updated on:2018-06-08 07:32 PM
കാരുണ്യ-സേവന പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടണം-ഡി.വൈ.എസ്.പി

www.utharadesam.com 2018-06-08 07:32 PM,
കാസര്‍കോട്: നന്മകള്‍ ശോഷിച്ചുപോകുന്ന പുതിയകാലത്ത് കാരുണ്യ പ്രവര്‍ത്തനങ്ങളെയും പൊതുസേവനത്തെയും പ്രോത്സാഹിപ്പിക്കേണ്ടതും പിന്തുണക്കേണ്ടതും പൊതുസമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നും വിശപ്പിനും രോഗത്തിനും മതമില്ലെന്നിരിക്കെ എല്ലാവര്‍ക്കും ലഭ്യമാകുന്ന കാരുണ്യം മാതൃകാപരമാണെന്നും കാസര്‍കോട് ഡി.വൈ.എസ്.പി. എം.വി. സുകുമാരന്‍ അഭിപ്രായപ്പെട്ടു. ഗ്രീന്‍സ്റ്റാര്‍ പാലായിയുടെ പ്രവര്‍ത്തനം കാരുണ്യ മേഖലയിലെ പ്രതീക്ഷയാണെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാനഗര്‍ അന്ധവിദ്യാലയത്തിലെയും അസ്സബാഹ് ബ്ലൈന്റ് സൊസൈറ്റിയിലെ വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ഗ്രീന്‍ സ്റ്റാര്‍ പാലായി അനുവദിച്ച പെരുന്നാള്‍ വസ്ത്രവിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഖുല്‍ബുദ്ദീന്‍ പാലായി അധ്യക്ഷത വഹിച്ചു.
ഷുഹൈല്‍ അബ്ദുല്ല സ്വാഗതം പറഞ്ഞു. ബ്ലൈന്റ് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ അബദുല്ല, അസ്സബാഹ് ബ്ലൈന്റ് സൊസൈറ്റി പ്രസിഡണ്ട് അബൂബക്കര്‍ മാസ്റ്റര്‍, പൊതുപ്രവര്‍ത്തകരായ ഷെരീഫ് മല്ലത്ത്, ഷാഫി ചേരൂര്‍, ക്ലബ്ബ് ഭാരവാഹികളായ ഖലീല്‍ ആവിക്കല്‍, ഷക്കീബ് പാലക്കി, ഷഹാഫ്, സുനീര്‍ ആവിക്കല്‍, അഷ്‌ക്കര്‍ പാലായി തുടങ്ങിയവര്‍ പ്രസംഗിച്ചു.Recent News
  ഗ്രന്ഥാലയം ഹോമിയോ ക്ലിനിക്കിന് വഴിമാറുന്നു

  'കുട്ടികളില്‍ ക്രിമിനല്‍ വാസനകള്‍ വളര്‍ത്തുന്ന ആപ്പുകള്‍ നിരോധിക്കണം'

  ചെര്‍ക്കളം അബ്ദുല്ല സ്മാരക അവാര്‍ഡ് സമ്മാനിച്ചു

  ഇതര സംസ്ഥാനക്കാരായ കുട്ടികളെ ഉപയോഗിച്ച് ബാലവേല വ്യാപകം; കടുത്ത നടപടികളുമായി അധികൃതര്‍

  'കുമ്പളയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണം'

  ഇല്ലാത്തവന്റെ വേദന അറിയുന്നവരുടെ കാരുണ്യം ബൈത്തുറഹ്മകളായി ഉയരുന്നു -റഷീദലി ശിഹാബ് തങ്ങള്‍

  പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ കണ്‍വെന്‍ഷന്‍ 12ന്

  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇഖ്‌വാന്‍സ് ഒരു ലക്ഷം രൂപ നല്‍കി

  അതിര്‍ത്തി ഗ്രാമങ്ങളില്‍ വ്യാജ ടാക്‌സികള്‍ വ്യാപകമാകുന്നതായി പരാതി

  മകന്റെ വിവാഹ ചടങ്ങിലെ ചെലവ് ചുരുക്കി മെട്രോ മുഹമ്മദ് ഹാജി ആറ് ലക്ഷം രൂപ നല്‍കി

  രവീന്ദ്രന്‍ രാവണേശ്വരത്തിന്റെ 'മഡെ മഡെ സ്‌നാന' പ്രകാശനം ചെയ്തു

  പ്രളയ ദുരിതബാധിതരെ സഹായിക്കാന്‍ കുമ്പളയിലെ ഓട്ടോ ഡ്രൈവര്‍മാരും

  രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികള്‍ക്ക് കാഞ്ഞങ്ങാട്ട് സ്വീകരണം

  നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ 40ക്വിന്റല്‍ അരി നല്‍കി

  ദുരിതാശ്വാസ ക്യാമ്പുകളില്‍ സഹായവുമായി കാസര്‍കോട് സ്വദേശികളും