updated on:2018-06-06 02:00 PM
ധാര്‍മ്മികതയിലധിഷ്ഠിതമായ വിദ്യാഭ്യാസം കാലഘട്ടത്തിന്റെ ആവശ്യം-അലി തങ്ങള്‍

www.utharadesam.com 2018-06-06 02:00 PM,
ചെങ്കള: ധാര്‍മ്മികതയിലധിഷ്ഠിതമായ വിദ്യാഭ്യസം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സയ്യിദ് കെ.എസ് അലി തങ്ങള്‍ കുമ്പോല്‍ പറഞ്ഞു.
വിജ്ഞാനം മനുഷ്യനെ ഉന്നത സ്ഥാനങ്ങളില്‍ കൊണ്ടെത്തിക്കുന്നു. വിജ്ഞാനത്തിന് അതിര്‍വരമ്പുകളില്ല. ഗഹനമായ ചിന്തയും ഗവേഷണവുംദൈവീകതയെ കണ്ടെത്തുന്നതിനാകണം. അതിന് ആത്മീയതയിലൂന്നിയ വിജ്ഞാനം അനിവാര്യമാണെന്നും അദ്ദേ ഹം കുട്ടിച്ചേര്‍ത്തു. ചെങ്കള സെഹ്‌റ വുമണ്‍സ്‌ഡേ കോളേജ് സംഘടിപ്പിച്ച എജ്യുനോട്ട് എന്‍ട്രന്‍സ് എക്‌സാം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍.
കോളേജ് ചെയര്‍മാന്‍ എം.എം മുഹമ്മദ് കുഞ്ഞി ഹാജി അധ്യക്ഷത വഹിച്ചു. മാനേജിംഗ് ഡയറക്ടര്‍ അഷ്‌റഫ് ഹുദവി പാടലടുക്ക സ്വാഗതം പറഞ്ഞു. ഹാരിസ് ദാരിമി ബെദിര മുഖ്യ പ്രഭാഷണം നടത്തി.
എം.എ അബൂബക്കര്‍ ഹാജി, സി.ബി അബുല്ല ഹാജി, ഇര്‍ഷാദ് ഹുദവി, ബി.കെ. അബ്ദുസമദ്, റഷീദ ഖാദര്‍, ബേര്‍ക്ക അബ്ദുല്ലക്കുഞ്ഞി ഹാജി, ഖാദര്‍ ചെങ്കള, ഖാദര്‍ ഹാജി, ബി.എം ഖാദര്‍, എ.എം മൊയ്തു എരിയാല്‍, എം.എ.എച്ച് മഹ്മൂദ്, റൗഫ് ബായിക്കര, എം.എം അഹ്മദ്, എം.എം ഖാദര്‍, എം.എം നൗഷാദ്, ജാസിര്‍, നിഷാദ്, സിറാജ് ഹുദവി, ഹനീഫ് ബദ്‌രിയ, മാലിക് ചെങ്കള, എം.എ ശറഫുദ്ദീന്‍, നിസാര്‍ ചെങ്കള, സി.എം ചെങ്കള, മഹ്‌റൂഫ് ബദ്‌രിയ, അബ്ബഹസ് സി.എം തുടങ്ങിയവര്‍ പ്രസംഗിച്ചു.



Recent News
  യോഗി ആദിത്യനാഥ് എത്തുന്നു; ഹിന്ദുസമാജോത്സവം നാളെ

  കെ.എം. അഹ്മദ് അനുസ്മരണവും ഗോപീകൃഷ്ണന് അവാര്‍ഡ് ദാനവും തിങ്കളാഴ്ച

  സംസ്ഥാന സ്‌കൂള്‍ കലോത്സവം: ജില്ലയ്ക്ക് പതാക കൈമാറി

  അലാമികള്‍ ഇന്ന് അരങ്ങിലേക്ക്

  അധ്യാപകരും ജീവനക്കാരും ജില്ലാ വിദ്യാഭ്യാസ ഓഫീസിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി

  സംസ്ഥാന സ്‌കൂള്‍ കലോത്സവം: മികച്ച നേട്ടവുമായി ടി.ഐ.എച്ച്.എസ്.എസ്.

  റോഡ് നന്നാക്കിയില്ല; ഡി.വൈ.എഫ്.ഐ. ഉപരോധിച്ചു

  ശാന്തിയും സമാധാനവും വിളിച്ചോതി കാസര്‍കോട്ട് ക്രിസ്തുമസ് ഫെസ്റ്റ് സംഘടിപ്പിച്ചു

  തളങ്കര മുസ്ലിം ഹൈസ്‌കൂളില്‍ ഔഷധത്തോട്ടമൊരുക്കി; ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു

  കഥകളിയുമായി മഹാകവി പിയുടെ കൊച്ചുമകന്‍ സ്വിസ്റ്റ്‌സര്‍ലാന്റില്‍

  ഹിന്ദുസമാജോത്സവം 16ന്; യോഗി ആദിത്യനാഥ് എത്തും

  ദിനേശ് ഇന്‍സൈറ്റിന്റെ ഫോട്ടോ പ്രദര്‍ശനം 29ന്

  കൊപ്പല്‍ അബ്ദുല്ല നന്മകളെ ജീവിതമുദ്രയാക്കി -പ്രൊഫ. എ.പി. അബ്ദുല്‍ വഹാബ്

  കുറ്റകൃത്യങ്ങളില്‍ നിന്ന് അകന്നുനില്‍ക്കാം; വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് നടത്തി

  ഭിന്ന ശേഷി സൗഹൃദ സദസ്സും മുച്ചക്ര റാലിയും സംഘടിപ്പിച്ചു