updated on:2018-04-16 05:53 PM
ഉത്സവാന്തരീക്ഷത്തില്‍ തളങ്കര പടിഞ്ഞാര്‍ മുനിസിപ്പല്‍ എല്‍.പി. സ്‌കൂള്‍ നാടിന് സമര്‍പ്പിച്ചു

തളങ്കര പടിഞ്ഞാര്‍ മുനിസിപ്പല്‍ എല്‍.പി സ്‌കൂളിന് വേണ്ടി നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വ്വഹിക്കുന്നു
www.utharadesam.com 2018-04-16 05:53 PM,
തളങ്കര: 1929ല്‍ സ്ഥാപിതമായ, നവതിയോടടുത്ത് നില്‍ക്കുന്ന തളങ്കര പടിഞ്ഞാര്‍ എല്‍.പി. സ്‌കൂളിന് നഗരസഭ സ്വന്തമായി നിര്‍മ്മിച്ച മനോഹരമായ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് ഒരു നാട് ഒന്നടങ്കം ഒഴുകിയെത്തി. തളങ്കര പടിഞ്ഞാര്‍ തീരത്ത്, തീരദേശ പൊലീസ് സ്റ്റേഷനും മുനിസിപ്പല്‍ ചില്‍ഡ്രന്‍സ് പാര്‍ക്കിനും സമീപത്തായി നിര്‍മ്മിച്ച തളങ്കര പടിഞ്ഞാര്‍ മുനിസിപ്പല്‍ എല്‍.പി. സ്‌കൂള്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ നാടിന് സമര്‍പ്പിച്ചപ്പോള്‍ നാട് അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഉത്സവാന്തരീക്ഷത്തിലമര്‍ന്നു. സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിനാളുകളാണ് ഉദ്ഘാടന ചടങ്ങും ഇതിന് മുന്നോടിയായി തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്ന് ആരംഭിച്ച ഘോഷയാത്രയും വീക്ഷിക്കാന്‍ എത്തിയത്. ഉദ്ഘാടനത്തിന് മുന്നോടിയായി സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ യഹ്‌യ തളങ്കര പതാക ഉയര്‍ത്തി. നഗരസഭാ വിദ്യാഭ്യാസ കാര്യ സമിതി ചെയര്‍പേഴ്‌സണ്‍ മിസ്‌രിയ ഹമീദ് അധ്യക്ഷത വഹിച്ചു. കിന്റര്‍ ഗാര്‍ഡന്‍ സെക്ഷന്‍ ഉദ്ഘാടനം യഹ്‌യ തളങ്കരയും ഓഫീസ് ഉദ്ഘാടനം നഗരസഭാ മുന്‍ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ലയും റേഡിയോ സ്റ്റേഷന്‍ ഉദ്ഘാടനം ദുബായ് കെ.ടി.പി.ജെ പ്രസിഡണ്ട് അസ്‌ലം പടിഞ്ഞാറും സ്മാര്‍ട്ട് ക്ലാസ് റൂം ഉദ്ഘാടനം നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.എം അബ്ദുല്‍ റഹ്മാനും കമ്പ്യൂട്ടര്‍ റൂം ഉദ്ഘാടനം മുന്‍ നഗരസഭാ അംഗം കെ.എം അബ്ദുല്‍ ഹമീദ് ഹാജിയും നിര്‍വ്വഹിച്ചു. കെട്ടിട കരാറുകാരനുള്ള ഉപഹാരം അസ്‌ലം പടിഞ്ഞാര്‍ നല്‍കി. വാര്‍ഡ് കൗണ്‍സിലര്‍ മുജീബ് തളങ്കര സ്വാഗതം പറഞ്ഞു. ഹെഡ്മിസ്ട്രസ് പുഷ്പാവതി പി. റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ടി.എ ഷാഫി, നാസര്‍ ഹാജി പടിഞ്ഞാര്‍, പി.ടി.എ പ്രസിഡണ്ട് ഫിറോസ് പടിഞ്ഞാര്‍, ജമാഅത്ത് ജന. സെക്രട്ടറി ഫൈസല്‍ പടിഞ്ഞാര്‍, സലിം തളങ്കര, പി.ബി മുഹമ്മദ് കുഞ്ഞി, ഷരീഫ് കോളിയാട്, സിദ്ദിഖ് പടിഞ്ഞാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കണ്‍വീനര്‍ സുബ്രഹ്മണ്യന്‍ വി.വി നന്ദി പറഞ്ഞു. ഘോഷയാത്രക്ക് യഹ്‌യ തളങ്കര, അസ്‌ലം പടിഞ്ഞാര്‍, മുജീബ് തളങ്കര, പുഷ്പാവതി, സുബ്രഹ്മണ്യന്‍ മാസ്റ്റര്‍, ഫിറോസ് പടിഞ്ഞാര്‍, സിദ്ദിഖ് പടിഞ്ഞാര്‍, ഹംസ കോളിയാട്, മുനീര്‍ ദാദര്‍, റഹ്മാന്‍ പടിഞ്ഞാര്‍, അബ്ദുല്ല പടിഞ്ഞാര്‍, ഷാഫി മസ്‌കറ്റ്, ജാബിര്‍ കണ്ണാടി, ബഷീര്‍, കെ.എം അബ്ദുല്‍ ഹാജി, ഷരീഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 2 മണിക്ക് സ്‌കൂള്‍ വാര്‍ഷികാഘോഷവും 6.30ന് ഒ.എസ്.എ സംഘടന ഉദ്ഘാടനവും 8 മണിക്ക് മാപ്പിള ഗാനമേളയും നടക്കും.Recent News
  സഅദിയ്യക്കൊരു കൈത്താങ്ങ് പദ്ധതിക്ക് തുടക്കം

