updated on:2018-05-13 07:57 PM
കൊട്ടും പാട്ടുമായി കുട്ടികള്‍ നാര്‍ച്ചികുണ്ട് കടപ്പുറത്ത് വിസ്മയലോകം തീര്‍ത്തു

www.utharadesam.com 2018-05-13 07:57 PM,
ഉദുമ: വേനലവധി ആഹ്ലാദകരമാക്കി കൊട്ടും പാട്ടുമായി ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ ബേവൂരി നാര്‍ച്ചിക്കുണ്ട് കടപ്പുറത്ത് വിസ്മയലോകം തീര്‍ത്തു.
മൈത്രി വായനശാല ആന്റ് ഗ്രന്ഥാലയം മാങ്ങാട്, സഖി ഉദയമംഗലം, അനീഷ് ക്ലബ് കണ്ണിയില്‍ ബേവൂരി എന്നിവ സംയുക്തമായി സംഘടിപ്പിച്ച 'കൊട്ടും പാട്ടും വിസ്മയലോകവും' അവധിക്കാല ക്യാമ്പ് കുട്ടികള്‍ക്ക് അറിവിന്റെ വാതായനങ്ങള്‍ തുറന്നുകൊടുത്തു.
ഉദുമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സൈനബ നസീം ഉദ്ഘാടനം ചെയ്തു. മൈത്രി വായനശാല പ്രസിഡണ്ട് എ. പത്മനാഭന്‍ അംബാപുരം അധ്യക്ഷത വഹിച്ചു. വേണുഗോപാല്‍ പള്ളം, വേണു അച്ചേരി പ്രസംഗിച്ചു.
സമാപന പരിപാടി എച്ച്. കറുവന്‍ ഉദ്ഘാടനം ചെയ്തു. എ. പത്മനാഭന്‍ അധ്യക്ഷത വഹിച്ചു.
അനീഷ് ക്ലബ്ബ് സെക്രട്ടറി അനുദീപ് സ്വാഗതം പറഞ്ഞു. നടനും ട്രാന്‍സ് ജെന്‍ഡറുമായ സ്റ്റീഫന്‍ കണ്ണൂര്‍ മുഖ്യാതിഥിയായിരുന്നു. മോഹനന്‍ മാങ്ങാട് ക്യാമ്പ് അവലോകനം നടത്തി. അബ്ദുല്ലക്കുഞ്ഞി ഉദുമ, ബാലകൃഷ്ണന്‍ ബേവൂരി, വിജയകുമാര്‍ ബേവൂരി, കെ.വി. ഗോപാലന്‍ മാങ്ങാട്, പി.കെ. അബ്ദുല്ല, എച്ച്. വേലായുധന്‍, ടി.കെ. ഷുഹൈബ്, സുധാലക്ഷ്മി, മോണിക്ക മോഹന്‍, ജിജിന നാരായണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ലോഹിതാക്ഷന്‍ മുന്നാട് ക്യാമ്പ് ഡയരക്ടറായിരുന്നു. തിയേറ്റര്‍ ഗെയിം, നാടന്‍ പാട്ടുകള്‍, ഓര്‍മ്മച്ചെപ്പ്, കടലറിവ്, പരിസ്ഥിതി പഠനം, അഭിനയം എന്നീ മേഖലയിലൂടെ ക്യാമ്പ് സഞ്ചരിച്ചു.



Recent News
  സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പെ എന്‍.ഡി.എ. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു

  ഇടത് കോട്ടകളില്‍ കയറിയിറങ്ങി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

  ആവശ്യത്തിന് ബസുകളില്ല; കാസര്‍കോട്-മാന്യ- മുണ്ട്യത്തടുക്ക റൂട്ടില്‍ യാത്രാദുരിതം

  എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നീതിനിഷേധം; കലക്ടറേറ്റ് മാര്‍ച്ച് നാളെ

  അജ്ഞാതന്റെ മയ്യത്ത് ഖബറടക്കാന്‍ പൊലീസിന് തുണയായി ദീനാര്‍ ഐക്യവേദി പ്രവര്‍ത്തകര്‍

  ജെ.സി.ഐ. കാസര്‍കോട് സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി

  ബിലാത്തിക്കുഴല്‍ പ്രദര്‍ശിപ്പിച്ചു; അണിയറ പ്രവര്‍ത്തകര്‍ക്ക് ആദരം

  ലോക്‌സഭാ തിരഞ്ഞെടുപ്പ്; പരിശോധന കര്‍ശനമാക്കി

  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കലക്ടറേറ്റ് മാര്‍ച്ച് 19ന്

  മണ്ണെണ്ണ പെര്‍മിറ്റ് വൈകുന്നു; മലയോരത്ത് കര്‍ഷകരുടെ പ്രതിഷേധം ഉയരുന്നു

  കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള വൈദ്യുതി വിച്ഛേദിച്ചതില്‍ പ്രതിഷേധം

  രാജ്യാന്തര ചലചിത്രോത്സവങ്ങളിലെ പ്രതിഭക്ക് കാസര്‍കോടിന്റെ ആദരം ഇന്ന്

  കല്ല്യോട്ടിന്റെ നൊമ്പരങ്ങളിലേക്ക് മഴയായി പെയ്തിറങ്ങി രാഹുല്‍...

  പ്രതിഷേധം മുറുകി; കൃഷിവകുപ്പ് 'അക്കോമിന്‍' തളിക്കുന്നത് ഉപേക്ഷിച്ചു

  ബി.ജെ.പി സ്ഥാനാര്‍ത്ഥി തീരുമാനം ഉടനെയുണ്ടാകും; ചര്‍ച്ച അന്തിമഘട്ടത്തില്‍