updated on:2018-06-13 07:32 PM
കിടപ്പു രോഗികള്‍ക്ക് സാന്ത്വനവുമായി വായനശാലാ പ്രവര്‍ത്തകര്‍

www.utharadesam.com 2018-06-13 07:32 PM,
കുറ്റിക്കോല്‍: കിടപ്പു രോഗികള്‍ക്ക് സാന്ത്വന പരിചരണവുമായി വായനശാല പ്രവര്‍ത്തകരും പാലിയേറ്റീവ് പ്രവര്‍ത്തകരും. എടമ്പൂരടി ക്യാപ്റ്റന്‍ ലക്ഷ്മി സ്മാരക വായനശാലയുടെയുടെയും ബേഡഡുക്ക പഞ്ചായത്ത് പാലിയേറ്റീവ് കെയറിന്റെയും പ്രവര്‍ത്തകരാണ് സാന്ത്വന പരിചരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. പഞ്ചായത്തിലെ പൊന്നം കയ കോളനിയിലാണ് കിടപ്പു രോഗികളെ സാന്ത്വനിപ്പിക്കാന്‍ ഇവരെത്തിയത്. രോഗികളെ പരിചരിച്ച് അവര്‍ക്കാവശ്യമായ പ്രാഥമിക ചികിത്സയും ശുശ്രൂഷയും ഇവര്‍ നല്‍കി. പൊന്നംകയകോളനിയിലെ ഉണ്ടച്ചിക്കുള്ള ചികിത്സാ സഹായവും ഭക്ഷണ സാധനങ്ങളും ക്യാപ്റ്റന്‍ ലക്ഷ്മി സ്മാരക വായനശാല സെക്രട്ടറി വി.എന്‍.പുഷ്പരാജ് വിതരണം ചെയ്തു. സി. ബേബി. പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകരായ അശ്വതി, പ്രീത, രമ, കാഞ്ചന എന്നിവര്‍ നേതൃത്വം നല്‍കി.



Recent News
  എരിഞ്ഞിപുഴയില്‍ മീനുകള്‍ ചത്തുപൊങ്ങിയത് പാരിസ്ഥിതിക പ്രശ്‌നം മൂലമെന്ന് നിഗമനം

  നെല്ലിക്കുന്ന് എ.യു.എ.യു.പി സ്‌കൂള്‍ പുതിയ ബ്ലോക്കിന് തറക്കല്ലിട്ടു

  ജെ.സി.ഐ കാസര്‍കോട് ഇഫ്താര്‍ സംഗമം നടത്തി

  കെ.എം.സി.സി.യുടെ പ്രവര്‍ത്തനം മാതൃകാപരം-എന്‍.എ.

  യൂത്ത് കോണ്‍ഗ്രസ് പ്രതിരോധ സംഗമം സംഘടിപ്പിച്ചു

  അറബിക് ഭാഷ പഠനം നിഷേധിക്കാനുള്ള നീക്കം ചെറുക്കും-എം.എസ്.എഫ്

  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  അരങ്ങേറ്റം അവിസ്മരണീയമാക്കി 'ഇയാഗോ'

  ആരിക്കാടി കെ.ജെ.എന്നിന്റെ കുടിവെള്ള വിതരണം 2-ാം വര്‍ഷത്തില്‍

  ആയംകടവ് പാലം നിര്‍മ്മാണം പൂര്‍ത്തിയായിട്ടും അനുബന്ധ റോഡ് വികസനത്തിന് നടപടിയായില്ല

  നിയമ സഹായം വീട്ടു മുറ്റത്തെത്തും; മൊബൈല്‍ അദാലത്ത് ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു

  ബിജു കാഞ്ഞങ്ങാടിന് വീണ്ടും പുരസ്‌കാരം

  റാങ്ക് തിളക്കത്തില്‍ തളങ്കര മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി

  ജെ.സി.ഐ കാസര്‍കോടിന്റെ വിദ്യാഭ്യാസ സെമിനാറും ഉന്നത വിജയികള്‍ക്കുള്ള അനുമോദനവും 18, 19ന്

  ഈ വാകമരച്ചോട്ടില്‍ സാഹിത്യ ക്യാമ്പ് നാളെ തുടങ്ങും