updated on:2018-04-12 06:20 PM
ലോക്‌സഭാ തിരഞ്ഞെടുപ്പോടെ ജനാധിപത്യ, മതേതര ഇന്ത്യ പുനഃസൃഷ്ടിക്കപ്പെടും -ചെര്‍ക്കളം

www.utharadesam.com 2018-04-12 06:20 PM,
മധൂര്‍: വര്‍ഗ്ഗീയതയില്‍ നിന്നും അരാജകത്വത്തില്‍ നിന്നും സാമ്പത്തിക തകര്‍ച്ചയില്‍ നിന്നും മോചനം നേടിയ സൗഹൃദ, മതേതരത്വ ഇന്ത്യയുടെ പുന:സൃഷ്ടിപ്പിന് വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലൂടെ വഴിതെളിയുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ ചെര്‍ക്കളം അബ്ദുല്ല അഭിപ്രായപ്പെട്ടു. രാജ്യം ഇരുണ്ട യുഗത്തിലാണിപ്പോള്‍. എന്‍.ഡി.എ. ഭരണത്തുടര്‍ച്ചക്ക് അവസരമുണ്ടായാല്‍ രാജ്യം ശിഥിലമാകുമെന്നും അദ്ദേഹം പറഞ്ഞു.
മധൂര്‍ പഞ്ചായത്ത് മായിപ്പാടി, മധൂര്‍, ഉളിയ, പുളിക്കൂര്‍, ഷിരിബാഗിലു മേഖലാ വാര്‍ഡ് മുസ്ലിം ലീഗ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അസ്‌ലം റഹ്മത്ത് നഗര്‍ അധ്യക്ഷത വഹിച്ചു.
ഷാഫി പുളിക്കൂര്‍ സ്വാഗതം പറഞ്ഞു. സി.ടി. അഹമ്മദ് അലി, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, എ. എം കടവത്ത്, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, അന്‍സാരി തില്ലങ്കേരി, സിറാജ് പൂക്കോത്ത് പേരാവൂര്‍, അബ്ബാസ് ബീഗം, ടി.എം. ഇഖ്ബാല്‍, അബ്ദുല്‍ റഹ്മാന്‍ ഹാജി പട്ടഌ ഹാരിസ് ചൂരി, മുഹമ്മദ്കുഞ്ഞി ഹിദായത്ത് നഗര്‍, ഹാരിസ് പടഌ സഹീര്‍ ആസിഫ് പ്രസംഗിച്ചു.
മജീദ് പടഌ യു. ബഷീര്‍, മുത്തലിബ് പാറകെട്ട്, ഹബീബ് ചെട്ടുംകുഴി, മമ്മു ഫുജ്‌റ, യു. ബഷീര്‍, കെ.എം. ബഷീര്‍, ഇബ്രാഹിം പുളിക്കൂര്‍, റസ്സാക്ക് ഹാജി, മൂസ പെരിയടുക്കം, ബി.എം. അബൂബക്കര്‍, എം.സി ഉമ്മര്‍പള്ളം, മുനീര്‍ പള്ളം, ഗഫൂര്‍ മധൂര്‍, കായിഞ്ഞി മധൂര്‍, ഇസ്മയില്‍ നാഷണല്‍ നഗര്‍, മുസ്തഫ പള്ളം, ഹബീബ് പള്ളം സംബന്ധിച്ചു.Recent News
  അലാമികള്‍ ഇന്ന് അരങ്ങിലേക്ക്

  അധ്യാപകരും ജീവനക്കാരും ജില്ലാ വിദ്യാഭ്യാസ ഓഫീസിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി

  സംസ്ഥാന സ്‌കൂള്‍ കലോത്സവം: മികച്ച നേട്ടവുമായി ടി.ഐ.എച്ച്.എസ്.എസ്.

  റോഡ് നന്നാക്കിയില്ല; ഡി.വൈ.എഫ്.ഐ. ഉപരോധിച്ചു

  ശാന്തിയും സമാധാനവും വിളിച്ചോതി കാസര്‍കോട്ട് ക്രിസ്തുമസ് ഫെസ്റ്റ് സംഘടിപ്പിച്ചു

  തളങ്കര മുസ്ലിം ഹൈസ്‌കൂളില്‍ ഔഷധത്തോട്ടമൊരുക്കി; ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു

  കഥകളിയുമായി മഹാകവി പിയുടെ കൊച്ചുമകന്‍ സ്വിസ്റ്റ്‌സര്‍ലാന്റില്‍

  ഹിന്ദുസമാജോത്സവം 16ന്; യോഗി ആദിത്യനാഥ് എത്തും

  ദിനേശ് ഇന്‍സൈറ്റിന്റെ ഫോട്ടോ പ്രദര്‍ശനം 29ന്

  കൊപ്പല്‍ അബ്ദുല്ല നന്മകളെ ജീവിതമുദ്രയാക്കി -പ്രൊഫ. എ.പി. അബ്ദുല്‍ വഹാബ്

  കുറ്റകൃത്യങ്ങളില്‍ നിന്ന് അകന്നുനില്‍ക്കാം; വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് നടത്തി

  ഭിന്ന ശേഷി സൗഹൃദ സദസ്സും മുച്ചക്ര റാലിയും സംഘടിപ്പിച്ചു

  വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിക്കരുത്-പി.കരുണാകരന്‍

  അടിസ്ഥാന രഹിത ആരോപണങ്ങള്‍ ഉന്നയിച്ച് സംഘടനയെ തകര്‍ക്കാനാവില്ല-വ്യാപാരി വ്യവസായി ഏകോപന സമിതി

  സംസ്‌കൃതി ചെറു കഥാ പുരസ്‌ക്കാരം ഹരീഷ് പന്തക്കലിന്