updated on:2018-03-09 07:03 PM
ഭാരത് ഭവന്റെ ബഹുഭാഷാ സാംസ്‌കാരിക സര്‍ഗോത്സവവും ഷേണി ജന്മശതാബ്ദി ആഘോഷവും ഏപ്രില്‍ 7ന് കാസര്‍കോട്ട് തുടങ്ങും

www.utharadesam.com 2018-03-09 07:03 PM,
കാസര്‍കോട്: കേരള സംസ്ഥാന സാംസ്‌കാരിക വകുപ്പിന്റെ ഭാഷാ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്‍, കര്‍ണാടക സര്‍ക്കാരിന്റെ യക്ഷഗാന അക്കാദമിയും ഷേണി രംഗജംഗമ ട്രസ്റ്റുമായും സഹകരിച്ച് ഏപ്രില്‍ 7ന് കാസര്‍കോട്ട് ബഹുഭാഷാ സാംസ്‌കാരിക സര്‍ഗോത്സവവും ഷേണി ജന്മശതാബ്ദി ആഘോഷവും സംഘടിപ്പിക്കും. അന്തരിച്ച യക്ഷഗാന കുലപതി ഷേണി ഗോപാലകൃഷ്ണ ഭട്ടിന്റെ പേരിലുള്ളതാണ് കാസര്‍കോട്ടെ ഷേണി രംഗജംഗമ ട്രസ്റ്റ്. സാംസ്‌കാരിക സര്‍ഗോത്സവം ഏപ്രില്‍ 7ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂരും സംഘാടക സമിതി സെക്രട്ടറി രവീന്ദ്രന്‍ കൊടക്കാടും അറിയിച്ചു. കാസര്‍കോട്ട് 7നും തുടര്‍ന്നുള്ള ദിവസങ്ങളില്‍ ബദിയടുക്ക, മഞ്ചേശ്വരം, കാഞ്ഞങ്ങാട് എന്നിവടങ്ങളില്‍ പ്രത്യേകം സജ്ജമാക്കുന്ന വേദികളിലുമാണ് സര്‍ഗോത്സവം അരങ്ങേറുന്നത.് കാസര്‍കോട് പുലിക്കുന്നിലെ മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളിലും സന്ധ്യാരാഗം ഓഡിറ്റോറിയത്തിലുമാണ് പരിപാടി. മഞ്ചേശ്വരത്ത് രാഷ്ട്രകവി ഗോവിന്ദപൈ സ്മാരക സമുച്ചയത്തിലെ ഗിളിവിണ്ടുവിലും കാഞ്ഞങ്ങാട് മഹാകവി പി. സ്മാരക മന്ദിരം, മുച്ചിലോട്ട് എ.യു.പി.സ്‌കൂള്‍ എന്നിവടങ്ങളിലും ബദിയടുക്കയിലെ ഗുരസദനത്തിലുമാണ് പരിപാടികള്‍ നടക്കുന്നത്. കവിയരങ്ങ്, സാംസ്‌കാരിക സെമിനാറുകള്‍, യക്ഷഗാന സെമിനാറുകളും അവതരണവും ബഹുഭാഷാ കവിയരങ്ങും തുളുനാടിന്റെ വൈവിധ്യത വിളിച്ചോതുന്ന തനതു കലാവിരുന്നും സംഗമോത്സവത്തില്‍ ഉണ്ടാകും.
മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, കേരളത്തിലെയും കര്‍ണാടകത്തിലേയും സാംസ്‌കാരിക സാഹിത്യ നായകന്മാരും പ്രമുഖ കലാകാരന്മാരും നാലു ദിവസത്തെ പരിപാടികളില്‍ സംബന്ധിക്കും. വിവരങ്ങള്‍ക്ക് കോര്‍ഡിനേറ്റര്‍ എം. ചന്ദ്രപ്രകാശിനെ ബന്ധപ്പെടാവുന്നതാണ്. ഫോണ്‍: 9645274029



Recent News
  ഡെങ്കിപ്പനി പ്രതിരോധ മരുന്ന് വിതരണം ചെയ്തു

  തീരസംരക്ഷണത്തിനായി കാറ്റാടി വെച്ച് പിടിപ്പിച്ചു

  ഫുട്‌ബോള്‍ ഗ്രാമത്തെ ആവേശത്തിലാക്കി സൗഹൃദ മത്സരം; പൊലീസ് ടീമിന് ജയം

  എജുസൈന്‍ പഠന ക്യാമ്പ് സമാപിച്ചു

  പെരുന്നാള്‍ ദിനത്തില്‍ പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്ത് ജദീദ് റോഡ് വായനശാല മാതൃകയായി

  പുലിക്കുന്ന് റോഡ് ഒരു മാസമായി ഇരുട്ടില്‍; പ്രതിഷേധത്തിനൊരുങ്ങി നാട്ടുകാര്‍

  മില്‍മ കാസര്‍കോട് ഡയറിക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ബഹുമതി

  ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിനെ ചൊല്ലി സി.പി.എമ്മില്‍ വടംവലി; ആക്ഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കി

  ബങ്കരക്കുന്നില്‍ കുടിവെള്ള പൈപ്പ് പൊട്ടി ഒന്നര വര്‍ഷം; വാഴ നട്ട് പ്രതിഷേധം

  ദേശീയപാതയിലെ കുഴികള്‍ കുരുതിക്കളമാവുന്നതിന് മുമ്പ് നികത്താന്‍ നടപടി വേണം-മൊഗ്രാല്‍ ദേശീയവേദി

  ബേക്കല്‍ ജനമൈത്രി പൊലീസ് ട്രാഫിക്ക് ബോധവല്‍ക്കരണം നടത്തി

  ലോകകപ്പ് ഫുട്‌ബോള്‍: ബിഗ് സ്‌ക്രീനില്‍ പ്രദര്‍ശനമൊരുക്കി ഇ.വൈ.സി.സി

  മൈലാഞ്ചിയിടല്‍ മത്സരം നടത്തി

  'അന്തേ്യാദയ എക്‌സ്പ്രസ്സിന് കാസര്‍കോട് സ്റ്റോപ്പ് അനുവദിക്കണം'

  പെരുന്നാള്‍ നിസ്‌കാര സമയം