updated on:2018-05-15 09:12 PM
പാണ്ടിക്കണ്ടം ക്രോസ് ബാര്‍ കം ബ്രിഡ്ജ് ഉദ്ഘാടനം 19ന്

www.utharadesam.com 2018-05-15 09:12 PM,
കുണ്ടംകുഴി: മുളിയാര്‍-ബേഡഡുക്ക പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാണ്ടിക്കണ്ടം പയസ്വിനി പുഴക്ക് കുറുകെ 21 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ക്രോസ് ബാര്‍ കം ബ്രിഡ്ജ് 19ന് രാവിലെ 10ന് ജലസേചന വകുപ്പ് മന്ത്രി മാത്യു ടി. തോമസ് ഉദ്ഘാടനം ചെയ്യും. കെ. കുഞ്ഞിരാമന്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും. ഉദ്ഘാടന പരിപാടി വിജയിപ്പിക്കുന്നതിനാവശ്യമായ സംഘാടക സമിതി രൂപീകരണ യോഗം പാണ്ടിക്കണ്ടം പയസ്വിനി ഗ്രൗണ്ടില്‍ നടന്നു.
കെ. കുഞ്ഞിരാമന്‍ എം. എല്‍.എ ഉദ്ഘാടനം ചെയ്തു. മുളിയാര്‍ ഗ്രാമപഞ്ചായത്തംഗം കെ. പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. എ. ദാമോധരന്‍, രാധാകൃഷ്ണന്‍ ചാളക്കാട്, കെ. മുരളീധരന്‍, എം. ഗോപാലകൃഷ്ണന്‍, കെ. പവിത്രന്‍, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ.എന്‍ സുഗുണന്‍, എ. അനൂപ് എന്നിവര്‍ സംസാരിച്ചു.സി. കുഞ്ഞിക്കണ്ണന്‍ സ്വാഗതവും വി. കൃപാജ്യോതി നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: സി. രാമചന്ദ്രന്‍ (ചെയര്‍.), ഖാലിദ് ബെള്ളിപാടി (വൈ. ചെയര്‍.), കെ .എന്‍. സുഗുണന്‍ (കണ്‍,) എ .അനൂപ് (ജോ. കണ്‍,).



Recent News
  സഅദിയ്യക്കൊരു കൈത്താങ്ങ് പദ്ധതിക്ക് തുടക്കം

  ബാലചന്ദ്രന്‍ നീലേശ്വരം അനുസ്മരണം നടത്തി

  15-ാം വര്‍ഷവും ഹജ്ജ് പഠന ക്ലാസ് സംഘടിപ്പിച്ച് സിറ്റിഗോള്‍ഡ്

  പഠനവഴിയില്‍ സംരംഭകരാകാന്‍ സംരംഭകത്വ ശില്‍പശാല നടത്തി

  ഉദുമയിലെ രണ്ട് സ്‌കൂളുകള്‍ക്ക് 3.39 കോടി രൂപയുടെ പദ്ധതി

  ക്വിസ് മത്സരം ഫുട്ബാള്‍ പ്രേമികള്‍ക്ക് നവ്യാനുഭവമായി

  അഞ്ചു വയസ്സുകാരന്റെ മനസാന്നിധ്യത്തില്‍ രണ്ട് കൂട്ടുകാര്‍ക്ക് പുതുജീവന്‍ ലഭ്യമായി

  രാമായണമാസാചരണം നാളെ തുടങ്ങും

  50 ലക്ഷത്തിന്റെ ക്ഷേമ പദ്ധതി രൂപരേഖയുമായി ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ്

  മുഹിമ്മാത്ത് വിദ്യാഭ്യാസമേഖല വിപുലീകരിക്കുന്നു

  തകര്‍ന്ന റോഡിലെ കുഴി അടച്ചു

  അപകടം തുടര്‍ക്കഥയാക്കി വാട്ടര്‍ അതോറിറ്റി പൈപ്പിടല്‍

  'ജില്ലാ ബാങ്കിലെ പിന്‍വാതില്‍ നിയമനം അവസാനിപ്പിക്കണം'

  മയക്കുമരുന്ന് വിരുദ്ധദിനാചരണം നടത്തി

  കെ.എസ്. അബ്ദുല്ല സ്‌കൂളില്‍ വിവിധ ക്ലബ്ബുകള്‍ തുടങ്ങി