updated on:2018-04-16 05:54 PM
ഇമാം ശാഫീ അക്കാദമി സനദ് ദാന സമ്മേളനത്തിന് പരിസമാപ്തി

കുമ്പള ഇമാം ശാഫീ ഇസ്‌ലാമിക് അക്കാദമിയുടെ പത്താംവാര്‍ഷിക സമാപന സമ്മേളനം സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു
www.utharadesam.com 2018-04-16 05:54 PM,
കുമ്പള: 28 ശാഫീ യുവ പണ്ഡിതരേയും 17 ഹാഫിളുകളേയും സമര്‍പ്പിച്ച് ഇമാം ശാഫീ അക്കാദമിയുടെ ദശവാര്‍ഷിക സമ്മേളനത്തിന് പരിസമാപ്തി കുറിച്ചു. സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ ബഹ്‌റൈന്‍ പ്രാര്‍ത്ഥന നടത്തി. സ്ഥാപന ചെയര്‍മാന്‍ എം.എ ഖാസിം മുസ്ലിയാരുടെ അധ്യക്ഷതയില്‍ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ ബഹ്‌റൈന്‍, മുഹമ്മദ് അറബി ഹാജി, മൊയ്‌ലാര്‍ അബ്ദുല്‍ ഖാദര്‍ എന്നിവര്‍ അവാര്‍ഡ് ദാനം നടത്തി. മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ സനദ് ദാനവും ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി സനദ് ദാന പ്രഭാഷണവും നടത്തി. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. ത്വാഖ അഹമ്മദ് മുസ്ലിയാര്‍, സൈനുല്‍ ആബിദീന്‍ തങ്ങള്‍, എം.പി അബ്ദുല്ല മുസ്ലാര്‍, എം.എസ് തങ്ങള്‍ മദനി, പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ഡോ.ഫസലു റഹ്മാന്‍, ബി.കെ അബ്ദുല്‍ഖാദര്‍ അല്‍ ഖാസിമി, കെ.എല്‍ അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി, ഒമാന്‍ മുഹമ്മദ് ഹാജി, സയ്യിദ് ഹാദി തങ്ങള്‍, സയ്യിദ് ടി.കെ പൂക്കോയ തങ്ങള്‍ ചന്തേര, ഉനൈസ് തങ്ങള്‍, സയ്യിദ് അനസ് തങ്ങള്‍ കിന്യ, ഫരീദ് ഹാജി ബഹ്‌റൈന്‍, അബ്ബാസ് ഫൈസി പുത്തിഗെ, ഷാഫി പാറക്കട്ട, ഹാരിസ് ദാരിമി ബെദിര, ചെര്‍ക്കളം അബ്ദുല്ല മുസ്ല്യാര്‍, മുഹമ്മദ് ഫൈസി, ഹുസൈന്‍ മുസ്ല്യാര്‍ ബേജ, ബേര്‍ക്ക അബ്ദുല്ലക്കുഞ്ഞി, സിദ്ദീഖ് അസ്ഹരി, അബൂബക്കര്‍ സാലൂദ് നിസാമി, സുബൈര്‍ നിസാമി, വി.പി അബ്ദുല്‍ ഖാദര്‍, അബ്ദുസ്സലാം വാഫി, ശമീര്‍ വാഫി, അന്‍വര്‍ അലി ഹുദവി, സ്പിക്ക് അബ്ദുല്ല കുഞ്ഞി ഹാജി, മൂസ നിസാമി, കണ്ണൂര്‍ അബ്ദുല്ല ഹാജി, ഐ.കെ അബ്ദുല്ല കുഞ്ഞി, മൂസ ഹാജി കോഹിനൂര്‍, പി.എച്ച് അസ്ഹരി, മൂസ ഹാജി ബന്തിയോട്, ശംസുദ്ദീന്‍ വാഫി, മുഹമ്മദ് മുസ്ല്യാര്‍ മടവൂര്‍, അലി ദാരിമി, ഉമറുല്‍ ഖാസിമി, റഫീഖ് ദാരിമി, ബി.എ റഹ്മാന്‍, അഷ്‌റഫ് കൊടിയമ്മ, അസ്‌ലം ഫൈസി സംബന്ധിച്ചു. കെ.എല്‍. അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി സ്വാഗതവും അബ്ദുല്‍റഹ്മാന്‍ ഹൈതമി നന്ദിയും പറഞ്ഞു.Recent News
  അലാമികള്‍ ഇന്ന് അരങ്ങിലേക്ക്

  അധ്യാപകരും ജീവനക്കാരും ജില്ലാ വിദ്യാഭ്യാസ ഓഫീസിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി

  സംസ്ഥാന സ്‌കൂള്‍ കലോത്സവം: മികച്ച നേട്ടവുമായി ടി.ഐ.എച്ച്.എസ്.എസ്.

  റോഡ് നന്നാക്കിയില്ല; ഡി.വൈ.എഫ്.ഐ. ഉപരോധിച്ചു

  ശാന്തിയും സമാധാനവും വിളിച്ചോതി കാസര്‍കോട്ട് ക്രിസ്തുമസ് ഫെസ്റ്റ് സംഘടിപ്പിച്ചു

  തളങ്കര മുസ്ലിം ഹൈസ്‌കൂളില്‍ ഔഷധത്തോട്ടമൊരുക്കി; ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു

  കഥകളിയുമായി മഹാകവി പിയുടെ കൊച്ചുമകന്‍ സ്വിസ്റ്റ്‌സര്‍ലാന്റില്‍

  ഹിന്ദുസമാജോത്സവം 16ന്; യോഗി ആദിത്യനാഥ് എത്തും

  ദിനേശ് ഇന്‍സൈറ്റിന്റെ ഫോട്ടോ പ്രദര്‍ശനം 29ന്

  കൊപ്പല്‍ അബ്ദുല്ല നന്മകളെ ജീവിതമുദ്രയാക്കി -പ്രൊഫ. എ.പി. അബ്ദുല്‍ വഹാബ്

  കുറ്റകൃത്യങ്ങളില്‍ നിന്ന് അകന്നുനില്‍ക്കാം; വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് നടത്തി

  ഭിന്ന ശേഷി സൗഹൃദ സദസ്സും മുച്ചക്ര റാലിയും സംഘടിപ്പിച്ചു

  വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിക്കരുത്-പി.കരുണാകരന്‍

  അടിസ്ഥാന രഹിത ആരോപണങ്ങള്‍ ഉന്നയിച്ച് സംഘടനയെ തകര്‍ക്കാനാവില്ല-വ്യാപാരി വ്യവസായി ഏകോപന സമിതി

  സംസ്‌കൃതി ചെറു കഥാ പുരസ്‌ക്കാരം ഹരീഷ് പന്തക്കലിന്