updated on:2018-06-11 07:36 PM
അന്ത്യോദയ എക്‌സ്പ്രസിന് സ്റ്റോപ്പ് അനുവദിക്കാത്തതിനെതിരെ പ്രതിഷേധ ട്രോളുകളും

www.utharadesam.com 2018-06-11 07:36 PM,
കാസര്‍കോട്: പുതുതായി ഓടിത്തുടങ്ങിയ അന്ത്യോദയ എക്‌സ്പ്രസിന് കാസര്‍കോട്ട് സ്റ്റോപ്പ് അനുവദിക്കാത്തതിനെതിരെ നവമാധ്യമങ്ങളില്‍ പ്രതിഷേധ ട്രോളുകളും വ്യാപകമായി. 'ദയയില്ലാത്ത അന്ത്യോദയ' എന്ന അടിക്കുറിപ്പോടെയാണ് ട്രോളുകള്‍ പ്രചരിക്കുന്നത്. വികസനകിതപ്പിന്റെ ഭാണ്ഡം പേറുന്ന കാസര്‍കോടിന് കൂനിന്മേല്‍ കുരു എന്ന പോലെയാണ് ഇതെന്നും ട്രോളര്‍മാര്‍ വാദിക്കുന്നുണ്ട്.
നിലവില്‍ നിരവധി തീവണ്ടികള്‍ക്ക് സ്റ്റോപ്പില്ലെന്ന പരിഭവങ്ങള്‍ക്കിടെയാണ് അന്ത്യോദയ എക്‌സ്പ്രസും നിര്‍ത്താതെ ഓടുന്നത്. വിവിധ സംഘടനകളും ജനപ്രതിനിധികളും ഇതിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.
എന്നാല്‍ നവമാധ്യമങ്ങളില്‍ അവഗണനക്കെതിരെയുള്ള ട്രോളുകളാണ് വ്യാപകമായി പ്രചരിക്കുന്നത്. വികസനവിഷയത്തില്‍ പ്രതിഷേധ സ്വരങ്ങള്‍ക്ക് പൊതുസ്വഭാവം അനിവാര്യമാണെന്നും ഒറ്റക്കെട്ടായ ഓഫ്‌ലൈന്‍ പോരാട്ടങ്ങളുടെ സമയം അതിക്രമിച്ചിരിക്കുന്നുവെന്നും ഇവര്‍ വിലയിരുത്തുന്നു.



Recent News
  യോഗി ആദിത്യനാഥ് എത്തുന്നു; ഹിന്ദുസമാജോത്സവം നാളെ

  കെ.എം. അഹ്മദ് അനുസ്മരണവും ഗോപീകൃഷ്ണന് അവാര്‍ഡ് ദാനവും തിങ്കളാഴ്ച

  സംസ്ഥാന സ്‌കൂള്‍ കലോത്സവം: ജില്ലയ്ക്ക് പതാക കൈമാറി

  അലാമികള്‍ ഇന്ന് അരങ്ങിലേക്ക്

  അധ്യാപകരും ജീവനക്കാരും ജില്ലാ വിദ്യാഭ്യാസ ഓഫീസിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി

  സംസ്ഥാന സ്‌കൂള്‍ കലോത്സവം: മികച്ച നേട്ടവുമായി ടി.ഐ.എച്ച്.എസ്.എസ്.

  റോഡ് നന്നാക്കിയില്ല; ഡി.വൈ.എഫ്.ഐ. ഉപരോധിച്ചു

  ശാന്തിയും സമാധാനവും വിളിച്ചോതി കാസര്‍കോട്ട് ക്രിസ്തുമസ് ഫെസ്റ്റ് സംഘടിപ്പിച്ചു

  തളങ്കര മുസ്ലിം ഹൈസ്‌കൂളില്‍ ഔഷധത്തോട്ടമൊരുക്കി; ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു

  കഥകളിയുമായി മഹാകവി പിയുടെ കൊച്ചുമകന്‍ സ്വിസ്റ്റ്‌സര്‍ലാന്റില്‍

  ഹിന്ദുസമാജോത്സവം 16ന്; യോഗി ആദിത്യനാഥ് എത്തും

  ദിനേശ് ഇന്‍സൈറ്റിന്റെ ഫോട്ടോ പ്രദര്‍ശനം 29ന്

  കൊപ്പല്‍ അബ്ദുല്ല നന്മകളെ ജീവിതമുദ്രയാക്കി -പ്രൊഫ. എ.പി. അബ്ദുല്‍ വഹാബ്

  കുറ്റകൃത്യങ്ങളില്‍ നിന്ന് അകന്നുനില്‍ക്കാം; വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് നടത്തി

  ഭിന്ന ശേഷി സൗഹൃദ സദസ്സും മുച്ചക്ര റാലിയും സംഘടിപ്പിച്ചു