updated on:2018-07-07 08:20 PM
മനുഷ്യരെല്ലാം അത്ഭുത പ്രതിഭകളാണ് -പ്രൊഫസര്‍ എം.എ. റഹ്മാന്‍

www.utharadesam.com 2018-07-07 08:20 PM,
കുണിയ : മനുഷ്യരെല്ലാം അത്ഭുത പ്രതിഭകളാണെന്നും വായനയും സംസ്‌കാരവുമാണ് അവരെ അത് പ്രാപ്തരാക്കുന്നതെന്നും പ്രൊഫസര്‍ എം.എ. റഹ്മാന്‍ അഭിപ്രായപ്പെട്ടു. ബഷീര്‍ ദിനത്തോട് അനുബന്ധിച്ച് ജി.വി എച്ച് .എസ്.എസ് കുണിയയില്‍ വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ടി.ഉബൈദ് സ്മാരക വായനശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയിലാണ് ടി.ഉബൈദ് സ്മാരക വായനശാല രൂപം കൊണ്ടത്. സ്‌കൂളിലെ ഉപയോഗ യോഗ്യമല്ലാത്ത മുറി ഒരാഴ്ചത്തെ പരിശ്രമ ഫലമായി വായനശാലയായി മാറുകയായിരുന്നു. പൂര്‍വ്വ വിദ്യാര്‍ത്ഥികളും അധ്യാപകരും പി.ടി.എ പ്രതിനിധികളും ഉള്‍പ്പെട്ട എന്റെ സ്‌കൂള്‍ കുണിയ എന്ന വാട്‌സപ്പ് കൂട്ടായിമയിലൂടെയാണ് വായനാ ശാലയ്ക്ക് ആവശ്യമായ ധനസമാഹരണം നടത്തിയത്. വായനശാലയുടെ ഉദ്ഘാടനവും ബഷീര്‍ അനുസ്മരണവും പ്രഫസര്‍ എം എ റഹ്മാന്‍ നിര്‍വഹിച്ചു. ഹെഡ് മാസ്റ്റര്‍ പി.വി വിജയന്‍ സ്വാഗതം പറഞ്ഞു. വാര്‍ഡ് മെമ്പര്‍ ഷാഹിദ റാഷിദ് അധ്യക്ഷത വഹിച്ചു. യുസുഫ് കെ.എ, റഹ്മാന്‍, എന്നിവര്‍ സ്‌കൂളിന് വേണ്ടി നല്‍കിയ 50 ഓളം പുസ്തകങ്ങള്‍ പി.ടി.എ പ്രസിഡണ്ട് ഹമീദ് ഏറ്റുവാങ്ങി. 2000 ബാച്ചിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ സ്‌കൂളിനായി ഒരു ലക്ഷം രൂപയുടെ കുട്ടികളുടെ റേഡിയോ പ്രോജക്ട് പദ്ധതി പ്രഖ്യാപിച്ചു. ബഷീറിന്റെ എഴുത്ത് ജീവിതത്തെ വിദ്യാര്‍ത്ഥി ആസിഫ അവതരിപ്പിച്ചു. എല്‍. എസ്.എസ് സ്‌കോളര്‍ഷിപ്പ് നേടിയ മുഹമ്മദ് നിഷാമിനി പ്രതേക ഉപഹാരം നല്‍കി. അമീറലി, അശ്വതി ടീച്ചര്‍, സുരേഷ്, അഷറഫ് ആയംകടവ്, കുണ്ടൂര്‍ അബ്ദുല്ല, സുബ്രമണ്യന്‍, സന്തോഷ് പനയാല്‍, ഹക്കീര്‍ ചെരുമ്പ, അബ്ദുല്ല അയംകോട്, ഉമ്മര്‍, മൊയ്ദീന്‍, സൈഫുദ്ധീന്‍ , റൗഫ് കുണിയ സംസാരിച്ചു.Recent News
  സഅദിയ്യക്കൊരു കൈത്താങ്ങ് പദ്ധതിക്ക് തുടക്കം

  ബാലചന്ദ്രന്‍ നീലേശ്വരം അനുസ്മരണം നടത്തി

  15-ാം വര്‍ഷവും ഹജ്ജ് പഠന ക്ലാസ് സംഘടിപ്പിച്ച് സിറ്റിഗോള്‍ഡ്

  പഠനവഴിയില്‍ സംരംഭകരാകാന്‍ സംരംഭകത്വ ശില്‍പശാല നടത്തി

  ഉദുമയിലെ രണ്ട് സ്‌കൂളുകള്‍ക്ക് 3.39 കോടി രൂപയുടെ പദ്ധതി

  ക്വിസ് മത്സരം ഫുട്ബാള്‍ പ്രേമികള്‍ക്ക് നവ്യാനുഭവമായി

  അഞ്ചു വയസ്സുകാരന്റെ മനസാന്നിധ്യത്തില്‍ രണ്ട് കൂട്ടുകാര്‍ക്ക് പുതുജീവന്‍ ലഭ്യമായി

  രാമായണമാസാചരണം നാളെ തുടങ്ങും

  50 ലക്ഷത്തിന്റെ ക്ഷേമ പദ്ധതി രൂപരേഖയുമായി ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ്

  മുഹിമ്മാത്ത് വിദ്യാഭ്യാസമേഖല വിപുലീകരിക്കുന്നു

  തകര്‍ന്ന റോഡിലെ കുഴി അടച്ചു

  അപകടം തുടര്‍ക്കഥയാക്കി വാട്ടര്‍ അതോറിറ്റി പൈപ്പിടല്‍

  'ജില്ലാ ബാങ്കിലെ പിന്‍വാതില്‍ നിയമനം അവസാനിപ്പിക്കണം'

  മയക്കുമരുന്ന് വിരുദ്ധദിനാചരണം നടത്തി

  കെ.എസ്. അബ്ദുല്ല സ്‌കൂളില്‍ വിവിധ ക്ലബ്ബുകള്‍ തുടങ്ങി