updated on:2018-06-13 07:40 PM
സമസ്ത പൊതു പരീക്ഷ; മികച്ച വിജയവുമായി മൊഗ്രാല്‍ നൂറുല്‍ ഹുദ മദ്രസ

www.utharadesam.com 2018-06-13 07:40 PM,
മൊഗ്രാല്‍: സമസ്ത പൊതുപരീക്ഷയില്‍ മൊഗ്രാല്‍ മുഹ് യദ്ധീന്‍ ജുമുഅ മസ്ജിദിന്ന് കീഴിലുള്ള മൊഗ്രാല്‍ നൂറുല്‍ ഹുദാ മദ്രസയ്ക്ക് റാങ്ക് തിളക്കം. സമസ്ത കേരള ഇസ്ലാം മതവിദ്യാഭ്യാസ ബോര്‍ഡ് പ്ലസ് ടു, പത്താം തരം എന്നീ ക്ലാസുകളിലെ വിദ്യാര്‍ത്ഥികളാണ് കുമ്പള റെയ്ഞ്ചില്‍ ഒന്നും, രണ്ടും റാങ്കുകള്‍ നേടിയാണ് മദ്രസ വീണ്ടും മികവു തെളിയിച്ചത്. പ്ലസ്ടുവില്‍ നൂറുല്‍ ഹുദാ മദ്‌റസയിലെ വിദ്യാര്‍ത്ഥി മന്‍സൂര്‍ ഒന്നാം സ്ഥാനവും, ഖലീല്‍ രണ്ടാം സ്ഥാനവും കലസ്ഥമാക്കി. പത്താം തരത്തില്‍ സുല്‍ഫ എന്ന വിദ്യാര്‍ത്ഥിനി കുമ്പള റെയ്ഞ്ചില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഏഴ്, പത്ത്, പ്ലസ്ടുവില്‍ പരീക്ഷ എഴുതിയ മുഴുവന്‍ വിദ്യാര്‍ത്ഥികളും വിജയിച്ചു. പരീക്ഷയില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ച വിദ്യാര്‍ത്ഥികളെ ജമാഅത്ത് പ്രസിഡണ്ട്, എം.എ ഖാസിം മുസ്ലിയാര്‍, ജനറല്‍ സെക്രട്ടറി ജാഫര്‍ മാസ്റ്റര്‍, ട്രഷറര്‍ സയ്യിദ് ഹാദി തങ്ങള്‍, സെക്രട്ടറിമാരായ ഖാദര്‍ മാസ്റ്റര്‍, ആസിഫ്, സദര്‍ മുഅല്ലിം ഇര്‍ഷാദ് ഹുദവി ബെദിര, ഇല്യാസ് ഹുദവി, ലത്തീഫ് മാസ്റ്റര്‍, മൂസല്‍ ഫൈസി, നജീബ് മാസ്റ്റര്‍, മുഹമ്മദ് മുസ്‌ലിയാര്‍, അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ എന്നിവര്‍ അഭിനന്ദിച്ചു.



Recent News
  യോഗി ആദിത്യനാഥ് എത്തുന്നു; ഹിന്ദുസമാജോത്സവം നാളെ

  കെ.എം. അഹ്മദ് അനുസ്മരണവും ഗോപീകൃഷ്ണന് അവാര്‍ഡ് ദാനവും തിങ്കളാഴ്ച

  സംസ്ഥാന സ്‌കൂള്‍ കലോത്സവം: ജില്ലയ്ക്ക് പതാക കൈമാറി

  അലാമികള്‍ ഇന്ന് അരങ്ങിലേക്ക്

  അധ്യാപകരും ജീവനക്കാരും ജില്ലാ വിദ്യാഭ്യാസ ഓഫീസിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി

  സംസ്ഥാന സ്‌കൂള്‍ കലോത്സവം: മികച്ച നേട്ടവുമായി ടി.ഐ.എച്ച്.എസ്.എസ്.

  റോഡ് നന്നാക്കിയില്ല; ഡി.വൈ.എഫ്.ഐ. ഉപരോധിച്ചു

  ശാന്തിയും സമാധാനവും വിളിച്ചോതി കാസര്‍കോട്ട് ക്രിസ്തുമസ് ഫെസ്റ്റ് സംഘടിപ്പിച്ചു

  തളങ്കര മുസ്ലിം ഹൈസ്‌കൂളില്‍ ഔഷധത്തോട്ടമൊരുക്കി; ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു

  കഥകളിയുമായി മഹാകവി പിയുടെ കൊച്ചുമകന്‍ സ്വിസ്റ്റ്‌സര്‍ലാന്റില്‍

  ഹിന്ദുസമാജോത്സവം 16ന്; യോഗി ആദിത്യനാഥ് എത്തും

  ദിനേശ് ഇന്‍സൈറ്റിന്റെ ഫോട്ടോ പ്രദര്‍ശനം 29ന്

  കൊപ്പല്‍ അബ്ദുല്ല നന്മകളെ ജീവിതമുദ്രയാക്കി -പ്രൊഫ. എ.പി. അബ്ദുല്‍ വഹാബ്

  കുറ്റകൃത്യങ്ങളില്‍ നിന്ന് അകന്നുനില്‍ക്കാം; വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് നടത്തി

  ഭിന്ന ശേഷി സൗഹൃദ സദസ്സും മുച്ചക്ര റാലിയും സംഘടിപ്പിച്ചു