updated on:2019-04-16 06:51 PM
ജനറല്‍ ആസ്പത്രിയില്‍ മുഹിമ്മാത്ത് നവീകരിച്ച പ്രസവ വാര്‍ഡ് കാന്തപുരം ഉദ്ഘാടനം ചെയ്തു

www.utharadesam.com 2019-04-16 06:51 PM,
കാസര്‍കോട്: ആതുരാലയങ്ങളടക്കമുള്ള പൊതുസ്ഥാപനങ്ങളുടെ വികസനത്തിന് സര്‍ക്കാറിനൊപ്പം പൊതു ജനങ്ങളും സന്നന്ധ സംഘടനകളും കൈകോര്‍ക്കണമെന്ന് ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ പ്രസ്താവിച്ചു.
കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ മുഹിമ്മാത്തിന്റെ ആഭിമുഖ്യത്തില്‍ നാല് ലക്ഷം രൂപയിലധികം ചെലവഴിച്ച് നവീകരണം പൂര്‍ത്തിയക്കിയ പ്രസവ വാര്‍ഡിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാര്‍ഡിന്റെ അകവും പുറവും പെയിന്റടിച്ച് മോടി കൂട്ടിയതോടൊപ്പം ഓരോ കട്ടിലിനു സമീപവും സാധനങ്ങള്‍ സൂക്ഷിക്കാന്‍ റാക്കുകള്‍ ഫിറ്റ് ചെയ്തും ജനലുകള്‍ക്ക് പുതിയ കര്‍ട്ടനിട്ടും പരിശോധനാ റൂമില്‍ സ്‌ക്രീനും കേടായ ഫാനുകളും ട്യൂബുകളും മാറ്റിസ്ഥാപിച്ചുമാണ് നവീകരണം നടത്തിയത്. ആസ്പത്രി സൂപ്രണ്ട് ഡോ. രാജാറാം അധ്യക്ഷത വഹിച്ചു. സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി, ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, സുലൈമാന്‍ കരിവെള്ളൂര്‍, സി.ഐ ഹാജി അമീര്‍ അലി ചൂരി, അബൂബക്കര്‍ കാമില്‍ സഖാഫി, വി.പി.എം ഫൈസി വില്ല്യാപ്പള്ളി, മൂസ സഖാഫി കളത്തൂര്‍, ബഷീര്‍ പുളിക്കൂര്‍, ഇത്തിഹാദ് മുഹമ്മദ് ഹാജി, ഡോ. ജമാല്‍, സുല്‍സണ്‍ മൊയ്തു ഹാജി, മുനിസിപ്പള്‍ കൗണ്‍സിലര്‍ ഹമീദ് ബെദിര, മുജീബ് അഹ്മദ് സംബന്ധിച്ചു.



Recent News
  എന്‍.എം.സി.സിയുടെ മെഡിക്കല്‍ ക്യാമ്പ് ശ്രദ്ധേയമായി

  രഞ്ജിന മേരി വര്‍ഗീസിനെ എന്‍.എം.സി.സി അനുമോദിച്ചു

  ഡോ. എം.കെ. കുമ്പളയുടെ പുസ്തകം പ്രകാശനം ചെയ്തു

  എന്‍.എം.സി.സി. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പരിശീലനം സംഘടിപ്പിച്ചു

  എന്‍.എ. അബ്ദുല്‍ ഖാദര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ട്

  ആലിയ ഇന്റര്‍നാഷണല്‍ അക്കാദമി മിനി കോണ്‍ഫറന്‍സ് ഹാള്‍ ഉദ്ഘാടനം ചെയ്തു

  ചന്ദ്രന്‍ മുട്ടത്തിന് ജോസഫ് മുണ്ടശ്ശേരി അവാര്‍ഡ്

  ഡോ. ഇസ്മയില്‍ ശിഹാബുദ്ദീന് അന്തര്‍ദേശീയ കോണ്‍ഫറന്‍സിലേക്ക് ക്ഷണം

  എല്‍.സുലൈഖ ഹജ്ജ് കമ്മിറ്റിയിലെ പ്രഥമവനിത

  ദേശീയ കാര്‍ റാലി-2018: മൂസ ഷരീഫ് കുതിപ്പ് തുടരുന്നു

  നിഷ്‌കളങ്ക സൗഹൃദത്തിന്റെ വീണ്ടെടുപ്പിനായി അവര്‍ ഒത്തുകൂടി; 'റെമിനൈസ് 18' പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നവ്യാനുഭവമായി

  സീനിയര്‍ ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍: ശക്തിധരന്‍ പ്രസി., അഷ്‌റഫ് ജന.സെക്ര.

  സി.ബി.എസ്.ഇ പത്താംതരം: ജില്ലയിലെ ആദ്യ പത്ത് റാങ്കുകളില്‍ അഞ്ചും ചിന്മയ വിദ്യാര്‍ത്ഥികള്‍ക്ക്

  സാറാ സിറാജ് ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍

  ബഹുഭാഷാ സാംസ്‌കാരികോത്സവം: മന്ത്രിമാരും സാംസ്‌കാരിക നായകരും എത്തും