  ബാലചന്ദ്രന്‍ നീലേശ്വരം അനുസ്മരണം നടത്തി

  15-ാം വര്‍ഷവും ഹജ്ജ് പഠന ക്ലാസ് സംഘടിപ്പിച്ച് സിറ്റിഗോള്‍ഡ്

  പഠനവഴിയില്‍ സംരംഭകരാകാന്‍ സംരംഭകത്വ ശില്‍പശാല നടത്തി

  ഉദുമയിലെ രണ്ട് സ്‌കൂളുകള്‍ക്ക് 3.39 കോടി രൂപയുടെ പദ്ധതി

  ക്വിസ് മത്സരം ഫുട്ബാള്‍ പ്രേമികള്‍ക്ക് നവ്യാനുഭവമായി

  അഞ്ചു വയസ്സുകാരന്റെ മനസാന്നിധ്യത്തില്‍ രണ്ട് കൂട്ടുകാര്‍ക്ക് പുതുജീവന്‍ ലഭ്യമായി

  രാമായണമാസാചരണം നാളെ തുടങ്ങും

  50 ലക്ഷത്തിന്റെ ക്ഷേമ പദ്ധതി രൂപരേഖയുമായി ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ്

  മുഹിമ്മാത്ത് വിദ്യാഭ്യാസമേഖല വിപുലീകരിക്കുന്നു

  തകര്‍ന്ന റോഡിലെ കുഴി അടച്ചു

  അപകടം തുടര്‍ക്കഥയാക്കി വാട്ടര്‍ അതോറിറ്റി പൈപ്പിടല്‍

  'ജില്ലാ ബാങ്കിലെ പിന്‍വാതില്‍ നിയമനം അവസാനിപ്പിക്കണം'

  മയക്കുമരുന്ന് വിരുദ്ധദിനാചരണം നടത്തി

  കെ.എസ്. അബ്ദുല്ല സ്‌കൂളില്‍ വിവിധ ക്ലബ്ബുകള്‍ തുടങ്ങി