updated on:2018-04-16 05:54 PM
മര്‍ച്ചന്റ്‌സ് വനിതാവിംഗ് കിഡ്‌സ് ക്യാമ്പ് സമാപിച്ചു

കാസര്‍കോട് മര്‍ച്ചന്റ്‌സ് വനിതാവിംഗ് സംഘടിപ്പിച്ച കിഡ്‌സ് സമ്മര്‍ ക്യാമ്പിന്റെ സമാപന ചടങ്ങില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ട്രഷറര്‍ മാഹിന്‍ കോളിക്കര ക്യാമ്പ് ഡയറക്ടര്‍ ശില്‍പ സഞ്ജയിന് ഉപഹാരം നല്‍കുന്നു
www.utharadesam.com 2018-04-16 05:54 PM,
കാസര്‍കോട്: കാസര്‍കോട് മര്‍ച്ചന്റ്‌സ് വനിതാ വിംഗിന്റെ ആഭിമുഖ്യത്തില്‍ ഫണ്‍ അറ്റാക്ക്-2018 എന്ന പേരില്‍ രണ്ടാഴ്ച നീണ്ടുനിന്ന കിഡ്‌സ് സമ്മര്‍ ക്യാമ്പ് സമാപിച്ചു. മര്‍ച്ചന്റ്‌സ് വനിതാ വിംഗ് പ്രസിഡണ്ട് കെ.ചന്ദ്രമണിയുടെ അധ്യക്ഷതയില്‍ നടന്ന സമാപന ചടങ്ങ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിംഗ് ജില്ലാ പ്രസിഡണ്ട് ഷേര്‍ലി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായ കെ.വി.വി.ഇ.എസ് ജില്ലാ ട്രഷറര്‍ മാഹിന്‍ കോളിക്കര ക്യാമ്പ് ട്രെയിനര്‍ ശില്‍പ്പ സഞ്ജയ്ക്ക് മൊമെന്റൊ നല്‍കി അനുമോദിച്ചു. സംസ്ഥാന കൗണ്‍സിലര്‍മാരായ ഹമീദ് അരമന, അഷറഫ് സുല്‍സണ്‍, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡണ്ട് കെ. ദിനേശ്, വനിതാവിംഗ് ഭാരവാഹികളായ ഉമ സുമിത്രന്‍, സുചിത്ര പിള്ള, ഭവാനി, ബീനാഷെട്ടി, ലക്ഷ്മി സംസാരിച്ചു. സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം എ.എ അസീസ് ക്യാമ്പ് അവലോകനം നടത്തി. സുമതി കെ.എന്‍ സ്വാഗതവും അനിത നന്ദിയും പറഞ്ഞു.



Recent News
  ബാലചന്ദ്രന്‍ നീലേശ്വരം അനുസ്മരണം നടത്തി

  15-ാം വര്‍ഷവും ഹജ്ജ് പഠന ക്ലാസ് സംഘടിപ്പിച്ച് സിറ്റിഗോള്‍ഡ്

  പഠനവഴിയില്‍ സംരംഭകരാകാന്‍ സംരംഭകത്വ ശില്‍പശാല നടത്തി

  ഉദുമയിലെ രണ്ട് സ്‌കൂളുകള്‍ക്ക് 3.39 കോടി രൂപയുടെ പദ്ധതി

  ക്വിസ് മത്സരം ഫുട്ബാള്‍ പ്രേമികള്‍ക്ക് നവ്യാനുഭവമായി

  അഞ്ചു വയസ്സുകാരന്റെ മനസാന്നിധ്യത്തില്‍ രണ്ട് കൂട്ടുകാര്‍ക്ക് പുതുജീവന്‍ ലഭ്യമായി

  രാമായണമാസാചരണം നാളെ തുടങ്ങും

  50 ലക്ഷത്തിന്റെ ക്ഷേമ പദ്ധതി രൂപരേഖയുമായി ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ്

  മുഹിമ്മാത്ത് വിദ്യാഭ്യാസമേഖല വിപുലീകരിക്കുന്നു

  തകര്‍ന്ന റോഡിലെ കുഴി അടച്ചു

  അപകടം തുടര്‍ക്കഥയാക്കി വാട്ടര്‍ അതോറിറ്റി പൈപ്പിടല്‍

  'ജില്ലാ ബാങ്കിലെ പിന്‍വാതില്‍ നിയമനം അവസാനിപ്പിക്കണം'

  മയക്കുമരുന്ന് വിരുദ്ധദിനാചരണം നടത്തി

  കെ.എസ്. അബ്ദുല്ല സ്‌കൂളില്‍ വിവിധ ക്ലബ്ബുകള്‍ തുടങ്ങി

  പാലക്കുന്ന് ടൗണ്‍ വികസനം: വ്യാപാരികള്‍ പ്രക്ഷോഭത്തിന്