updated on:2018-05-15 09:05 PM
സേട്ടുസാഹിബ് അസാധാരണ വ്യക്തിത്വത്തിന് ഉടമ -മന്ത്രി എം.എം. മണി

www.utharadesam.com 2018-05-15 09:05 PM,
കാഞ്ഞങ്ങാട്: ഇന്ത്യന്‍ നാഷണല്‍ ലീഗ് സ്ഥാപക നേതാവ് ഇബ്രാഹിം സുലൈമാന്‍ സേട്ടു സാഹിബ് അസാധാരണമായ വ്യക്തിത്വത്തിന് ഉടമയായിരുന്നെന്ന് മന്ത്രി എം.എം. മണി പറഞ്ഞു. കാഞ്ഞങ്ങാട്ട് ഐ.എന്‍.എല്‍ നടത്തിയ സേട്ടു സാഹിബ് അനുസ്മരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം. ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ നിലപാടും മതന്യൂനപക്ഷ താല്‍പര്യങ്ങളും ഒന്നായതിനാലാണ് ഐ.എന്‍.എലും എല്‍.ഡി.എഫും ഐക്യപ്പെടുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കണ്ണൂര്‍ സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട് അനുസ്മരണ പ്രഭാഷണം നടത്തി.
മണ്ഡലം പ്രസിഡണ്ട് ബില്‍ടെക് അബ്ദുല്ല അധ്യക്ഷത വഹിച്ചു. മദ്രാസ് ഐ.ഐ.ടിയില്‍ നിന്നും മികച്ച വിജയം കരസ്ഥമാക്കിയ മുഹമ്മദ് ഷാമിലിന് ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കുഞ്ഞി കളനാട് മൊമെന്റോ നല്‍കി അനുമോദിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട്് എം. കുഞ്ഞികൃഷ്ണന്‍, ജനതാദള്‍ (യു) ജില്ലാ പ്രസിഡണ്ട് എ.വി. രാമകൃഷ്ണന്‍, കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ എല്‍. സുലൈഖ, കൗണ്‍സിലര്‍ എ.ഡി. ലത, റിയാസ് അമലടുക്കം, മുഹമ്മദ് അസ്‌ലം, ടി. ഹംസ മാസ്റ്റര്‍, ഇസ്മായില്‍ പടന്നക്കാട്, ഐ.എം.സി.സി നേതാക്കളായ ഷരീഫ് കൊളവയല്‍, ജലീല്‍ പടന്നക്കാട് സംസാരിച്ചു. ഷഫീക് കൊവ്വല്‍പ്പള്ളി സ്വാഗതവും ഗഫൂര്‍ ബാവ നന്ദിയും പറഞ്ഞു.Recent News
  അലാമികള്‍ ഇന്ന് അരങ്ങിലേക്ക്

  അധ്യാപകരും ജീവനക്കാരും ജില്ലാ വിദ്യാഭ്യാസ ഓഫീസിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി

  സംസ്ഥാന സ്‌കൂള്‍ കലോത്സവം: മികച്ച നേട്ടവുമായി ടി.ഐ.എച്ച്.എസ്.എസ്.

  റോഡ് നന്നാക്കിയില്ല; ഡി.വൈ.എഫ്.ഐ. ഉപരോധിച്ചു

  ശാന്തിയും സമാധാനവും വിളിച്ചോതി കാസര്‍കോട്ട് ക്രിസ്തുമസ് ഫെസ്റ്റ് സംഘടിപ്പിച്ചു

  തളങ്കര മുസ്ലിം ഹൈസ്‌കൂളില്‍ ഔഷധത്തോട്ടമൊരുക്കി; ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു

  കഥകളിയുമായി മഹാകവി പിയുടെ കൊച്ചുമകന്‍ സ്വിസ്റ്റ്‌സര്‍ലാന്റില്‍

  ഹിന്ദുസമാജോത്സവം 16ന്; യോഗി ആദിത്യനാഥ് എത്തും

  ദിനേശ് ഇന്‍സൈറ്റിന്റെ ഫോട്ടോ പ്രദര്‍ശനം 29ന്

  കൊപ്പല്‍ അബ്ദുല്ല നന്മകളെ ജീവിതമുദ്രയാക്കി -പ്രൊഫ. എ.പി. അബ്ദുല്‍ വഹാബ്

  കുറ്റകൃത്യങ്ങളില്‍ നിന്ന് അകന്നുനില്‍ക്കാം; വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് നടത്തി

  ഭിന്ന ശേഷി സൗഹൃദ സദസ്സും മുച്ചക്ര റാലിയും സംഘടിപ്പിച്ചു

  വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിക്കരുത്-പി.കരുണാകരന്‍

  അടിസ്ഥാന രഹിത ആരോപണങ്ങള്‍ ഉന്നയിച്ച് സംഘടനയെ തകര്‍ക്കാനാവില്ല-വ്യാപാരി വ്യവസായി ഏകോപന സമിതി

  സംസ്‌കൃതി ചെറു കഥാ പുരസ്‌ക്കാരം ഹരീഷ് പന്തക്കലിന്