updated on:2018-06-11 07:44 PM
തളങ്കര മാലിക് ദീനാര്‍ യതീംഖാനയില്‍ ഖത്തം ദുആ മജ്‌ലിസ് സംഘടിപ്പിച്ചു

www.utharadesam.com 2018-06-11 07:44 PM,
തളങ്കര: ദഖീറത്തുല്‍ ഉഖ്‌റാ സംഘത്തിന് കീഴിലുള്ള മാലിക് ദീനാര്‍ യതീംഖാനയില്‍ ഖത്തം ദുആ മജ്‌ലിസ് സംഘടിപ്പിച്ചു. കൂടുതല്‍ തവണ ഖുര്‍ആന്‍ പാരായണം നടത്തുകയും സ്വലാത്തുകള്‍ വര്‍ധിപ്പിക്കുകയും ചെയ്ത യതീംഖാന വിദ്യാര്‍ത്ഥികളെ കാഷ് പ്രൈസ് നല്‍കി അനുമോദിച്ചു. പെരുന്നാള്‍ വസ്ത്രവും നല്‍കി. മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി ഖത്തം ദുആ മജ്‌ലിസിന് നേതൃത്വം നല്‍കി. നഗരസഭാ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. യതീംഖാന മാനേജര്‍ ഹസൈനാര്‍ ഹാജി തളങ്കര അധ്യക്ഷത വഹിച്ചു. ദഖീറത്തുല്‍ ഉഖ്‌റാ സംഘം ജനറല്‍ സെക്രട്ടറി ടി.എ ഷാഫി മുഖ്യാതിഥിയായിരുന്നു. മൂസ മുസ്ല്യാര്‍, അയ്യൂബ് സി.സി., അബ്ദുല്‍ ഹമീദ് മൗലവി, വെല്‍ക്കം മുഹമ്മദ്, സംഘം പ്രവര്‍ത്തക സമിതി അംഗങ്ങളായ എം.എസ് അബൂബക്കര്‍, ബി.യു അബ്ദുല്ല സംബന്ധിച്ചു.



Recent News
  എരിഞ്ഞിപുഴയില്‍ മീനുകള്‍ ചത്തുപൊങ്ങിയത് പാരിസ്ഥിതിക പ്രശ്‌നം മൂലമെന്ന് നിഗമനം

  നെല്ലിക്കുന്ന് എ.യു.എ.യു.പി സ്‌കൂള്‍ പുതിയ ബ്ലോക്കിന് തറക്കല്ലിട്ടു

  ജെ.സി.ഐ കാസര്‍കോട് ഇഫ്താര്‍ സംഗമം നടത്തി

  കെ.എം.സി.സി.യുടെ പ്രവര്‍ത്തനം മാതൃകാപരം-എന്‍.എ.

  യൂത്ത് കോണ്‍ഗ്രസ് പ്രതിരോധ സംഗമം സംഘടിപ്പിച്ചു

  അറബിക് ഭാഷ പഠനം നിഷേധിക്കാനുള്ള നീക്കം ചെറുക്കും-എം.എസ്.എഫ്

  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  അരങ്ങേറ്റം അവിസ്മരണീയമാക്കി 'ഇയാഗോ'

  ആരിക്കാടി കെ.ജെ.എന്നിന്റെ കുടിവെള്ള വിതരണം 2-ാം വര്‍ഷത്തില്‍

  ആയംകടവ് പാലം നിര്‍മ്മാണം പൂര്‍ത്തിയായിട്ടും അനുബന്ധ റോഡ് വികസനത്തിന് നടപടിയായില്ല

  നിയമ സഹായം വീട്ടു മുറ്റത്തെത്തും; മൊബൈല്‍ അദാലത്ത് ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു

  ബിജു കാഞ്ഞങ്ങാടിന് വീണ്ടും പുരസ്‌കാരം

  റാങ്ക് തിളക്കത്തില്‍ തളങ്കര മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി

  ജെ.സി.ഐ കാസര്‍കോടിന്റെ വിദ്യാഭ്യാസ സെമിനാറും ഉന്നത വിജയികള്‍ക്കുള്ള അനുമോദനവും 18, 19ന്

  ഈ വാകമരച്ചോട്ടില്‍ സാഹിത്യ ക്യാമ്പ് നാളെ തുടങ്ങും