updated on:2019-06-20 08:04 PM
പൊതുവിദ്യാലയങ്ങളെ പ്രോത്സാഹിപ്പിക്കണം -സി.ഐ. റഹീം

www.utharadesam.com 2019-06-20 08:04 PM,
കാസര്‍കോട്: പൊതു വിദ്യാലയങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും വിദ്വേഷവും വെറിയും വര്‍ഗീതയുമില്ലാത്ത കാസര്‍കോടിനായി പ്രവര്‍ത്തിക്കാന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിക്കൂട്ടായ്മകള്‍ പോലുള്ള സംഗമങ്ങള്‍ക്കാവണമെന്നും കാസര്‍കോട് ക്രൈംബ്രാഞ്ച് സി.ഐയും ചെമനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 94-95 എസ്.എസ്. എല്‍.സി. ബാച്ചിന്റെ ഇംഗ്ലീഷ് അധ്യാപകനുമായിരുന്ന സി.എ. അബ്ദുല്‍ റഹീം പറഞ്ഞു. ചെമനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 1994-95 എസ്.എസ്.എല്‍.സി സി ബാച്ച് ക്ലാസ്‌മേറ്റ്‌സിന്റെ 'മറഞ്ഞാലും മായാതെ അക്ഷരമുറ്റം' സംഗമവും അധ്യാപകര്‍ക്കുള്ള ആദരവും പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമാഅത്ത് സ്‌കൂള്‍ അങ്കണത്തില്‍ നടന്ന പരിപാടി മുന്‍ ഹെഡ്മാസ്റ്റര്‍ മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സിറാജ് കടവ് അധ്യക്ഷത വഹിച്ചു. ക്ലാസ് ടീച്ചറായിരുന്ന ശ്രീകുമാരി, കണക്ക് അധ്യാപകനായിരുന്ന രാജീവ് മാഷ് (പ്രിന്‍സിപ്പല്‍ ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ചെമനാട്), സജ്ജാദ് ചൂരി, അനില്‍, സയീദ് അംഗടിമുഗര്‍, അജയന്‍, അബ്ദുല്‍ റഹ്മാന്‍, ഹാരിസ് ഇസ്സത്ത് നഗര്‍, സുജിത് കെ, ശീഫ കുറ്റിക്കോല്‍, സുജാത, ഹേമലത, രജനി കാഞ്ഞങ്ങാട്, സത്താര്‍ സി.കെ, ഖദീജ കൊളമ്പക്ക, ഫരീദ മൊഗ്രാല്‍, ഫസീല ഉദുമ തുടങ്ങിയവര്‍ സംസാരിച്ചു. സജിത പ്രാര്‍ത്ഥന നിര്‍വഹിച്ചു.



Recent News
  ജെ.സി.ഐ. 'വണ്‍ ലോം വണ്‍ സ്‌കൂള്‍' പരിപാടി നടത്തി

  എന്‍.എം.സി.സിയുടെ മെഡിക്കല്‍ ക്യാമ്പ് ശ്രദ്ധേയമായി

  ജനറല്‍ ആസ്പത്രിയില്‍ മുഹിമ്മാത്ത് നവീകരിച്ച പ്രസവ വാര്‍ഡ് കാന്തപുരം ഉദ്ഘാടനം ചെയ്തു

  രഞ്ജിന മേരി വര്‍ഗീസിനെ എന്‍.എം.സി.സി അനുമോദിച്ചു

  ഡോ. എം.കെ. കുമ്പളയുടെ പുസ്തകം പ്രകാശനം ചെയ്തു

  എന്‍.എം.സി.സി. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പരിശീലനം സംഘടിപ്പിച്ചു

  എന്‍.എ. അബ്ദുല്‍ ഖാദര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ട്

  ആലിയ ഇന്റര്‍നാഷണല്‍ അക്കാദമി മിനി കോണ്‍ഫറന്‍സ് ഹാള്‍ ഉദ്ഘാടനം ചെയ്തു

  ചന്ദ്രന്‍ മുട്ടത്തിന് ജോസഫ് മുണ്ടശ്ശേരി അവാര്‍ഡ്

  ഡോ. ഇസ്മയില്‍ ശിഹാബുദ്ദീന് അന്തര്‍ദേശീയ കോണ്‍ഫറന്‍സിലേക്ക് ക്ഷണം

  എല്‍.സുലൈഖ ഹജ്ജ് കമ്മിറ്റിയിലെ പ്രഥമവനിത

  ദേശീയ കാര്‍ റാലി-2018: മൂസ ഷരീഫ് കുതിപ്പ് തുടരുന്നു

  നിഷ്‌കളങ്ക സൗഹൃദത്തിന്റെ വീണ്ടെടുപ്പിനായി അവര്‍ ഒത്തുകൂടി; 'റെമിനൈസ് 18' പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നവ്യാനുഭവമായി

  സീനിയര്‍ ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍: ശക്തിധരന്‍ പ്രസി., അഷ്‌റഫ് ജന.സെക്ര.

  സി.ബി.എസ്.ഇ പത്താംതരം: ജില്ലയിലെ ആദ്യ പത്ത് റാങ്കുകളില്‍ അഞ്ചും ചിന്മയ വിദ്യാര്‍ത്ഥികള്‍ക്ക്