updated on:2018-03-12 06:46 PM
പാട്ടുപാടിയും കഥപറഞ്ഞും മുതിര്‍ന്ന സ്ത്രീകള്‍ ഒത്തുകൂടി

www.utharadesam.com 2018-03-12 06:46 PM,
കാസര്‍കോട്: പാട്ടുപാടിയും കഥപറഞ്ഞും പഴയ കാല ഓര്‍മ്മകളുമായി മുതിര്‍ന്ന സ്ത്രീകള്‍ ഒത്തുകൂടി. അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ഏരിയ സമിതി പ്രായം അമ്പത് കഴിഞ്ഞ സ്ത്രീകള്‍ക്കായി പരവനടുക്കം ആലിയ കിന്റര്‍ഗാര്‍ഡന്‍ പ്ലേ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച 'സ്‌നേഹസ്പര്‍ശം' പരിപാടിയിലാണ് അവര്‍ പ്രായം മറന്ന് ഒത്തുകൂടിയത്. പരിപാടി പങ്കാളിത്തം കൊണ്ടും സംഘാടക മികവ് കൊണ്ടും ശ്രദ്ധേയമായി. പ്രായത്തിന്റെ അവശത മറന്നാണ് സ്ത്രീകള്‍ ഒത്തുകൂടിയത്. പാട്ടും കഥയും കളികളുമായി ഒരു ദിനം അവര്‍ ആഘോഷിച്ചു.
പാഠപുസ്തകത്താളില്‍ പണ്ടെന്നോ പഠിച്ച് മറന്നത് അവര്‍ ഓര്‍ത്തുപാടി.
സ്പൂണ്‍ കടിച്ച് പിടിച്ച് അതിലെ ചെറുനാരങ്ങ വീഴാതെ സൂക്ഷിച്ച് മുന്നോട്ട് ഓടിയും കുനിഞ്ഞിരുന്ന് ആവേശത്തോടെ മിഠായി പെറുക്കിയും ബലൂണ്‍ ഊതിവീര്‍പ്പിച്ചും ബലൂണ്‍ പെട്ടിച്ചും അവര്‍ ഒരു ദിനം കുട്ടികളായി മാറി. ബേബി അമ്മ, സുബൈദ കൈന്താര്‍ എന്നിവരുടെ നാടന്‍ പാട്ടും, ജമീല, ആയിഷ ചെമ്പിരിക്ക, നഫീസ, റുഖിയ, നുസൈബ, ആയിഷ, സഫിയ, മൈമൂന, മറിയുമ്മ ചെമ്പിരിക്ക തുടങ്ങിയവരുടെ മാപ്പിള പാട്ടും ഏറെ ഹൃദ്യമായിരുന്നു. മത്സര വിജയികള്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. പരിപാടി ഷഫീക്ക് നസ്‌റുല്ല നിയന്ത്രിച്ചു. ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം നേതാക്കളായ എം.എച്ച് തഷ്‌രീഫ്, അസ്മ അബ്ബാസ്, സമീറ ഖലീല്‍, സമീറ ഫസല്‍, ആയിഷ ഹഫീസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.



Recent News
  ഡെങ്കിപ്പനി പ്രതിരോധ മരുന്ന് വിതരണം ചെയ്തു

  തീരസംരക്ഷണത്തിനായി കാറ്റാടി വെച്ച് പിടിപ്പിച്ചു

  ഫുട്‌ബോള്‍ ഗ്രാമത്തെ ആവേശത്തിലാക്കി സൗഹൃദ മത്സരം; പൊലീസ് ടീമിന് ജയം

  എജുസൈന്‍ പഠന ക്യാമ്പ് സമാപിച്ചു

  പെരുന്നാള്‍ ദിനത്തില്‍ പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്ത് ജദീദ് റോഡ് വായനശാല മാതൃകയായി

  പുലിക്കുന്ന് റോഡ് ഒരു മാസമായി ഇരുട്ടില്‍; പ്രതിഷേധത്തിനൊരുങ്ങി നാട്ടുകാര്‍

  മില്‍മ കാസര്‍കോട് ഡയറിക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ബഹുമതി

  ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിനെ ചൊല്ലി സി.പി.എമ്മില്‍ വടംവലി; ആക്ഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കി

  ബങ്കരക്കുന്നില്‍ കുടിവെള്ള പൈപ്പ് പൊട്ടി ഒന്നര വര്‍ഷം; വാഴ നട്ട് പ്രതിഷേധം

  ദേശീയപാതയിലെ കുഴികള്‍ കുരുതിക്കളമാവുന്നതിന് മുമ്പ് നികത്താന്‍ നടപടി വേണം-മൊഗ്രാല്‍ ദേശീയവേദി

  ബേക്കല്‍ ജനമൈത്രി പൊലീസ് ട്രാഫിക്ക് ബോധവല്‍ക്കരണം നടത്തി

  ലോകകപ്പ് ഫുട്‌ബോള്‍: ബിഗ് സ്‌ക്രീനില്‍ പ്രദര്‍ശനമൊരുക്കി ഇ.വൈ.സി.സി

  മൈലാഞ്ചിയിടല്‍ മത്സരം നടത്തി

  'അന്തേ്യാദയ എക്‌സ്പ്രസ്സിന് കാസര്‍കോട് സ്റ്റോപ്പ് അനുവദിക്കണം'

  പെരുന്നാള്‍ നിസ്‌കാര സമയം