updated on:2018-03-12 07:18 PM
ആയിരങ്ങള്‍ക്ക് വിജ്ഞാനം പകര്‍ന്ന് നായന്മാര്‍മൂല വി കെയര്‍ മതവിജ്ഞാന സദസിന് പ്രൗഢ സമാപനം

വി കെയര്‍ നായന്മാര്‍മൂല സംഘടിപ്പിച്ച മതവിജ്ഞാന സദസ്സിന്റെ സമാപന ദിവസം പ്രമുഖ പ്രഭാഷകന്‍ ഇ.പി. അബൂബക്കര്‍ അല്‍ ഖാസിമി പത്തനാപുരം പ്രഭാഷണം നടത്തുന്നു
www.utharadesam.com 2018-03-12 07:18 PM,
നായന്മാര്‍മൂല: കാരുണ്യ പ്രവര്‍ത്തനം മുഖ്യലക്ഷ്യമാക്കി രൂപം കൊണ്ട വി കെയര്‍ നായന്മാര്‍മൂലയുടെ ആഭിമുഖ്യത്തില്‍ മൂന്ന് ദിവസങ്ങളിലായി നായന്മാര്‍മൂല സ്റ്റേഡിയത്തിലെ നിയാസ് നഗറില്‍ നടന്ന മതവിജ്ഞാന സദസ്സ് സമാപിച്ചു. മൂന്നു ദിവസങ്ങളിലായി ആയിരങ്ങളാണ് മത വിജ്ഞാന സദസ്സിനെത്തിയത്. മുന്‍ മന്ത്രി സി.ടി അഹമ്മദലി സമാപന ദിന പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ജി.എസ് അബ്ദുല്‍ ഹമീദ് ദാരിമി പ്രാര്‍ത്ഥന നടത്തി. പ്രമുഖ പണ്ഡിതനും പ്രാസംഗികനുമായ ഇ.പി അബൂബക്കര്‍ ഖാസിമി പത്തനാപുരം പ്രഭാഷണം നടത്തി. വി കെയര്‍ ചെയര്‍മാന്‍ അച്ചു നായന്മാര്‍മൂല അധ്യക്ഷത വഹിച്ചു.
നഗരസഭാ വൈസ് ചെയര്‍മാന്‍ എല്‍.എ മഹ്മൂദ് ഹാജി മുഖ്യാതിഥിയായിരുന്നു. എന്‍.എ. അബൂബക്കര്‍ ഹാജി, ടി.എ ഷാഫി, ഫാറൂഖ് മൗലവി എന്നിവര്‍ പ്രസംഗിച്ചു. പഞ്ചായത്ത് അംഗം താഹിര്‍, പി.പി ഉമ്മര്‍, ബിരാന്‍ നായന്മാര്‍മൂല, ഖാദര്‍ പാലോത്ത്, എസ്. റഫീഖ്, തൗസീഫ് പി.ബി, ജാഫര്‍ ഷരീഫ്, ജാപ്പു പി.ബി., ഹസൈനാര്‍, മജീദ് സല്‍മാന്‍, നാസര്‍, അന്‍വര്‍, അമീന്‍, അഷ്‌റഫ് സല്‍മാന്‍, ബഷീര്‍ ബെന്‍സ്, അഷ്‌റഫ് എന്‍.യു., ഇബ്രാഹിം, ഷമീം, അസ്‌ലം, ബഷീര്‍ കടവത്ത്, ഹാരിസ് എന്‍.എം. തുടങ്ങിയവര്‍ സംബന്ധിച്ചു. ഖാദര്‍ അറഫ സ്വാഗതം പറഞ്ഞു.Recent News
  സ്ത്രീ വിരുദ്ധ ടെലിവിഷന്‍ സീരിയലുകള്‍ക്ക് നിയന്ത്രണം വേണം -വനിതാസാഹിതി

  ബദിയടുക്കയില്‍ ഡി.ഡി.പി ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തി

  കോട്ടക്കല്‍ സി.എം. ഉണ്ണികൃഷ്ണന് കേന്ദ്രസംഗീത നാടക അക്കാദമി യുവപുരസ്‌ക്കാരം

  ബിഗ് സ്‌ക്രീനില്‍ മത്സരം; ചെന്നിക്കരയില്‍ ലോകകപ്പ് ആവേശം

  ജില്ലയ്ക്ക് അഭിമാനമായി ജോബിന്റെയും ശ്രുതിയുടേയും റാങ്ക് നേട്ടം

  കലക്ടറേറ്റ് വളപ്പില്‍ കാടുകയറുന്നു; ചുറ്റും കൊതുകുകള്‍ പെരുകുന്ന വെള്ളക്കെട്ടുകള്‍

  ചേക്കോട് ബാലകൃഷ്ണന്‍ നായര്‍ പ്രസിഡണ്ട്

  കുറ്റിക്കോലില്‍ പരിസ്ഥിതി സംരക്ഷണ റാലി നടത്തി

  സ്വര്‍ണ മെഡല്‍ വിതരണം ചെയ്തു

  അന്ത്യോദയ എക്‌സ്പ്രസിന് സ്റ്റോപ്പ് ആവശ്യപ്പെട്ട് നിരാഹാര സമരം

  സ്‌കൂളുകളില്‍ ആവശ്യത്തിന് സൗകര്യമില്ല; പ്ലസ്‌വണ്‍ പ്രവേശനത്തിനെത്തിയ വിദ്യാര്‍ത്ഥികള്‍ വലഞ്ഞു

  മാഹിന്‍ ഹാജിയെ അനുസ്മരിച്ചു

  കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നടപ്പാക്കുന്നതില്‍ മോദി വിരുദ്ധത തടസമാകുന്നു- ശ്രീകാന്ത്

  റോഡിലെ കുഴികളടക്കാന്‍ ഓട്ടോ ഡൈവര്‍മാര്‍ കൈകോര്‍ത്തു

  ഡെങ്കിപ്പനി പ്രതിരോധ മരുന്ന് വിതരണം ചെയ്തു