ഡോ. ഇസ്മയില്‍ ശിഹാബുദ്ദീന് അന്തര്‍ദേശീയ കോണ്‍ഫറന്‍സിലേക്ക് ക്ഷണം
www.utharadesam.com 2018-08-17 06:50 PM,
കാസര്‍കോട്: ഒക്ടോബര്‍ 20 മുതല്‍ അബൂദാബിയില്‍ നടക്കുന്ന അന്തര്‍ ദേശീയ മാനസികാരോഗ്യ കോണ്‍ഫറന്‍സിലേക്ക് കാസര്‍കോട് തളങ്കര സ്വദേശിയും മനോരോഗ പുനരധിവാസ ചികിത്സാ വിദഗ്ധനും ഗവേഷകനുമായ ഡോ. ഇസ്മയില്‍ ശിഹാബുദ്ദീനെ തിരഞ്ഞെടുത്തു. മനോവിദളനം ബാധിച്ച വ്യക്തികളിലും അവരുടെ കുടുംബാംഗങ്ങളിലുമായി 17 മാസത്തോളം നടത്തിയ ഗവേഷണമാണ് ഈ യുവഗവേഷകന് പ്രബന്ധമായി ഇത്തവണ അവതരിപ്പിക്കുക. യേനപ്പോയ യൂണിവേഴ്സിറ്റി മെഡിക്കല്‍ കോളേജില്‍ അസോസിയേറ്റ് പ്രൊഫസറായിരിക്കെ നടത്തിയ ഗവേഷണ പഠനങ്ങള്‍ക്ക് നാഷണല്‍ അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സിന്റെ ദേശീയ പുരസ്ക്കാരം ലഭിച്ചിരുന്നു.കിംസ് ആസ്പത്രിയില്‍ മനോരോഗ പുനരധിവാസ ചികിത്സയില്‍ കണ്‍സള്‍ട്ടന്റാണ് ഡോ. ഇസ്മയില്‍ ശിഹാബുദ്ദീന്.