്ച് ജെ.സി.ഐ കാസര്‍കോടിന്റെ കുടുംബസംഗമം

  സംസ്ഥാന ഇസ്ലാമിക് കലാമേള; ഖുര്‍ആനില്‍ തളങ്കര സ്വദേശിക്ക് ഒന്നാംസ്ഥാനം

  ദേശീയ രാഷ്ട്രീയത്തില്‍ ഇടതുപക്ഷം നിര്‍ണായക രാഷ്ട്രീയ ശക്തിയാകും -യെച്ചൂരി