updated on:2018-04-13 09:05 PM
2.14 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച കസബ-പള്ളം പാലം അടുത്തയാഴ്ച തുറന്ന് കൊടുക്കും

www.utharadesam.com 2018-04-13 09:05 PM,
കാസര്‍കോട്: പള്ളം-കസബ നിവാസികളുടെ ചിരകാലാഭിലാണം പൂവണിയുന്നു. ഏറെ കാലത്തെ മുറവിളിക്ക് ശേഷം കസബ-പള്ളം പുതിയ പാലത്തിന്റെ പണി പൂര്‍ത്തിയായി. അടുത്തയാഴ്ച നാടിന് സമര്‍പ്പിക്കും. 2.14 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച പാലത്തിന്റെ പണി ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് പുര്‍ത്തിയായത്.
പാലത്തിന്റെ ഇരുവശത്തുള്ള റോഡിന്റെ പണിയും പൂര്‍ത്തിയായി. കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തിയാണ് പാലം നിര്‍മ്മിച്ചത്. 2016 മാര്‍ച്ചിലാണ് പാലത്തിന്റെ പണി ആരംഭിച്ചത്. നേരത്തെ ഇവിടെയുണ്ടായിരുന്ന കാലപ്പഴക്കം ചെന്ന നടപ്പാലം തകര്‍ന്നിരുന്നു. കൈവരികള്‍ ദ്രവിച്ച് പാലം അപകടത്തിലായതോടെ കസബയില്‍ നിന്ന് പള്ളം വഴി എളുപ്പത്തില്‍ എത്താനുള്ള വഴി തടസപ്പെടുകയായിരുന്നു.
നാട്ടുകാര്‍ സ്ഥലം എം.എല്‍.എ എന്‍.എ. നെല്ലിക്കുന്നിന് നിവേദനം നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് എം.എല്‍. എ.യുടെ ശ്രമഫലമായാണ് പാലത്തിന്റെ പണി തുടങ്ങിയത്. മത്സ്യത്തൊഴിലാളികളും വിദ്യാര്‍ത്ഥികളുമടക്കം നിരവധി പേരാണ് പാലം വഴി എളുപ്പത്തില്‍ നഗരത്തില്‍ എത്തുന്നത്.
ആധുനിക രീതിയില്‍ നിര്‍മ്മിച്ച പാലത്തിലൂടെ വാഹനങ്ങള്‍ക്കും കടന്നു പോകാം. പള്ളത്ത് നിര്‍മ്മിച്ച അണ്ടര്‍ റെയില്‍വേ ബ്രിഡ്ജ് യാഥാര്‍ത്ഥ്യമായതോടെ കസബ- പള്ളം വഴി നഗരത്തിലേക്ക് കുറഞ്ഞ സമയം കൊണ്ട് എത്താനാകും. ഒരു നാടിന്റെ മുഖഛായ തന്നെ കസബ-പള്ളം പാലം പണി പൂര്‍ത്തയാവുന്നതോടെ മാറും. അടുത്തയാഴ്ച്ച എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.Recent News
  'കുട്ടികളില്‍ ക്രിമിനല്‍ വാസനകള്‍ വളര്‍ത്തുന്ന ആപ്പുകള്‍ നിരോധിക്കണം'

  ചെര്‍ക്കളം അബ്ദുല്ല സ്മാരക അവാര്‍ഡ് സമ്മാനിച്ചു

  ഇതര സംസ്ഥാനക്കാരായ കുട്ടികളെ ഉപയോഗിച്ച് ബാലവേല വ്യാപകം; കടുത്ത നടപടികളുമായി അധികൃതര്‍

  'കുമ്പളയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണം'

  ഇല്ലാത്തവന്റെ വേദന അറിയുന്നവരുടെ കാരുണ്യം ബൈത്തുറഹ്മകളായി ഉയരുന്നു -റഷീദലി ശിഹാബ് തങ്ങള്‍

  പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ കണ്‍വെന്‍ഷന്‍ 12ന്

  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇഖ്‌വാന്‍സ് ഒരു ലക്ഷം രൂപ നല്‍കി

  അതിര്‍ത്തി ഗ്രാമങ്ങളില്‍ വ്യാജ ടാക്‌സികള്‍ വ്യാപകമാകുന്നതായി പരാതി

  മകന്റെ വിവാഹ ചടങ്ങിലെ ചെലവ് ചുരുക്കി മെട്രോ മുഹമ്മദ് ഹാജി ആറ് ലക്ഷം രൂപ നല്‍കി

  രവീന്ദ്രന്‍ രാവണേശ്വരത്തിന്റെ 'മഡെ മഡെ സ്‌നാന' പ്രകാശനം ചെയ്തു

  പ്രളയ ദുരിതബാധിതരെ സഹായിക്കാന്‍ കുമ്പളയിലെ ഓട്ടോ ഡ്രൈവര്‍മാരും

  രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികള്‍ക്ക് കാഞ്ഞങ്ങാട്ട് സ്വീകരണം

  നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ 40ക്വിന്റല്‍ അരി നല്‍കി

  ദുരിതാശ്വാസ ക്യാമ്പുകളില്‍ സഹായവുമായി കാസര്‍കോട് സ്വദേശികളും

  മാലിന്യം നിക്ഷേപിക്കപ്പെട്ടിരുന്ന ഇടം ഉദ്യാനമാക്കി ദീനാര്‍ ഐക്യവേദി