updated on:2018-06-08 07:41 PM
എസ്.ഡി.പി.ഐ. ആശ്വാസ് കിരണ്‍ പദ്ധതി തുടങ്ങി

www.utharadesam.com 2018-06-08 07:41 PM,
എരുതുംകടവ്: മാര്‍ക്കുകള്‍ വാരിക്കൂട്ടുന്നതിനൊപ്പം ദീര്‍ഘ വീക്ഷണവും സാമൂഹിക കടപ്പാടുള്ളവരായി വിദ്യാര്‍ത്ഥികള്‍ മാറണമെന്ന് എസ്.ഡി.പി.ഐ. ജില്ലാ പ്രസിഡണ്ട് എന്‍.യു. അബ്ദുല്‍ സലാം പറഞ്ഞു.എസ്.ഡി.പി.ഐ. എരുതും കടവ് ബ്രാഞ്ച് ആശ്വാസ് കിരണ്‍ 2018 പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. അദ്ദേഹം.എരുതുംകടവ് ബാരിക്കാട് പ്രദേശത്ത് നിന്ന് എസ്.എസ്.എല്‍.സി., പ്ലസ്ടു, മദ്രസ പൊതുപരീക്ഷ എന്നിവയില്‍ ഉന്നത വിജയം നേടിയവര്‍ക്ക് സ്‌നേഹോപഹാരം നല്‍കി. ഇ.എ ഹനീഫ് അനുസ്മരണവും സമൂഹത്തിലെ നിരാലംഭരായ അറുപതോളം കുടുംബങ്ങള്‍ക്ക് പെരുന്നാള്‍ കിറ്റ്, സ്‌കൂള്‍ കിറ്റ് വിതരണവും നടത്തി. ബ്രാഞ്ച് പ്രസിഡണ്ട് ഹനീഫ പൊയ്യ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഹമീദ് ബാരിക്കാട് സ്വാഗതവും മുനീര്‍മാഷ് ഇ.എ. ഹനീഫ് അനുസ്മരണവും പ്രഭാഷണവും നടത്തി. അബ്ദുല്ല എ.ബി. കിറ്റ് വിതരണവും എസ്.ഡി.പി.ഐ. മണ്ഡലംപ്രസിഡണ്ട് സക്കറിയ ഉളിയത്തടുക്ക മെഡല്‍ വിതരണവും നടത്തി. എസ്.ഡി.പി.ഐ. ചെങ്കള പഞ്ചായത്ത് സെക്രട്ടറി അലി ആലംപാടി, മണ്ഡലം ജോയില്‍ സെക്രട്ടറി അബൂബക്കര്‍ എ, ബ്രാഞ്ച് വൈസ് പ്രസിഡണ്ട് അബ്ദുല്ല എ.കെ. , അബ്ദുല്‍ ഖാദര്‍ എ., പ്രസംഗിച്ചു. ബ്രാഞ്ച് ജോയിന്‍ സെക്രട്ടറി ഷാഫി ബി.എ. നന്ദി പറഞ്ഞു.



Recent News
  ഫുട്‌ബോള്‍ ഗ്രാമത്തെ ആവേശത്തിലാക്കി സൗഹൃദ മത്സരം; പൊലീസ് ടീമിന് ജയം

  എജുസൈന്‍ പഠന ക്യാമ്പ് സമാപിച്ചു

  പെരുന്നാള്‍ ദിനത്തില്‍ പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്ത് ജദീദ് റോഡ് വായനശാല മാതൃകയായി

  പുലിക്കുന്ന് റോഡ് ഒരു മാസമായി ഇരുട്ടില്‍; പ്രതിഷേധത്തിനൊരുങ്ങി നാട്ടുകാര്‍

  മില്‍മ കാസര്‍കോട് ഡയറിക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ബഹുമതി

  ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിനെ ചൊല്ലി സി.പി.എമ്മില്‍ വടംവലി; ആക്ഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കി

  ബങ്കരക്കുന്നില്‍ കുടിവെള്ള പൈപ്പ് പൊട്ടി ഒന്നര വര്‍ഷം; വാഴ നട്ട് പ്രതിഷേധം

  ദേശീയപാതയിലെ കുഴികള്‍ കുരുതിക്കളമാവുന്നതിന് മുമ്പ് നികത്താന്‍ നടപടി വേണം-മൊഗ്രാല്‍ ദേശീയവേദി

  ബേക്കല്‍ ജനമൈത്രി പൊലീസ് ട്രാഫിക്ക് ബോധവല്‍ക്കരണം നടത്തി

  ലോകകപ്പ് ഫുട്‌ബോള്‍: ബിഗ് സ്‌ക്രീനില്‍ പ്രദര്‍ശനമൊരുക്കി ഇ.വൈ.സി.സി

  മൈലാഞ്ചിയിടല്‍ മത്സരം നടത്തി

  'അന്തേ്യാദയ എക്‌സ്പ്രസ്സിന് കാസര്‍കോട് സ്റ്റോപ്പ് അനുവദിക്കണം'

  പെരുന്നാള്‍ നിസ്‌കാര സമയം

  മലബാര്‍ ദേവസ്വംബോര്‍ഡ് സംഘം മല്ലികാര്‍ജ്ജുന ക്ഷേത്രം സന്ദര്‍ശിച്ചു

  മുനിസിപ്പല്‍ ജീവനക്കാര്‍ ഇനി മഷിപ്പേന ഉപയോഗിക്കും