updated on:2018-06-06 01:36 PM
ജില്ലാ പൊലീസ് നെല്ലിക്കുന്നില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമവും സമൂഹ നോമ്പ് തുറയും സൗഹാര്‍ദ്ദ സംഗമമായി

www.utharadesam.com 2018-06-06 01:36 PM,
കാസര്‍കോട്: ജില്ലാ പൊലീസ് മേധാവി ഡോ. ശ്രീനിവാസന്‍ മുന്‍കൈയെടുത്ത് ഇന്നലെ നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എ.യു.പി. സ്‌കൂളില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമവും സമൂഹ നോമ്പ് തുറയും സൗഹാര്‍ദ്ദ സംഗമമായി മാറി. വിവിധ മതസ്ഥരും ക്ഷേത്ര-പള്ളി കമ്മിറ്റി ഭാരവാഹികളും ഒത്തൊരുമിച്ച സംഗമം വേറിട്ടതായി. എല്ലാ മതങ്ങളും സ്‌നേഹവും സൗഹാര്‍ദ്ദവുമാണ് പഠിപ്പിക്കുന്നതെന്ന് ഇതിന് വിപരീതമായി പ്രവര്‍ത്തിക്കുന്നത് മതങ്ങളെ സ്‌നേഹിക്കുന്നവരല്ലെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്ത് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. മതത്തിന്റെ പേരില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നവരെ സമൂഹം ഒറ്റപ്പെടുത്തണം. ഇത്തരക്കാര്‍ക്കെതിരെ മുഖം നോക്കാതെയാണ് പൊലീസ് നടപടിയെടുക്കുന്നത്. അതിന് സമൂഹത്തിന്റെ പിന്തുണയുണ്ടാവണമെന്നും സംഘര്‍ഷം ഉണ്ടായാല്‍ നാട് വികസിക്കില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
കാസര്‍കോട് സി.ഐ. സി.എ.അബ്ദുല്‍ റഹീം സ്വാഗതം പറഞ്ഞു. അസിസ്റ്റന്റ് കമാണ്ടര്‍ പ്രേമചന്ദ്രന്‍, ഡി.വൈ.എസ്.പിമാരായ സുകുമാരന്‍, ജയ്‌സണ്‍ കെ. എബ്രഹാം, ഫാദര്‍ മാണി, നെല്ലിക്കുന്ന് ജമാഅത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി ബി.കെ.ഖാദര്‍, കടപ്പുറം കുറുംബ ഭഗവതി ക്ഷേത്രത്തിലെ ഭണ്ടോജി അയത്താര്‍, കുളിയന്‍ വെളിച്ചപ്പാടന്‍, സെക്രട്ടറി വിജേഷ്, നഗരസഭാംഗങ്ങളായ കെ.ജി മനോഹരന്‍, അരുണ്‍ ഷെട്ടി, വിദ്യാനഗര്‍ സി.ഐ. ബാബു പെരിങ്ങോത്ത്, ടി.എ. മഹമൂദ് ബങ്കരക്കുന്ന്, കെ. ഗുരുപ്രസാദ് പ്രഭു, നെല്ലിക്കുന്ന് എ.യു.പി. സ്‌ക്കൂള്‍ മാനേജ് കമ്മിറ്റി പ്രസിഡണ്ട് എന്‍.എം. സുബൈര്‍, ജനറന്‍ സെക്രട്ടറി ഹനീഫ് നെല്ലിക്കുന്ന്, പി.ടി.എ. കമ്മിറ്റി പ്രസിഡണ്ട് ഖമറുദ്ദീന്‍ തായല്‍, വൈസ് പ്രസിഡണ്ട് ഷാഫി തെരുവത്ത്, സ്‌കൂള്‍ ഹെഡ്മാമാസ്റ്റര്‍ എ.കെ. മുഹമ്മദ് കുട്ടി, പ്രിന്‍സിപ്പല്‍ എസ്.ഐ. പി.അജിത്കുമാര്‍, ട്രാഫിക്ക് എസ്.ഐ. പി.എ. ശശികുമാര്‍, ഹമീദ് നെല്ലിക്കുന്ന്, അബ്ദു തൈവളപ്പ്, മഹമൂദ്, അബ്ബാസ് വെറ്റില, മുഹമ്മദ് കുഞ്ഞി ഈസ്റ്റു, അബ്ദുല്‍ റഹ്മാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കാസര്‍കോട് ജനമൈത്രി സി.ആര്‍.ഒ. കെ.പി.വി. രാജീവന്‍ നന്ദി പറഞ്ഞു.



Recent News
  യോഗി ആദിത്യനാഥ് എത്തുന്നു; ഹിന്ദുസമാജോത്സവം നാളെ

  കെ.എം. അഹ്മദ് അനുസ്മരണവും ഗോപീകൃഷ്ണന് അവാര്‍ഡ് ദാനവും തിങ്കളാഴ്ച

  സംസ്ഥാന സ്‌കൂള്‍ കലോത്സവം: ജില്ലയ്ക്ക് പതാക കൈമാറി

  അലാമികള്‍ ഇന്ന് അരങ്ങിലേക്ക്

  അധ്യാപകരും ജീവനക്കാരും ജില്ലാ വിദ്യാഭ്യാസ ഓഫീസിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി

  സംസ്ഥാന സ്‌കൂള്‍ കലോത്സവം: മികച്ച നേട്ടവുമായി ടി.ഐ.എച്ച്.എസ്.എസ്.

  റോഡ് നന്നാക്കിയില്ല; ഡി.വൈ.എഫ്.ഐ. ഉപരോധിച്ചു

  ശാന്തിയും സമാധാനവും വിളിച്ചോതി കാസര്‍കോട്ട് ക്രിസ്തുമസ് ഫെസ്റ്റ് സംഘടിപ്പിച്ചു

  തളങ്കര മുസ്ലിം ഹൈസ്‌കൂളില്‍ ഔഷധത്തോട്ടമൊരുക്കി; ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു

  കഥകളിയുമായി മഹാകവി പിയുടെ കൊച്ചുമകന്‍ സ്വിസ്റ്റ്‌സര്‍ലാന്റില്‍

  ഹിന്ദുസമാജോത്സവം 16ന്; യോഗി ആദിത്യനാഥ് എത്തും

  ദിനേശ് ഇന്‍സൈറ്റിന്റെ ഫോട്ടോ പ്രദര്‍ശനം 29ന്

  കൊപ്പല്‍ അബ്ദുല്ല നന്മകളെ ജീവിതമുദ്രയാക്കി -പ്രൊഫ. എ.പി. അബ്ദുല്‍ വഹാബ്

  കുറ്റകൃത്യങ്ങളില്‍ നിന്ന് അകന്നുനില്‍ക്കാം; വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് നടത്തി

  ഭിന്ന ശേഷി സൗഹൃദ സദസ്സും മുച്ചക്ര റാലിയും സംഘടിപ്പിച്ചു