updated on:2018-03-09 07:04 PM
കുടിശ്ശിക കിട്ടാന്‍ കെ.എസ്.എഫ്.ഇ ഓഫീസുകള്‍ക്ക് മുമ്പില്‍ 20ന് സമരം

www.utharadesam.com 2018-03-09 07:04 PM,
കാസര്‍കോട്: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കെ.എസ്.എഫ്.ഇ നല്‍കാനുള്ള കുടിശ്ശിക ഉടന്‍ നല്‍കണമെന്നാവശ്യപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 20ന് ഓഫീസുകള്‍ക്ക് മുമ്പില്‍ ധര്‍ണ്ണ നടത്തും. 2016 മാര്‍ച്ചിലാണ് കാസര്‍കോട് സെക്കന്റ് ബ്രാഞ്ച് എന്ന പേരില്‍ ഓഫീസ് ആരംഭിച്ചത്. കെ.എസ്.എഫ്.ഇ ആവശ്യപ്പെട്ടത് പ്രകാരം കെട്ടിടത്തിന് മിനുക്ക് പണികള്‍ പൂര്‍ത്തീകരിക്കുന്നതിന് വേണ്ടി 5 ലക്ഷം രൂപയോളം ചെലവഴിച്ചു. 2വര്‍ഷമായിട്ടും പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും വാടക നല്‍കാന്‍ കൂട്ടാക്കാത്തതിന്റെ അടിസ്ഥാനത്തിലാണ് ജില്ലയിലെ കെ.എസ്.എഫ്.ഇ ഓഫീസുകള്‍ ഉപരോധിക്കാന്‍ തീരുമാനിച്ചത്. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ഏപ്രില്‍ മാസത്തോടെ അനിശ്ചിതകാല ഉപരോധ സമരത്തിലോട്ട് പോകാനും തീരുമാനിച്ചു. ഡി.സി.സി പ്രസിഡണ്ട് ഹക്കിം കുന്നില്‍ അധ്യക്ഷത വഹിച്ചു.



Recent News
  യോഗി ആദിത്യനാഥ് എത്തുന്നു; ഹിന്ദുസമാജോത്സവം നാളെ

  കെ.എം. അഹ്മദ് അനുസ്മരണവും ഗോപീകൃഷ്ണന് അവാര്‍ഡ് ദാനവും തിങ്കളാഴ്ച

  സംസ്ഥാന സ്‌കൂള്‍ കലോത്സവം: ജില്ലയ്ക്ക് പതാക കൈമാറി

  അലാമികള്‍ ഇന്ന് അരങ്ങിലേക്ക്

  അധ്യാപകരും ജീവനക്കാരും ജില്ലാ വിദ്യാഭ്യാസ ഓഫീസിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി

  സംസ്ഥാന സ്‌കൂള്‍ കലോത്സവം: മികച്ച നേട്ടവുമായി ടി.ഐ.എച്ച്.എസ്.എസ്.

  റോഡ് നന്നാക്കിയില്ല; ഡി.വൈ.എഫ്.ഐ. ഉപരോധിച്ചു

  ശാന്തിയും സമാധാനവും വിളിച്ചോതി കാസര്‍കോട്ട് ക്രിസ്തുമസ് ഫെസ്റ്റ് സംഘടിപ്പിച്ചു

  തളങ്കര മുസ്ലിം ഹൈസ്‌കൂളില്‍ ഔഷധത്തോട്ടമൊരുക്കി; ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു

  കഥകളിയുമായി മഹാകവി പിയുടെ കൊച്ചുമകന്‍ സ്വിസ്റ്റ്‌സര്‍ലാന്റില്‍

  ഹിന്ദുസമാജോത്സവം 16ന്; യോഗി ആദിത്യനാഥ് എത്തും

  ദിനേശ് ഇന്‍സൈറ്റിന്റെ ഫോട്ടോ പ്രദര്‍ശനം 29ന്

  കൊപ്പല്‍ അബ്ദുല്ല നന്മകളെ ജീവിതമുദ്രയാക്കി -പ്രൊഫ. എ.പി. അബ്ദുല്‍ വഹാബ്

  കുറ്റകൃത്യങ്ങളില്‍ നിന്ന് അകന്നുനില്‍ക്കാം; വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് നടത്തി

  ഭിന്ന ശേഷി സൗഹൃദ സദസ്സും മുച്ചക്ര റാലിയും സംഘടിപ്പിച്ചു