updated on:2018-06-07 01:31 PM
കുറ്റിക്കോല്‍ പഞ്ചായത്തംഗം സുനീഷ് ജോസഫ് രാജിവെച്ചു

www.utharadesam.com 2018-06-07 01:31 PM,
കുറ്റിക്കോല്‍: കുറ്റിക്കോല്‍ പഞ്ചായത്തംഗം സുനീഷ് ജോസഫ് പഞ്ചായത്തംഗത്വം രാജിവെച്ചു. ഇത് സംബന്ധിച്ച രാജിക്കത്ത് അദ്ദേഹം പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറി. ഇന്നലെ വൈകിട്ടാണ് രാജിക്കത്ത് നല്‍കിയത്. എട്ടാം വാര്‍ഡില്‍ നിന്ന് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിച്ചാണ് സുനീഷ് വിജയിച്ചത്. പിന്നീട്് സുനീഷിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ പഞ്ചായത്തിലുണ്ടായ ഭരണമാറ്റത്തിലെ അനിശ്ചിതത്വത്തെ തുടര്‍ന്ന് 2017 ജനുവരി 13ന് സ്ഥിരം സമിതി ചെയര്‍മാന്‍ സ്ഥാനം അദ്ദേഹം രാജിവെച്ചൊഴിഞ്ഞു. ബി.ജെ.പി അംഗത്തിന് പിന്തുണ നല്‍കിയതിന്റെ പേരില്‍ ഔദ്യോഗിക വിഭാഗത്തില്‍ പെട്ട നാലു പേരെ കൂടി കോണ്‍ഗ്രസ് നേതൃത്വം ആറു വര്‍ഷത്തേക്ക് പുറത്താക്കിയിരുന്നു. ആര്‍.എസ്.പി അംഗത്തിന്റെയും ബി.ജെ.പി.അംഗങ്ങളുടെയും പിന്തുണയോടെ ഈ വിമത വിഭാഗമാണ് ഇപ്പോള്‍ പഞ്ചായത്ത് ഭരണത്തിന് നേത്യത്വം നല്‍കുന്നത്. 16 അംഗ ഭരണസമിതിയില്‍ സി.പി.എമ്മിന് ആറും സി.പി.ഐക്ക് ഒന്നുമാണ് അംഗങ്ങളുള്ളത്. ബി.ജെ.പിക്ക് മൂന്നും. തുടക്കത്തില്‍ എല്‍.ഡി.എഫിനായിരുന്നു പഞ്ചായത്ത് ഭരണം. എന്നാല്‍ 2016 ഡിസംബര്‍ ഒന്നിന് യു.ഡി.എഫ് വിമതര്‍ ബി.ജെ.പിയുടെ പിന്തുണയോടെ കൊണ്ടുവന്ന അവിശ്വാസ പ്രമേയം വിജയിച്ചതിനെ തുടര്‍ന്ന് വിമത വിഭാഗം നേതാവ് പി.ജി. ലിസി പ്രസിഡണ്ടാവുകയായിരുന്നു.
സുനീഷ് ജോസഫിന്റെ രാജിയോടെ പഞ്ചായത്ത് ഭരണവും അനിശ്ചിതത്വത്തിലാകും.
മാനസിക സമ്മര്‍ദ്ദം മൂലമാണ് സുനീഷിന്റെ രാജിയെന്ന് സൂചനയുണ്ട്. ഒരു കോണ്‍ഗ്രസ് പ്രാദേശിക നേതാവ് തന്റെ രാജി ആവശ്യപെട്ട് സമീപിച്ചതായും സുനീഷ് വെളിപെടുത്തിയിട്ടുണ്ട്.Recent News
  ചെങ്കള ശിഹാബ് തങ്ങള്‍ ഇസ്ലാമിക് അക്കാദമി ഉദ്ഘാടനം ചെയ്തു

  സിവില്‍ സ്റ്റേഷന്‍ ക്ഷണിക്കുന്നു; പുതിയ വോട്ടിങ് സംവിധാനം കാണാന്‍

  എന്‍.എം.സി.സി. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പരിശീലനം സംഘടിപ്പിച്ചു

  സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പെ എന്‍.ഡി.എ. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു

  ഇടത് കോട്ടകളില്‍ കയറിയിറങ്ങി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

  ആവശ്യത്തിന് ബസുകളില്ല; കാസര്‍കോട്-മാന്യ- മുണ്ട്യത്തടുക്ക റൂട്ടില്‍ യാത്രാദുരിതം

  എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നീതിനിഷേധം; കലക്ടറേറ്റ് മാര്‍ച്ച് നാളെ

  അജ്ഞാതന്റെ മയ്യത്ത് ഖബറടക്കാന്‍ പൊലീസിന് തുണയായി ദീനാര്‍ ഐക്യവേദി പ്രവര്‍ത്തകര്‍

  ജെ.സി.ഐ. കാസര്‍കോട് സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി

  ബിലാത്തിക്കുഴല്‍ പ്രദര്‍ശിപ്പിച്ചു; അണിയറ പ്രവര്‍ത്തകര്‍ക്ക് ആദരം

  ലോക്‌സഭാ തിരഞ്ഞെടുപ്പ്; പരിശോധന കര്‍ശനമാക്കി

  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കലക്ടറേറ്റ് മാര്‍ച്ച് 19ന്

  മണ്ണെണ്ണ പെര്‍മിറ്റ് വൈകുന്നു; മലയോരത്ത് കര്‍ഷകരുടെ പ്രതിഷേധം ഉയരുന്നു

  കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള വൈദ്യുതി വിച്ഛേദിച്ചതില്‍ പ്രതിഷേധം

  രാജ്യാന്തര ചലചിത്രോത്സവങ്ങളിലെ പ്രതിഭക്ക് കാസര്‍കോടിന്റെ ആദരം ഇന്ന്