updated on:2018-04-12 02:53 PM
ഹജ്ജ് രണ്ടാം ഘട്ട സാങ്കേതിക ക്ലാസ്സ് 23 ന്

www.utharadesam.com 2018-04-12 02:53 PM,
കാസര്‍കോട്: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന യാത്ര തിരിക്കുന്ന ജില്ലയിലെ ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുള്ള രണ്ടാം ഘട്ട സാങ്കേതിക പരിശീലന ക്ലാസ്സ് 23ന് ആരംഭിക്കും. 23ന് തിങ്കളാഴ്ച രാവിലെ 9 മണിക്ക് തൃക്കരിപ്പൂര്‍ ബസ് സ്റ്റാന്റിന് സമീപമുള്ള സി.എച്ച്. മുഹമ്മദ് കോയ സ്മാരക കമ്മ്യുണിറ്റി ഹാളിലും 25ന് ബുധനാഴ്ച രാവിലെ 9 മണിക്ക് കാസര്‍കോട് പുലിക്കുന്നിലുള്ള മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളിലും ഉച്ചയ്ക്ക് 1.30 മണിക്ക് ഉപ്പള മരിക്കേ പ്ലാസ ഓഡിറ്റോറിയത്തിലും 28 ന് ശനിയാഴ്ച രാവിലെ 9 മണിക്ക് കാഞ്ഞങ്ങാട് പുതിയകോട്ട മദ്രസ ഹാളിലുമാണ് ക്ലാസ്സുകള്‍ നടക്കുക.
ക്ലാസ്സുകള്‍ക്ക് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, ഹജ്ജ് കമ്മിറ്റി മെമ്പര്‍ സി.എച്ച്. മുഹമ്മദ് കുഞ്ഞി ചായിന്റടി, ഹജ്ജ് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി ടി.കെ. അബ്ദുല്‍ റഹ്മാന്‍, സംസ്ഥാന ഹജ്ജ് കോര്‍ഡിനേറ്റര്‍ എന്‍.പി. ഷാജഹാന്‍, മാസ്റ്റര്‍ ട്രയിനര്‍ പി.എ. നിഷാദ്, ജില്ലാ ഹജ്ജ് ട്രയിനര്‍ എന്‍.പി. സൈനുദ്ദീന്‍ എന്നിവര്‍ നേതൃത്വം നല്‍കും. ഹജ്ജിന് ഒന്നാം ഘട്ട സംഖ്യ നിക്ഷേപിച്ചവരും വെയ്റ്റിങ് ലിസ്റ്റില്‍ 1301 മുതല്‍ 2000 വരെയുള്ളവരും 65 വയസ്സിന് മുകളിലുള്ള അഞ്ചാം വര്‍ഷ അപേക്ഷകരും അതാത് മേഖലകളിലെ ക്ലാസ്സുകളില്‍ പങ്കെടുക്കണം. കവറിലുള്ള മുഴുവന്‍ ഹാജിമാരും ക്ലാസ്സില്‍ പങ്കെടുക്കണം. അതാത് ഏരിയകളിലെ ട്രയിനര്‍മാര്‍ കവര്‍ ഹെഡിനെ ഫോണില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ അറിയിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹജ്ജ് ട്രയിനര്‍മാരായ തൃക്കരിപ്പൂര്‍ ഏരിയ: എം. ഇബ്രാഹിം (9447020830), കെ. മുഹമ്മദ് കുഞ്ഞി (9447878406), പടന്ന, ചെറുവത്തുര്‍ ഏരിയ: എം.ടി.പി. ഷൗക്കത്ത് (9847843213), നീലേശ്വരം ഏരിയ: ഇ. സുബൈര്‍ (9539070232), കാഞ്ഞങ്ങാട് ഏരിയ: ഹമീദ് കുണിയ (9447010444), ചിത്താരി, പള്ളിക്കര ഏരിയ: എം.ടി. അഷ്‌റഫ് (9496143420), ഉദുമ, ബേക്കല്‍ ഏരിയ: സി. അബ്ദുല്‍ ഹമീദ് ഹാജി (9447285759), എം. ഷബീര്‍ (9495064064), ചെര്‍ക്കള ഏരിയ: സിറാജുദ്ദീന്‍ ടി.കെ.(9447361652), എം. അബ്ദുല്‍ റസാഖ് (9388454747), എന്‍.എം. ബഷീര്‍ (9847142338), കാസര്‍കോട് ഏരിയ: എന്‍.കെ. അമാനുല്ലാഹ് (9446111188), എം. മുഹമ്മദ് (8547073590), പി.എം. സാലിഹ് മൗലവി (9633644663), കുമ്പള ഏരിയ: ലുഖ്മാനുല്‍ ഹക്കീം (9895754585), എം. സുലൈമാന്‍ (9496709775), ഉപ്പള ഏരിയ സി. അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍ (9446411353), പി.എം. അബ്ദുല്‍ ഹനീഫ (9400440035), പി.എം. മുഹമ്മദ് (9895500073) എന്നിവരുമായി ബന്ധപ്പെടുക.Recent News
  ബാലചന്ദ്രന്‍ നീലേശ്വരം അനുസ്മരണം നടത്തി

  15-ാം വര്‍ഷവും ഹജ്ജ് പഠന ക്ലാസ് സംഘടിപ്പിച്ച് സിറ്റിഗോള്‍ഡ്

  പഠനവഴിയില്‍ സംരംഭകരാകാന്‍ സംരംഭകത്വ ശില്‍പശാല നടത്തി

  ഉദുമയിലെ രണ്ട് സ്‌കൂളുകള്‍ക്ക് 3.39 കോടി രൂപയുടെ പദ്ധതി

  ക്വിസ് മത്സരം ഫുട്ബാള്‍ പ്രേമികള്‍ക്ക് നവ്യാനുഭവമായി

  അഞ്ചു വയസ്സുകാരന്റെ മനസാന്നിധ്യത്തില്‍ രണ്ട് കൂട്ടുകാര്‍ക്ക് പുതുജീവന്‍ ലഭ്യമായി

  രാമായണമാസാചരണം നാളെ തുടങ്ങും

  50 ലക്ഷത്തിന്റെ ക്ഷേമ പദ്ധതി രൂപരേഖയുമായി ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ്

  മുഹിമ്മാത്ത് വിദ്യാഭ്യാസമേഖല വിപുലീകരിക്കുന്നു

  തകര്‍ന്ന റോഡിലെ കുഴി അടച്ചു

  അപകടം തുടര്‍ക്കഥയാക്കി വാട്ടര്‍ അതോറിറ്റി പൈപ്പിടല്‍

  'ജില്ലാ ബാങ്കിലെ പിന്‍വാതില്‍ നിയമനം അവസാനിപ്പിക്കണം'

  മയക്കുമരുന്ന് വിരുദ്ധദിനാചരണം നടത്തി

  കെ.എസ്. അബ്ദുല്ല സ്‌കൂളില്‍ വിവിധ ക്ലബ്ബുകള്‍ തുടങ്ങി

  പാലക്കുന്ന് ടൗണ്‍ വികസനം: വ്യാപാരികള്‍ പ്രക്ഷോഭത്തിന്