updated on:2018-05-12 07:21 PM
സേട്ടു സാഹിബിന്റെ അഭാവം നികത്താനാവാത്ത വിടവുണ്ടാക്കി -കാസിം ഇരിക്കൂര്‍

www.utharadesam.com 2018-05-12 07:21 PM,
കാസര്‍കോട്: രാജ്യത്ത് കലുഷിതമായി കൊണ്ടിരിക്കുന്ന കാലിക രാഷ്ട്രീയത്തില്‍ സേട്ടു സാഹിബിന്റെ വിയോഗത്തിന്റെ വിടവ് നികത്താനാവത്തതാണെന്നും അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണം പരിപൂര്‍ണ്ണമായും ശങ്കയില്ലാതെ പുലരുന്നതായി നാം കാണുകയാണെന്നും ഐ.എന്‍.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ അഭിപ്രായപ്പെട്ടു. കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സിറ്റി ടവറില്‍ സംഘടിപ്പിച്ച സേട്ടു സാഹിബ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐ.എന്‍.എല്‍ ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കുഞ്ഞി കളനാട് അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, കോണ്‍ഗ്രസ് (എസ്) നേതാവ് അനന്തന്‍ നമ്പ്യാര്‍, എന്‍. സി.പി ജില്ലാ സെക്രട്ടറി മഹമൂദ് മുള്ളേരിയ, ഐ.എന്‍.എല്‍ സുപ്രീം കൗണ്‍സില്‍ അംഗം കെ.എസ് ഫക്രുദ്ദീന്‍, പി.എം സുബൈര്‍ പടുപ്പ്, മുഹമ്മദ് മുബാറക്ക് ഹാജി, മുനീര്‍ കണ്ടാളം, റഹീം ബെണ്ടിച്ചാല്‍, ഖലീല്‍ എരിയാല്‍, സഫറുള്ള ഹാജി പട്ടേല്‍, മുസ്തഫ തോരവളപ്പ്, ഹംസ മാസ്റ്റര്‍, അമീര്‍ കൊടി, ഇഖ്ബാല്‍ മാളിക, റിയാസ് അമലടുക്കം, ഹനീഫ് കടപ്പുറം, അഡ്വ. ശൈഖ് ഹനീഫ, മജീദ് കുഞ്ഞിപ്പള്ളി, ഷെരീഫ് കൊളവയല്‍, ശംസുദ്ദീന്‍ കടപ്പുറം സംസാരിച്ചു. അസീസ് കടപ്പുറം സ്വാഗതവും സി.എം.എ ജലീല്‍ നന്ദിയും പറഞ്ഞു.



Recent News
  ടീം അമാസ്‌ക് സന്തോഷ് നഗര്‍ റമദാന്‍ റിലീഫ് നടത്തി

  ഉദുമയില്‍ കെ.എസ്.ടി.പി.റോഡ് നിര്‍മ്മാണം പാതിവഴിയില്‍; വികസന സമിതി വീണ്ടും പ്രക്ഷോഭത്തിലേക്ക്

  ദീര്‍ഘദൂര യാത്രക്കാര്‍ക്ക് സൗജന്യ നോമ്പുതുറ വിഭവങ്ങളൊരുക്കി തെരുവത്ത് ഹൈദ്രോസ് പള്ളി കമ്മിറ്റി

  ഉത്സവാന്തരീക്ഷത്തില്‍ പാണ്ടിക്കണ്ടം റഗുലേറ്റര്‍ കം ബ്രിഡ്ജ് നാടിന് തുറന്നു കൊടുത്തു

  കാഞ്ഞങ്ങാട്ട് നഗരത്തില്‍ നടപ്പാക്കുന്ന ഫ്‌ളൈ ഓവറിനെ ചൊല്ലി വിവാദം

  പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു

  ആസ്‌ക് ആലംപാടിയുടെ പ്രവര്‍ത്തനം പ്രശംസനീയം-എം.എല്‍.എ

  വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ നടത്തിപ്പിന് നല്‍കുന്നു

  സംസ്ഥാന സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തിലേക്ക്; ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട്ട്

  സഹപാഠിക്ക് സ്‌നേഹ വീടൊരുക്കി പൂര്‍വ്വ വിദ്യാര്‍ഥികള്‍

  നാലുമാസമായി സെക്രട്ടറിയില്ല; നീലേശ്വരം നഗരസഭയില്‍ ഭരണം സ്തംഭനാവസ്ഥയില്‍

  വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റം ആഹ്ലാദം പകരുന്നത് -ഡോ. ടി.പി അഹമ്മദലി

  അനുസ്മരണവും ദുആ മജ്‌ലിസും സംഘടിപ്പിച്ചു

  പരീക്ഷാവിജയികളെ അനുമോദിച്ചു

  പാണ്ടിക്കണ്ടം ക്രോസ് ബാര്‍ കം ബ്രിഡ്ജ് ഉദ്ഘാടനം 19ന്