updated on:2018-05-14 05:54 PM
മാതൃദിനത്തില്‍ ഉദുമക്കാര്‍ കൂട്ടായ്മ സ്‌നേഹസംഗമം

www.utharadesam.com 2018-05-14 05:54 PM,
ഉദുമ: പിടിക്കാം നമുക്കാ കൈകള്‍, നല്‍കാം അല്‍പം സാന്ത്വനം എന്ന സന്ദേശവുമായി പരവനടുക്കം വയോജന കേന്ദ്രത്തില്‍ ഉദുമക്കാര്‍ കൂട്ടായ്മ സ്നേഹസംഗമം സംഘടിപ്പിച്ചു. ജന്മംനല്‍കിയ മക്കള്‍ ഉപക്ഷിച്ച മാതാപിതാക്കള്‍ക്ക് അത്താണിയായി പ്രവര്‍ത്തിക്കുന്ന വയോജന കേന്ദ്രത്തില്‍ കൂട്ടായ്മ അംഗങ്ങള്‍ നാടന്‍പാട്ടും കവിതയും സിനിമാപ്പാട്ടുകളും പാടിയപ്പോള്‍ അന്തേവാസികളുടെ മനസില്‍ സ്നേഹമഴ പെയ്തിറങ്ങി. പരിപാടി കണ്ണൂര്‍ യൂണിവേഴ്സിറ്റി ഇംഗ്ലീഷ് വിഭാഗം വിസിറ്റിംഗ് പ്രൊഫസറും ചിത്രകാരിയുമായ ഡോ. സാഹിറ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ ചെയര്‍മാന്‍ അബ്ദുല്ലക്കുഞ്ഞി ഉദുമ അധ്യക്ഷത വഹിച്ചു. ഫാറൂഖ് കാസ്മി സ്വാഗതം പറഞ്ഞു. റഹീസ എം.എ. ഹസന്‍, കെ. വിശാലാക്ഷന്‍ എന്നിവര്‍ മാതൃദിന സന്ദേശം നല്‍കി. വയോജന കേന്ദ്രം സൂപ്രണ്ട് എ. ആസിയമ്മ, ഉദുമക്കാര്‍ കൂട്ടായ്മ അംഗങ്ങളായ ഡോ. നൗഫല്‍ കളനാട്, മോഹനന്‍ മാങ്ങാട്, സി.കെ. കണ്ണന്‍ പാലക്കുന്ന് പ്രസംഗിച്ചു. അന്തേവാസികളായ കുട്ടിയമ്മ, ലക്ഷ്മി, മുഹമ്മദലി, അച്ചുതന്‍, പൊന്നമ്മ എന്നിവര്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.
അമൃത ഉദയമംഗലവും സംഘത്തിന്റെ നാടന്‍ പാട്ടും പത്മാവതി വിശാലാക്ഷന്റെ ലളിതഗാനവും കുമ്പള എ.എസ്.ഐ വിജയന്‍ മേലത്ത്, കാവ്യാഞ്ജലി ഭാസ്‌ക്കരന്‍ എന്നിവരുടെ കവിതാവായനയും പരിപാടിയുടെ ഭാഗമായി നടന്നു.
കൂട്ടായ്മ അംഗങ്ങളായ ഡോ. അബ്ദുല്‍ അഷ്‌റഫ്, എം.എ. ഹസന്‍, കെ.കെ. മുഹമ്മദ് ഷാഫി, കെ.വി. ബാലകൃഷ്ണന്‍, അഡ്വ. ബാലകൃഷ്ണന്‍, മുജീബ് മാങ്ങാട്, ഭാസ്‌ക്കരന്‍ ഉദുമ, ഇ.കെ. മുഹമ്മദ് കുഞ്ഞി, രാഘവന്‍ ഉദുമ, റഹ്മാന്‍, ഹസൈനാര്‍ ഉദുമ, പി.വി. സുമതി, തങ്കമണി, ബോബി അച്ചേരി, മാധവന്‍ കാവുങ്കാല്‍, സുഗു പള്ളം, മുസ്തഫ കാപ്പില്‍, മനു പാറമ്മല്‍, സുഗു കാച്ചു, മുരളി പ്രസാദ് ഉദുമ, യൂസഫ് റൊമാന്‍സ്, ശെല്‍വരാജ് ഉദുമ, രതീഷ് ബാബു, പി.എ. ഷറഫുദ്ദീന്‍, സതീഷ് ഉദുമ സംബന്ധിച്ചു.Recent News
  സഅദിയ്യക്കൊരു കൈത്താങ്ങ് പദ്ധതിക്ക് തുടക്കം

  ബാലചന്ദ്രന്‍ നീലേശ്വരം അനുസ്മരണം നടത്തി

  15-ാം വര്‍ഷവും ഹജ്ജ് പഠന ക്ലാസ് സംഘടിപ്പിച്ച് സിറ്റിഗോള്‍ഡ്

  പഠനവഴിയില്‍ സംരംഭകരാകാന്‍ സംരംഭകത്വ ശില്‍പശാല നടത്തി

  ഉദുമയിലെ രണ്ട് സ്‌കൂളുകള്‍ക്ക് 3.39 കോടി രൂപയുടെ പദ്ധതി

  ക്വിസ് മത്സരം ഫുട്ബാള്‍ പ്രേമികള്‍ക്ക് നവ്യാനുഭവമായി

  അഞ്ചു വയസ്സുകാരന്റെ മനസാന്നിധ്യത്തില്‍ രണ്ട് കൂട്ടുകാര്‍ക്ക് പുതുജീവന്‍ ലഭ്യമായി

  രാമായണമാസാചരണം നാളെ തുടങ്ങും

  50 ലക്ഷത്തിന്റെ ക്ഷേമ പദ്ധതി രൂപരേഖയുമായി ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ്

  മുഹിമ്മാത്ത് വിദ്യാഭ്യാസമേഖല വിപുലീകരിക്കുന്നു

  തകര്‍ന്ന റോഡിലെ കുഴി അടച്ചു

  അപകടം തുടര്‍ക്കഥയാക്കി വാട്ടര്‍ അതോറിറ്റി പൈപ്പിടല്‍

  'ജില്ലാ ബാങ്കിലെ പിന്‍വാതില്‍ നിയമനം അവസാനിപ്പിക്കണം'

  മയക്കുമരുന്ന് വിരുദ്ധദിനാചരണം നടത്തി

  കെ.എസ്. അബ്ദുല്ല സ്‌കൂളില്‍ വിവിധ ക്ലബ്ബുകള്‍ തുടങ്ങി