updated on:2018-05-12 06:11 PM
അരയി മധുരത്തിന് വിട; കൊടക്കാട് ഇനി മേലാങ്കോട്ട്

www.utharadesam.com 2018-05-12 06:11 PM,
കാഞ്ഞങ്ങാട്: ഒരു ഗ്രാമം തന്നോടാവശ്യപ്പെട്ട കര്‍ത്തവ്യങ്ങളെല്ലാം നിര്‍വ്വഹിച്ച് കൊടക്കാട് നാരായണന്‍ മാസ്റ്റര്‍ അരയിയോട് വിട ചൊല്ലി. പുതിയ തട്ടകമായ മേലാങ്കോട്ട് എ.സി.കണ്ണന്‍ നായര്‍ സ്മാരക ഗവ.യു.പി.സ്‌കൂളില്‍ അരയി കൂട്ടായ്മയുടെ അകമ്പടിയോടെ ചാര്‍ജെടുത്തു. ഗ്രാപ്രദേശങ്ങളില്‍ ആരുമാരും ശ്രദ്ധിക്കപ്പെടാതെ കിടക്കുന്ന വിദ്യാലയങ്ങളെ ആസൂത്രണമികവിലൂടെ ഉന്നത നിലവാരത്തിലെത്തിക്കുക വഴി വിദ്യാഭ്യാസപ്രവര്‍ത്തകര്‍ക്കിടയില്‍ വേറിട്ട് നില്‍ക്കുന്ന നാമമാണ് ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് കൂടിയായ കൊടക്കാട് നാരായണന്‍ എന്ന അധ്യാപകന്റേത്.
അധ്യാപകനായി ജോലി ചെയ്ത കാലം തൊട്ട് ഓരോ വിദ്യാലയത്തിലും അദ്ദേഹം കാഴ്ച വെച്ച വ്യത്യസ്തമായ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ അരയി പെരുമയില്‍ എത്തി നില്‍ക്കുന്നു. കാഞ്ഞങ്ങാട് നഗരസഭ പരിധിയിലെ തികച്ചും ഗ്രാമീണ അന്തരീക്ഷത്തിലുള്ള വിദ്യാലയമായ അരയി ഗവ.യു.പി.സ്‌കൂള്‍ നഗരവിദ്യാലയങ്ങളോടുള്ള കമ്പം നിമിത്തം ഒറ്റപ്പെട്ടു കഴിഞ്ഞിരുന്ന ഈ വിദ്യാലയത്തിലെ സാധാരണക്കാരായ വിദ്യാര്‍ഥികള്‍ക്കു വേണ്ടി ഇദ്ദേഹം ആവിഷ്‌കരിച്ച് നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങള്‍ രാജ്യാന്തര ശ്രദ്ധ പിടിച്ചുപറ്റിയവയാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ആരംഭിക്കുന്നതിന് ദശാബ്ദങ്ങള്‍ക്ക് മുമ്പ് തന്നെ കൊടക്കാട് നാരായണന്‍ മാസ്റ്ററുടെ നൂതനപരീക്ഷണങ്ങള്‍ ദേശീയ വിദ്യാഭ്യാസ ഗവേഷണ കൗണ്‍സില്‍ പോലും അംഗീകരിച്ചിരുന്നു. സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ ആയിരം സാധ്യായ മണിക്കൂറുകള്‍ തികയ്ക്കാന്‍ പാടുപെടുമ്പോള്‍ അന്തരിച്ച മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിന്റെ സ്മരണാര്‍ത്ഥം കഴിഞ്ഞ രണ്ടു വര്‍ഷമായി കലാമിന്റെ പിരിയഡ് എന്ന പേരില്‍ പ്രതിദിനം 45 പിരിയഡ് ദൈര്‍ഘ്യമുള്ള പിരിയഡ് അധികമായി എടുത്ത് 1200 മണിക്കൂര്‍ പൂര്‍ത്തിയാക്കി ദേശീയ സെമിനാറിലടക്കം ശ്രദ്ധ പിടിച്ചുപറ്റി.
പഠനത്തോടൊപ്പം ചിട്ടയാര്‍ന്ന രീതിയില്‍ പഠനാനുബന്ധ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിച്ചാണ് അരയിയിലെ പഠനം.
പ്രധാനാധ്യാപകനായി ഗ്രാമീണ വിദ്യാലയങ്ങളെ മാത്രം തിരഞ്ഞെടുത്തിരുന്ന കൊടക്കാട് മാഷ് എത്തുന്ന മേലാക്കോട്ട് എ.സി. കണ്ണന്‍ നായര്‍ സ്മാരക ഗവ.യു.പി. സ്‌കൂള്‍ നഗരപരിധിയിലെ ഗ്രാമീണ വിദ്യാലയമാണെന്ന പ്രത്യേകത കൂടിയുണ്ട്.
വിദ്യാഭ്യാസ മേഖലയിലെ വേറിട്ട പ്രവര്‍ത്തനളും വാര്‍ത്തകളും ഇനി നമ്മെ കാത്തിരിക്കുന്നത് മേലാങ്കോട്ട് നിന്നാണ്.
വിദ്യാഭ്യാസ പ്രവര്‍ത്തകരുടെ കണ്ണും കാതും ഇനി അങ്ങോട്ടാവും.



Recent News
  യോഗി ആദിത്യനാഥ് എത്തുന്നു; ഹിന്ദുസമാജോത്സവം നാളെ

  കെ.എം. അഹ്മദ് അനുസ്മരണവും ഗോപീകൃഷ്ണന് അവാര്‍ഡ് ദാനവും തിങ്കളാഴ്ച

  സംസ്ഥാന സ്‌കൂള്‍ കലോത്സവം: ജില്ലയ്ക്ക് പതാക കൈമാറി

  അലാമികള്‍ ഇന്ന് അരങ്ങിലേക്ക്

  അധ്യാപകരും ജീവനക്കാരും ജില്ലാ വിദ്യാഭ്യാസ ഓഫീസിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി

  സംസ്ഥാന സ്‌കൂള്‍ കലോത്സവം: മികച്ച നേട്ടവുമായി ടി.ഐ.എച്ച്.എസ്.എസ്.

  റോഡ് നന്നാക്കിയില്ല; ഡി.വൈ.എഫ്.ഐ. ഉപരോധിച്ചു

  ശാന്തിയും സമാധാനവും വിളിച്ചോതി കാസര്‍കോട്ട് ക്രിസ്തുമസ് ഫെസ്റ്റ് സംഘടിപ്പിച്ചു

  തളങ്കര മുസ്ലിം ഹൈസ്‌കൂളില്‍ ഔഷധത്തോട്ടമൊരുക്കി; ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു

  കഥകളിയുമായി മഹാകവി പിയുടെ കൊച്ചുമകന്‍ സ്വിസ്റ്റ്‌സര്‍ലാന്റില്‍

  ഹിന്ദുസമാജോത്സവം 16ന്; യോഗി ആദിത്യനാഥ് എത്തും

  ദിനേശ് ഇന്‍സൈറ്റിന്റെ ഫോട്ടോ പ്രദര്‍ശനം 29ന്

  കൊപ്പല്‍ അബ്ദുല്ല നന്മകളെ ജീവിതമുദ്രയാക്കി -പ്രൊഫ. എ.പി. അബ്ദുല്‍ വഹാബ്

  കുറ്റകൃത്യങ്ങളില്‍ നിന്ന് അകന്നുനില്‍ക്കാം; വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് നടത്തി

  ഭിന്ന ശേഷി സൗഹൃദ സദസ്സും മുച്ചക്ര റാലിയും സംഘടിപ്പിച്ചു