updated on:2018-04-16 06:00 PM
ജാസിം മരണം: അനിശ്ചിതകാല സത്യഗ്രഹം അവസാനിപ്പിച്ചു

www.utharadesam.com 2018-04-16 06:00 PM,
മേല്‍പ്പറമ്പ്: ദുരൂഹസാഹചര്യത്തില്‍ കളനാട് റെയില്‍വെ മേല്‍പ്പാലത്തിന് താഴെ മരിച്ച നിലയില്‍ കണ്ടെത്തിയ വിദ്യാര്‍ത്ഥി ജാസിമിന്റെ മരണവുമായി ബന്ധപ്പെട്ട് ശാസ്ത്രീയ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി നടത്തിയ സത്യഗ്രഹം അവസാനിപ്പിച്ചു.
കുറ്റവാളികളെ നാര്‍ ക്കോ അനാലിസിസ്, പോളിഗ്രാഫ് അടക്കമുള്ള ശാസ്ത്രീയ അന്വേഷണത്തിന് വിധേയമാക്കാന്‍ കോടതിയുടെ അനുമതി തേടുമെന്നും മരണം മറച്ച് വെച്ചതിന് നിയമജ്ഞരുമായി കൂടിയാലോചിച്ച് കേസെടുക്കുമെന്നുമുള്ള ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് താല്‍ക്കാലികമായി സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് ആക്ഷന്‍ കമ്മിറ്റി പത്രക്കുറിപ്പില്‍ അറിയിച്ചു.
ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കല്ലട്ര മാഹിന്‍ ഹാജി സമാപന യോഗം ഉദ്ഘാടനം ചെയ്തു. സൈഫുദ്ദീന്‍ കെ. മാക്കോട് അധ്യക്ഷത വഹിച്ചു.
ബി.കെ മുഹമ്മദ് ഷാ സ്വാഗതം പറഞ്ഞു. സയ്യിദ് തങ്ങള്‍, ഇംഗ്ലീഷ് അഷ്‌റഫ്, ഡോ. മോഹനന്‍ പുലിക്കോടന്‍, അബൂബക്കര്‍ ഉദുമ, അബ്ദുല്ല കുഞ്ഞി ഉലൂജി, എം.എ മുഹമ്മദ് കുഞ്ഞി മൗലവി, ഫര്‍ഷാദ് മാങ്ങാട്, റിയാസ് കീഴൂര്‍, താജുദ്ദീന്‍ പടിഞ്ഞാര്‍, ജാഫര്‍ എം, നസീര്‍ കുവ്വത്തൊട്ടി, ജലീല്‍മേല്‍പ്പറമ്പ, ഇബ്രാഹിം പി.കെ, സലാം കൈനോത്ത്, നിയാസ് കുന്നരിയത്ത്, ഫക്രുദ്ദീന്‍ സുല്‍ത്താന്‍, അലി അക്‌സര്‍ കീഴൂര്‍, അഷ്‌റഫ് എമിറേറ്റ്‌സ്, ഷിഹാന്‍ സംസാരിച്ചു.Recent News
  സഅദിയ്യക്കൊരു കൈത്താങ്ങ് പദ്ധതിക്ക് തുടക്കം

  ബാലചന്ദ്രന്‍ നീലേശ്വരം അനുസ്മരണം നടത്തി

  15-ാം വര്‍ഷവും ഹജ്ജ് പഠന ക്ലാസ് സംഘടിപ്പിച്ച് സിറ്റിഗോള്‍ഡ്

  പഠനവഴിയില്‍ സംരംഭകരാകാന്‍ സംരംഭകത്വ ശില്‍പശാല നടത്തി

  ഉദുമയിലെ രണ്ട് സ്‌കൂളുകള്‍ക്ക് 3.39 കോടി രൂപയുടെ പദ്ധതി

  ക്വിസ് മത്സരം ഫുട്ബാള്‍ പ്രേമികള്‍ക്ക് നവ്യാനുഭവമായി

  അഞ്ചു വയസ്സുകാരന്റെ മനസാന്നിധ്യത്തില്‍ രണ്ട് കൂട്ടുകാര്‍ക്ക് പുതുജീവന്‍ ലഭ്യമായി

  രാമായണമാസാചരണം നാളെ തുടങ്ങും

  50 ലക്ഷത്തിന്റെ ക്ഷേമ പദ്ധതി രൂപരേഖയുമായി ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ്

  മുഹിമ്മാത്ത് വിദ്യാഭ്യാസമേഖല വിപുലീകരിക്കുന്നു

  തകര്‍ന്ന റോഡിലെ കുഴി അടച്ചു

  അപകടം തുടര്‍ക്കഥയാക്കി വാട്ടര്‍ അതോറിറ്റി പൈപ്പിടല്‍

  'ജില്ലാ ബാങ്കിലെ പിന്‍വാതില്‍ നിയമനം അവസാനിപ്പിക്കണം'

  മയക്കുമരുന്ന് വിരുദ്ധദിനാചരണം നടത്തി

  കെ.എസ്. അബ്ദുല്ല സ്‌കൂളില്‍ വിവിധ ക്ലബ്ബുകള്‍ തുടങ്ങി