updated on:2018-05-10 08:39 PM
കേന്ദ്ര പദ്ധതികള്‍ സമയ ബന്ധിതമായി നടപ്പിലാക്കണം -പി.കരുണാകരന്‍ എം.പി

www.utharadesam.com 2018-05-10 08:39 PM,
കാസര്‍കോട്: കേന്ദ്ര ഗ്രാമ വികസന വകുപ്പ് മുഖാന്തിരം നടപ്പിലാക്കുന്ന ദാരിദ്ര്യ ലഘൂകരണ അടിസ്ഥാന സൗകര്യ വികസന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നിര്‍വഹണവും പുരോഗതിയും വിലയിരുത്തുന്നതിനുള്ള ഡിസ്ട്രിക്ട് ഡെവലപ്‌മെന്റ് കോ- ഓര്‍ഡിനേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റി (ദിശ)യുടെ 2018-19ലെ ആദ്യപാദ യോഗം കലക്ടറേറ്റ്് മിനി കോഫറന്‍സ് ഹാളില്‍ ചേര്‍ന്നു. വിവിധ വകുപ്പുകള്‍ മുഖേന നടപ്പിലാക്കുന്ന കേന്ദ്ര പദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കണമെന്നും പദ്ധതികളുടെ ഗുണഫലം യഥാസമയം ജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്നും പി. കരുണാകരന്‍ എം.പി. നിര്‍ദ്ദേശിച്ചു. യോഗത്തില്‍ അധ്യക്ഷതവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹാത്മാഗാന്ധി എന്‍.ആര്‍.ഇ.ജി.എസ്, പി.എം.എ.വൈ, ദാരിദ്ര്യ ലഘൂകരണ പദ്ധതികള്‍, കൃഷി, കെ.ഡബ്ല്യു.എ, ശുചിത്വമിഷന്‍, എന്‍.എച്ച്.എം തുടങ്ങിയ വിവിധ വകുപ്പുകളുടെ പരിപാടികള്‍ അവലോകനം ചെയ്തു. യോഗത്തില്‍ ജില്ലാ കലക്ടര്‍ ജീവന്‍ ബാബു കെ., ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളുടെ ജില്ലാതല ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. കാസര്‍കോട് ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ വി.കെ. ദിലീപ് സ്വാഗതവും അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍ (പി ആന്റ് എം) അബ്ദുല്‍ജലീല്‍ ഡി.വി നന്ദിയും പറഞ്ഞു.



Recent News
  സഅദിയ്യക്കൊരു കൈത്താങ്ങ് പദ്ധതിക്ക് തുടക്കം

  ബാലചന്ദ്രന്‍ നീലേശ്വരം അനുസ്മരണം നടത്തി

  15-ാം വര്‍ഷവും ഹജ്ജ് പഠന ക്ലാസ് സംഘടിപ്പിച്ച് സിറ്റിഗോള്‍ഡ്

  പഠനവഴിയില്‍ സംരംഭകരാകാന്‍ സംരംഭകത്വ ശില്‍പശാല നടത്തി

  ഉദുമയിലെ രണ്ട് സ്‌കൂളുകള്‍ക്ക് 3.39 കോടി രൂപയുടെ പദ്ധതി

  ക്വിസ് മത്സരം ഫുട്ബാള്‍ പ്രേമികള്‍ക്ക് നവ്യാനുഭവമായി

  അഞ്ചു വയസ്സുകാരന്റെ മനസാന്നിധ്യത്തില്‍ രണ്ട് കൂട്ടുകാര്‍ക്ക് പുതുജീവന്‍ ലഭ്യമായി

  രാമായണമാസാചരണം നാളെ തുടങ്ങും

  50 ലക്ഷത്തിന്റെ ക്ഷേമ പദ്ധതി രൂപരേഖയുമായി ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ്

  മുഹിമ്മാത്ത് വിദ്യാഭ്യാസമേഖല വിപുലീകരിക്കുന്നു

  തകര്‍ന്ന റോഡിലെ കുഴി അടച്ചു

  അപകടം തുടര്‍ക്കഥയാക്കി വാട്ടര്‍ അതോറിറ്റി പൈപ്പിടല്‍

  'ജില്ലാ ബാങ്കിലെ പിന്‍വാതില്‍ നിയമനം അവസാനിപ്പിക്കണം'

  മയക്കുമരുന്ന് വിരുദ്ധദിനാചരണം നടത്തി

  കെ.എസ്. അബ്ദുല്ല സ്‌കൂളില്‍ വിവിധ ക്ലബ്ബുകള്‍ തുടങ്ങി