updated on:2018-03-09 07:07 PM
മര്‍ച്ചന്റ്‌സ് വനിതാവിംഗ് വനിതാ ദിനം ആഘോഷിച്ചു

www.utharadesam.com 2018-03-09 07:07 PM,
കാസര്‍കോട്: വനിതാ ദിനത്തിന്റെ ഭാഗമായി മര്‍ച്ചന്റ്‌സ് വനിതാ വിംഗ് ബേക്കിംങ്ങ് ആന്റ് ഫ്രോസ്റ്റിംങ്ങ് ക്ലാസ്സ് സംഘടിപ്പിച്ചു. ജസ്‌ന ഫവാസ് നേതൃത്വം നല്‍കി. വ്യാപാര ഭവനില്‍ വനിതാ വിംഗ് യൂണിറ്റ് പ്രസിഡണ്ട് ചന്ദ്രമണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് എ.കെ മൊയ്തീന്‍ കുഞ്ഞി ഉദ്ഘാടനം ചെയ്തു.
കൈരളി ടി.വി വനിതാ ലോകം അവാര്‍ഡ് നേടിയ സുചിത്രപിള്ളയെയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിംഗ് ജില്ലാ വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട കെ. ചന്ദ്രമണിയെയും മര്‍ച്ചന്റ്‌സ് വനിതാ വിംഗ് ഉപഹാരം നല്‍കി അനുമോദിച്ചു. അവതാരകരായ ശില്‍പ്പ സജ്ഞയ് ചന്ദ്രന്‍, ലക്ഷ്മി, നവ്യ.കെ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ ഗെയിമുകളും വനിതാ ശാക്തീകരണ ക്ലാസ്സുകളും സംഘടിപ്പിച്ചു. ഭവാനി.കെ, ബീനാഷെട്ടി, ഖമറുന്നീസ,അനിത, സുമതി കെ.എന്‍, റഫീഖ് ബ്രദേര്‍സ് എന്നിവര്‍ സംസാരിച്ചു. 75 ഓളം അംഗങ്ങള്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി ഉമാവതി സ്വാഗതവും ട്രഷറര്‍ സുചിത്ര പിള്ള നന്ദിയും പറഞ്ഞു.



Recent News
  യോഗി ആദിത്യനാഥ് എത്തുന്നു; ഹിന്ദുസമാജോത്സവം നാളെ

  കെ.എം. അഹ്മദ് അനുസ്മരണവും ഗോപീകൃഷ്ണന് അവാര്‍ഡ് ദാനവും തിങ്കളാഴ്ച

  സംസ്ഥാന സ്‌കൂള്‍ കലോത്സവം: ജില്ലയ്ക്ക് പതാക കൈമാറി

  അലാമികള്‍ ഇന്ന് അരങ്ങിലേക്ക്

  അധ്യാപകരും ജീവനക്കാരും ജില്ലാ വിദ്യാഭ്യാസ ഓഫീസിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി

  സംസ്ഥാന സ്‌കൂള്‍ കലോത്സവം: മികച്ച നേട്ടവുമായി ടി.ഐ.എച്ച്.എസ്.എസ്.

  റോഡ് നന്നാക്കിയില്ല; ഡി.വൈ.എഫ്.ഐ. ഉപരോധിച്ചു

  ശാന്തിയും സമാധാനവും വിളിച്ചോതി കാസര്‍കോട്ട് ക്രിസ്തുമസ് ഫെസ്റ്റ് സംഘടിപ്പിച്ചു

  തളങ്കര മുസ്ലിം ഹൈസ്‌കൂളില്‍ ഔഷധത്തോട്ടമൊരുക്കി; ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു

  കഥകളിയുമായി മഹാകവി പിയുടെ കൊച്ചുമകന്‍ സ്വിസ്റ്റ്‌സര്‍ലാന്റില്‍

  ഹിന്ദുസമാജോത്സവം 16ന്; യോഗി ആദിത്യനാഥ് എത്തും

  ദിനേശ് ഇന്‍സൈറ്റിന്റെ ഫോട്ടോ പ്രദര്‍ശനം 29ന്

  കൊപ്പല്‍ അബ്ദുല്ല നന്മകളെ ജീവിതമുദ്രയാക്കി -പ്രൊഫ. എ.പി. അബ്ദുല്‍ വഹാബ്

  കുറ്റകൃത്യങ്ങളില്‍ നിന്ന് അകന്നുനില്‍ക്കാം; വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് നടത്തി

  ഭിന്ന ശേഷി സൗഹൃദ സദസ്സും മുച്ചക്ര റാലിയും സംഘടിപ്പിച്ചു