updated on:2018-03-12 06:26 PM
'സര്‍ക്കാരും മുനിസിപ്പാലിറ്റിയും ജനങ്ങളെ വഞ്ചിക്കുന്നു'

www.utharadesam.com 2018-03-12 06:26 PM,
കാസര്‍കോട്: പ്രധാന മന്ത്രി ആവാസ് യോജനയുടെ പേരില്‍ സംസ്ഥാന സര്‍ക്കാരും കാസര്‍കോട് മുനിസിപ്പാലിറ്റിയും ജനങ്ങളെ വഞ്ചിക്കുകയാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ. ശ്രീകാന്ത് ആരോപിച്ചു. പ്രധാനമന്ത്രി ആവാസ് യോജന ഭവന നിര്‍മ്മാണ ഫണ്ട് ഉടന്‍ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി കാസര്‍കോട് നഗരസഭയിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്രസര്‍ക്കാര്‍ ആവശ്യമായ ഫണ്ട് സംസ്ഥാന സര്‍ക്കാരിന് നല്‍കിയെങ്കിലും മുനിസിപ്പാലിറ്റിക്ക് കൈമാറാതെ രാഷ്ട്രീയ പകപോക്കല്‍ നടത്തുകയാണ്. ഉപഭോക്താവില്‍ നിന്ന് വാങ്ങിവെച്ച രേഖകള്‍ സംസ്ഥാന സര്‍ക്കാരിന് സമയക്രമത്തിന് നല്‍കാതെ ഭരണം കയ്യാളുന്ന ലീഗ് ഭരണസമിതി ജനങ്ങളെ വഞ്ചിക്കുകയാണെന്ന് ശ്രീകാന്ത് ആരോപിച്ചു. ബി.ജെ.പി കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് സുധാമഗോസാഡ അധ്യക്ഷത വഹിച്ചു.
കൗണ്‍സിലര്‍മാരായ സവിത ടീച്ചര്‍, ഉമ കടപ്പുറം, കെ.ജി. മനോഹരന്‍, ശങ്കര ജെ.പി നഗര്‍, അരുണ്‍ഷെട്ടി, സുനില്‍കുമാര്‍, ശ്രീലത ടീച്ചര്‍ സംസാരിച്ചു.Recent News
  'കുട്ടികളില്‍ ക്രിമിനല്‍ വാസനകള്‍ വളര്‍ത്തുന്ന ആപ്പുകള്‍ നിരോധിക്കണം'

  ചെര്‍ക്കളം അബ്ദുല്ല സ്മാരക അവാര്‍ഡ് സമ്മാനിച്ചു

  ഇതര സംസ്ഥാനക്കാരായ കുട്ടികളെ ഉപയോഗിച്ച് ബാലവേല വ്യാപകം; കടുത്ത നടപടികളുമായി അധികൃതര്‍

  'കുമ്പളയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണം'

  ഇല്ലാത്തവന്റെ വേദന അറിയുന്നവരുടെ കാരുണ്യം ബൈത്തുറഹ്മകളായി ഉയരുന്നു -റഷീദലി ശിഹാബ് തങ്ങള്‍

  പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ കണ്‍വെന്‍ഷന്‍ 12ന്

  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇഖ്‌വാന്‍സ് ഒരു ലക്ഷം രൂപ നല്‍കി

  അതിര്‍ത്തി ഗ്രാമങ്ങളില്‍ വ്യാജ ടാക്‌സികള്‍ വ്യാപകമാകുന്നതായി പരാതി

  മകന്റെ വിവാഹ ചടങ്ങിലെ ചെലവ് ചുരുക്കി മെട്രോ മുഹമ്മദ് ഹാജി ആറ് ലക്ഷം രൂപ നല്‍കി

  രവീന്ദ്രന്‍ രാവണേശ്വരത്തിന്റെ 'മഡെ മഡെ സ്‌നാന' പ്രകാശനം ചെയ്തു

  പ്രളയ ദുരിതബാധിതരെ സഹായിക്കാന്‍ കുമ്പളയിലെ ഓട്ടോ ഡ്രൈവര്‍മാരും

  രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികള്‍ക്ക് കാഞ്ഞങ്ങാട്ട് സ്വീകരണം

  നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ 40ക്വിന്റല്‍ അരി നല്‍കി

  ദുരിതാശ്വാസ ക്യാമ്പുകളില്‍ സഹായവുമായി കാസര്‍കോട് സ്വദേശികളും

  മാലിന്യം നിക്ഷേപിക്കപ്പെട്ടിരുന്ന ഇടം ഉദ്യാനമാക്കി ദീനാര്‍ ഐക്യവേദി