updated on:2018-06-09 06:58 PM
കെ.എസ്.ഇ.ബി. ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുന്നു-മുസ്ലിം ലീഗ്

www.utharadesam.com 2018-06-09 06:58 PM,
കാസര്‍കോട്: മഴ ആരംഭിച്ചതോടെ ജില്ലയുടെ പല ഭാഗങ്ങളിലും വൈദ്യുതി വിതരണം താറുമാറായിരിക്കുകയാണെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ വൈദ്യുതി വകുപ്പ് മന്ത്രിക്കും ബോര്‍ഡ് മേധാവികള്‍ക്കും നല്‍കിയ കത്തില്‍ പരാതിപ്പെട്ടു. നഗര പ്രദേശങ്ങളിലടക്കം ദിവസങ്ങളോളം വൈദ്യുതി വിതരണമില്ലാതെ ജനങ്ങള്‍ ഇരുട്ടിലായിട്ടും അധികൃതര്‍ തിരിഞ്ഞ് നോക്കുന്നില്ല. ആവശ്യ സര്‍വ്വീസായ വൈദ്യുതി വിതരണം രാത്രി കാലങ്ങളില്‍ മുടങ്ങിയാല്‍ പിറ്റേ ദിവസമാണ് പരിശോധനക്ക് ബന്ധപ്പെട്ടവര്‍ എത്തുന്നത്. രാത്രി കാലങ്ങളില്‍ ജനങ്ങള്‍ ഇരുട്ടില്‍ കഴിയുന്നത് നാട്ടില്‍ നിത്യസംഭവമായി മാറിയിരിക്കുന്നു.
വൈദ്യുതി വിതരണം മുടങ്ങിയാല്‍ പരാതി ബോധിപ്പിക്കാന്‍ പോലും സാധിക്കാത്ത സാഹചര്യമാണ് കാസര്‍ക്കോട്ടുള്ളത്. വൈദ്യുതി വിതരണമില്ലെങ്കില്‍ അന്വേഷിക്കാന്‍ പോലു കഴിയുന്നില്ല. കെ.എസ്.ഇ.ബി ഓഫീസുകളിലെ ഫോണുകള്‍ എടുത്ത് താഴെ വെക്കുന്നു.
ഞായറാഴ്ചയടക്കമുള്ള ഒഴിവു ദിവസങ്ങളില്‍ അറ്റകുറ്റ പ്രവര്‍ത്തികള്‍ക്കായി വൈദ്യുതി വിതരണം നിര്‍ത്തിവെക്കുന്ന അധികൃതര്‍ മറ്റുള്ള ദിവസങ്ങളില്‍ ശരിയായ രീതിയില്‍ വൈദ്യുതി വിതരണം ചെയ്യാന്‍ തയ്യാറാവുന്നില്ല.
ഒരു കാറ്റടിച്ചാല്‍ ദിവസങ്ങളോളം ഇരുട്ടില്‍ കഴിയേണ്ട അവസ്ഥയാണ് ജില്ലയിലുള്ളത്. ഇക്കാര്യം പരിശോധിച്ച് ഇത്തരം ജനദ്രോഹ നടപടികള്‍ അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും അബ്ദുല്‍ റഹ്മാന്‍ കത്തില്‍ മുന്നറിയിപ്പ് നല്‍കി.



Recent News
  യോഗി ആദിത്യനാഥ് എത്തുന്നു; ഹിന്ദുസമാജോത്സവം നാളെ

  കെ.എം. അഹ്മദ് അനുസ്മരണവും ഗോപീകൃഷ്ണന് അവാര്‍ഡ് ദാനവും തിങ്കളാഴ്ച

  സംസ്ഥാന സ്‌കൂള്‍ കലോത്സവം: ജില്ലയ്ക്ക് പതാക കൈമാറി

  അലാമികള്‍ ഇന്ന് അരങ്ങിലേക്ക്

  അധ്യാപകരും ജീവനക്കാരും ജില്ലാ വിദ്യാഭ്യാസ ഓഫീസിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി

  സംസ്ഥാന സ്‌കൂള്‍ കലോത്സവം: മികച്ച നേട്ടവുമായി ടി.ഐ.എച്ച്.എസ്.എസ്.

  റോഡ് നന്നാക്കിയില്ല; ഡി.വൈ.എഫ്.ഐ. ഉപരോധിച്ചു

  ശാന്തിയും സമാധാനവും വിളിച്ചോതി കാസര്‍കോട്ട് ക്രിസ്തുമസ് ഫെസ്റ്റ് സംഘടിപ്പിച്ചു

  തളങ്കര മുസ്ലിം ഹൈസ്‌കൂളില്‍ ഔഷധത്തോട്ടമൊരുക്കി; ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു

  കഥകളിയുമായി മഹാകവി പിയുടെ കൊച്ചുമകന്‍ സ്വിസ്റ്റ്‌സര്‍ലാന്റില്‍

  ഹിന്ദുസമാജോത്സവം 16ന്; യോഗി ആദിത്യനാഥ് എത്തും

  ദിനേശ് ഇന്‍സൈറ്റിന്റെ ഫോട്ടോ പ്രദര്‍ശനം 29ന്

  കൊപ്പല്‍ അബ്ദുല്ല നന്മകളെ ജീവിതമുദ്രയാക്കി -പ്രൊഫ. എ.പി. അബ്ദുല്‍ വഹാബ്

  കുറ്റകൃത്യങ്ങളില്‍ നിന്ന് അകന്നുനില്‍ക്കാം; വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് നടത്തി

  ഭിന്ന ശേഷി സൗഹൃദ സദസ്സും മുച്ചക്ര റാലിയും സംഘടിപ്പിച്ചു