updated on:2018-06-13 07:46 PM
കരിയര്‍ ഗൈഡന്‍സ് സെമിനാറും ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ പരിശീലനവും നടത്തി

www.utharadesam.com 2018-06-13 07:46 PM,
കാസര്‍കോട്: രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെ ഏക ഓപ്ഷന്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ ആയ എല്‍.ബി.എസ്. എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി പ്ലസ്ടുവിന് ശേഷമുള്ള വിവിധ കോഴ്‌സുകളെ കുറിച്ചും സാധ്യതകളെ കുറിച്ചും ഓണ്‍ലൈന്‍ ഓപ്ഷന്‍ രജിസ്‌ട്രേഷന്‍, എഞ്ചിനീയറിംഗ് ശാഖകളുടെ ഉള്ളടക്കം സാദ്ധ്യതകള്‍ എന്നിവയെ കുറിച്ചും പരിശീലന പരിപാടി നടത്തി. എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. മുഹമ്മദ് ഷുക്കൂര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പ്ലസ്ടുവിന് ശേഷമുള്ള വിവിധ കോഴ്‌സുകളെ കുറിച്ചും സാധ്യതകളെ കുറിച്ചും പ്രശസ്ത കോളമിസ്റ്റും കരിയര്‍ വിദഗ്ദ്ധനും കേരള അനിമല്‍ സയന്‍സ് ആന്‍ഡ് വെറ്റിനറി യൂണിവേഴ്‌സിറ്റി എന്റര്‍പ്രണര്‍ഷിപ് വിഭാഗം മുന്‍ ഡയറക്ടറും ആയ ഡോ. ടി.പി. സേതുമാധവന്‍ ക്ലാസ്സെടുത്തു. തുടര്‍ന്ന് രക്ഷിതാക്കളുടെ സംശയങ്ങള്‍ക്ക് മറുപടി പറഞ്ഞു. പലപ്പോഴും ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഉണ്ടാകുന്ന അബദ്ധങ്ങള്‍ കാരണം സാമ്പത്തിക നഷ്ടം, ഇഷ്ടപ്പെട്ട ബ്രാഞ്ച്, കോളേജ് എന്നിവ ലഭിക്കാതെ വരിക തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. ഇത് പരിഹരിക്കുന്നതിനായുള്ള ക്ലാസ് എല്‍.ബി.എസ് ഓപ്ഷന്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ പ്രൊഫ അസീം കെ. എടുത്തു. വിവിധ എഞ്ചിനീയറിംഗ് ബ്രാഞ്ചുകളുടെ ജോലി സാധ്യതയെകുറിച്ചും കാമ്പസ് പ്ലേസ്‌മെന്റിനെ കുറിച്ചും പ്രൊഫ.രാഹുല്‍ സി സംസാരിച്ചു. പരിപാടിയുടെ ഭാഗമായി സംശയ നിവാരണത്തിനായി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളുമായി പാനല്‍ ചര്‍ച്ചയും ഉണ്ടായിരുന്നു.



Recent News
  എരിഞ്ഞിപുഴയില്‍ മീനുകള്‍ ചത്തുപൊങ്ങിയത് പാരിസ്ഥിതിക പ്രശ്‌നം മൂലമെന്ന് നിഗമനം

  നെല്ലിക്കുന്ന് എ.യു.എ.യു.പി സ്‌കൂള്‍ പുതിയ ബ്ലോക്കിന് തറക്കല്ലിട്ടു

  ജെ.സി.ഐ കാസര്‍കോട് ഇഫ്താര്‍ സംഗമം നടത്തി

  കെ.എം.സി.സി.യുടെ പ്രവര്‍ത്തനം മാതൃകാപരം-എന്‍.എ.

  യൂത്ത് കോണ്‍ഗ്രസ് പ്രതിരോധ സംഗമം സംഘടിപ്പിച്ചു

  അറബിക് ഭാഷ പഠനം നിഷേധിക്കാനുള്ള നീക്കം ചെറുക്കും-എം.എസ്.എഫ്

  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  അരങ്ങേറ്റം അവിസ്മരണീയമാക്കി 'ഇയാഗോ'

  ആരിക്കാടി കെ.ജെ.എന്നിന്റെ കുടിവെള്ള വിതരണം 2-ാം വര്‍ഷത്തില്‍

  ആയംകടവ് പാലം നിര്‍മ്മാണം പൂര്‍ത്തിയായിട്ടും അനുബന്ധ റോഡ് വികസനത്തിന് നടപടിയായില്ല

  നിയമ സഹായം വീട്ടു മുറ്റത്തെത്തും; മൊബൈല്‍ അദാലത്ത് ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു

  ബിജു കാഞ്ഞങ്ങാടിന് വീണ്ടും പുരസ്‌കാരം

  റാങ്ക് തിളക്കത്തില്‍ തളങ്കര മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി

  ജെ.സി.ഐ കാസര്‍കോടിന്റെ വിദ്യാഭ്യാസ സെമിനാറും ഉന്നത വിജയികള്‍ക്കുള്ള അനുമോദനവും 18, 19ന്

  ഈ വാകമരച്ചോട്ടില്‍ സാഹിത്യ ക്യാമ്പ് നാളെ തുടങ്ങും