updated on:2018-04-12 04:20 PM
കാസര്‍കോടിനോട് അവഗണനയെന്ന് ആസിഫ്; അഞ്ചുഗോള്‍ തന്റെ ജീവിതത്തിലെ മറക്കാനാവാത്ത നേട്ടമെന്ന് രാഹുല്‍

www.utharadesam.com 2018-04-12 04:20 PM,
കാസര്‍കോട്: കേരള സന്തോഷ് ട്രോഫി ടീമില്‍ ഇത്തവണ കാസര്‍കോട് ജില്ലയില്‍ നിന്നുള്ള കെ.പി രാഹുലിന് പുറമെ മറ്റു ഏതാനും താരങ്ങള്‍ കൂടി ഇടം നേടേണ്ടതായിരുന്നുവെന്നും എന്നാല്‍ ടീം സെലക്ഷന്‍ വേളയില്‍ ചിലര്‍ കാസര്‍കോട് ജില്ലയോട് കാണിച്ച അവഗണന മൂലം ആ അവസരം നഷ്ടപ്പെടുകയായിരുന്നുവെന്നും മാനേജര്‍ പി.സി ആസിഫ്. സന്തോഷ് ട്രോഫിയില്‍ താന്‍ നേടിയ അഞ്ച് ഗോളുകള്‍ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത നേട്ടമാണെന്ന് സന്തോഷ് ട്രോഫി താരം കെ.പി രാഹുല്‍.
കാസര്‍കോട് പ്രസ്‌ക്ലബ്ബ് നല്‍കിയ സ്വീകരണത്തിലാണ് ഇരുവരും മനസ്സ് തുറന്നത്. കേരള ഫുട്‌ബോളിനെ നിയന്ത്രിക്കുന്ന ഒരു ശക്തിയാണ് ഇത്തവണ സന്തോഷ് ട്രോഫിയില്‍ കാസര്‍കോട്ട് നിന്നുള്ള കൂടുതല്‍ താരങ്ങള്‍ക്കുള്ള അവസരം നഷ്ടപ്പെടുത്തിയത്. സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍പട്ടം നേടിയ ജില്ല എന്ന നിലയില്‍ കാസര്‍കോട്ടെ ഏഴുപേര്‍ സന്തോഷ് ട്രോഫി സെലക്ഷന്‍ ക്യാമ്പിനുണ്ടായിരുന്നുവെന്നു. ഇതില്‍ കുറഞ്ഞത് മൂന്നോ നാലോ പേര്‍ക്ക് സന്തോഷ് ട്രോഫിയില്‍ കളിക്കാന്‍ അവസരം ലഭിക്കേണ്ടതായിരുന്നു. എന്നാല്‍ ഒരുതരം അവഗണന കാസര്‍കോട്ടെ താരങ്ങളോടുണ്ടായി. എന്നാല്‍ ഈ അവഗണനയില്‍ കേരള ഫുട്‌ബോള്‍ അസോസിയേഷന് ഒരു ബന്ധവുമില്ലെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു.
14 വര്‍ഷങ്ങള്‍ക്ക് ശേഷം കിരീടം നേടിയ കേരള ടീമില്‍ കളിക്കാനും അഞ്ച് ഗോളുകള്‍ നേടാനും കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നുവെന്നും ഇന്ത്യന്‍ ടീമില്‍ കളിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും അതിന് വേണ്ടിയുള്ള കഠിന പ്രയത്‌നത്തിലാണെന്നും കെ.പി രാഹുല്‍ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍ അനുമോദന പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട് ടി.എ ഷാഫി അധ്യക്ഷത വഹിച്ചു. പി. സുരേഷന്‍, സണ്ണി ജോസഫ്, മുഹമ്മദ് ഹാഷിം, ഷാഫി തെരുവത്ത്, ഷുക്കൂര്‍ കോളിക്കര പ്രസംഗിച്ചു. കെ.വി പത്മേഷ് സ്വാഗതവും ഷൈജു പിലാത്തറ നന്ദിയും പറഞ്ഞു.Recent News
  ബാലചന്ദ്രന്‍ നീലേശ്വരം അനുസ്മരണം നടത്തി

  15-ാം വര്‍ഷവും ഹജ്ജ് പഠന ക്ലാസ് സംഘടിപ്പിച്ച് സിറ്റിഗോള്‍ഡ്

  പഠനവഴിയില്‍ സംരംഭകരാകാന്‍ സംരംഭകത്വ ശില്‍പശാല നടത്തി

  ഉദുമയിലെ രണ്ട് സ്‌കൂളുകള്‍ക്ക് 3.39 കോടി രൂപയുടെ പദ്ധതി

  ക്വിസ് മത്സരം ഫുട്ബാള്‍ പ്രേമികള്‍ക്ക് നവ്യാനുഭവമായി

  അഞ്ചു വയസ്സുകാരന്റെ മനസാന്നിധ്യത്തില്‍ രണ്ട് കൂട്ടുകാര്‍ക്ക് പുതുജീവന്‍ ലഭ്യമായി

  രാമായണമാസാചരണം നാളെ തുടങ്ങും

  50 ലക്ഷത്തിന്റെ ക്ഷേമ പദ്ധതി രൂപരേഖയുമായി ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ്

  മുഹിമ്മാത്ത് വിദ്യാഭ്യാസമേഖല വിപുലീകരിക്കുന്നു

  തകര്‍ന്ന റോഡിലെ കുഴി അടച്ചു

  അപകടം തുടര്‍ക്കഥയാക്കി വാട്ടര്‍ അതോറിറ്റി പൈപ്പിടല്‍

  'ജില്ലാ ബാങ്കിലെ പിന്‍വാതില്‍ നിയമനം അവസാനിപ്പിക്കണം'

  മയക്കുമരുന്ന് വിരുദ്ധദിനാചരണം നടത്തി

  കെ.എസ്. അബ്ദുല്ല സ്‌കൂളില്‍ വിവിധ ക്ലബ്ബുകള്‍ തുടങ്ങി

  പാലക്കുന്ന് ടൗണ്‍ വികസനം: വ്യാപാരികള്‍ പ്രക്ഷോഭത്തിന്