updated on:2019-07-11 06:59 PM
ദേശീയപാതയോരങ്ങളില്‍ വ്യാപകമായി മാലിന്യം തള്ളുന്നു; അധികാരികള്‍ മൗനത്തില്‍

www.utharadesam.com 2019-07-11 06:59 PM,
കാസര്‍കോട്: കാലവര്‍ഷം ശക്തമായതോടെ മഴയുടെ മറവില്‍ ദേശീയപാതയോരത്ത് വ്യാപകമായി മാലിന്യങ്ങള്‍ തള്ളുന്നു. മഴയുള്ള നേരം നോക്കിയാണ് വാഹനങ്ങളില്‍ മാലിന്യം കൊണ്ടുവന്ന് തള്ളുന്നത്. റോഡരികില്‍ മാലിന്യം തള്ളുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികാരികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും ഇതൊന്നും ഗൗനിക്കാതെയാണ് ദേശീയപാത അടക്കമുള്ള റോഡുകളുടെ അരികുകളിലും പൊതുസ്ഥലങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നത്.
ജില്ലയില്‍ മഞ്ചേശ്വരം മുതല്‍ കാലിക്കടവ് വരെ ദേശീയ പാതയുടെ ഓരങ്ങളില്‍ മാലിന്യം കുമിഞ്ഞുകൂടിക്കിടക്കുന്നത് പതിവുകാഴ്ചയാണ്. ഹൊസങ്കടി, മഞ്ചേശ്വരം, കുമ്പള, ബന്തിയോട്, മംഗല്‍പ്പാടി എന്നിവിടങ്ങളില്‍ ദേശീയപാതക്കരികില്‍ യാതൊരു മനസാക്ഷിക്കുത്തുമില്ലാതെയാണ് മാലിന്യങ്ങള്‍ തള്ളുന്നത്. കാസര്‍കോടിന്റെ സമീപപ്രദേശങ്ങളായ നുള്ളിപ്പാടിയിലും അണങ്കൂരിലും ചാക്കുകളിലും പ്ലാസ്റ്റിക് കവറിലുമായി മാലിന്യം നിക്ഷേപിച്ചിട്ടുണ്ട്. മഴയില്‍ ചീഞ്ഞളിഞ്ഞ് ഈ മാലിന്യങ്ങളില്‍ നിന്ന് അസഹ്യമായ ദുര്‍ഗന്ധമാണുയരുന്നത്. പച്ചക്കറികളുടെയും കോഴികളുടെയും മൃഗങ്ങളുടെയും അവശിഷ്ടങ്ങളും വിവാഹവീടുകളില്‍ നിന്നുള്ള ഭക്ഷണാവശിഷ്ടങ്ങളും വരെ ഇങ്ങനെ തള്ളുന്നുണ്ട്.രാത്രികാലങ്ങളില്‍ മഴയുള്ള നേരത്ത് മാലിന്യങ്ങള്‍ കൊണ്ടുവന്നാല്‍ ആരുടെയും ശ്രദ്ധയില്‍ പ്പെടില്ലെന്ന കണക്കുകൂട്ടലാണ് മാലിന്യനിക്ഷേപകര്‍ക്കുള്ളത്. കനത്ത മഴയുണ്ടാകുമ്പോള്‍ മാലിന്യം തള്ളുന്നത് തടയാന്‍ ആരും വരില്ലെന്ന് ഇവര്‍ കരുതുന്നു. മഴ കനത്തതോടെ ഡെങ്കിപ്പനിയുള്‍പ്പെടെയുള്ള മാരകമായ പകര്‍ച്ചവ്യാധികളാണ് പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്നത്. മാലിന്യങ്ങളുടെ വ്യാപനം പകര്‍ച്ചവ്യാധികള്‍ പരത്തുന്ന കൊതുകുകള്‍ പെരുകാന്‍ ഇടവരുത്തുന്നു.പൊതുജനാരോഗ്യത്തിന് കടുത്ത ഭീഷണിയായി മാറിയ മാലിന്യനിക്ഷേപം തടയാന്‍ ബന്ധപ്പെട്ട അധികാരികള്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.Recent News
  എന്‍ഡോസള്‍ഫാന്‍: താന്‍ എന്നും ദുരിതബാധിതര്‍ക്കൊപ്പം: പ്രസ്താവന വളച്ചൊടിച്ച് മുതലെടുപ്പിന് ശ്രമം -ജില്ലാ കലക്ടര്‍

  കൊറഗ വിഭാഗത്തിലെ ആദ്യ എം.ഫില്‍കാരി ബീഡി തെറുക്കുകയാണ്

  കാസര്‍കോടിന്റെ പൊരിവെയിലത്ത് കുറേ നാള്‍ എം.ജെ രാധാകൃഷ്ണന്‍ ഉണ്ടായിരുന്നു

  ചേരിപ്പാടി സ്‌കൂളിലേക്ക് സ്‌നേഹ സമ്മാനവുമായി ജര്‍മ്മന്‍ ദമ്പതികളെത്തി

  കുക്കു എന്ന് വിളിക്കുമ്പോള്‍ പറന്നുവന്ന് ബഷീറിന്റെ കൈകളിലിരിക്കും ഈ കറുത്ത കുയില്‍

  ഒടുവില്‍ നഗരസഭ കനിഞ്ഞു; കെ.പി.ആര്‍.റാവു റോഡിന് ശാപമോക്ഷമാവുന്നു

  രണ്ടുപതിറ്റാണ്ടോളമായി കാത്തിരിപ്പ്; മൊഗ്രാല്‍ കാടിയംകുളം കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യമായില്ല

  ബേക്കല്‍ ജംഗ്ഷനില്‍ വെള്ളം കെട്ടികിടക്കുന്നത് ദുരിതമാകുന്നു

  ബഷീര്‍ നിറഞ്ഞ് ഇമ്മിണി ബല്യ രണ്ട് ക്ലാസ് മുറികള്‍

  മഴപ്പൊലിമ നാടിന്റെ ഉത്സവമായി

  സന്ധ്യമയങ്ങിയാല്‍ കെ.എസ്.ആര്‍.ടി.സി. ബസുകള്‍ കുമ്പള സ്റ്റാന്റില്‍ കയറുന്നില്ല; യാത്രക്കാര്‍ വലയുന്നു

  മാലിന്യപ്രശ്‌നം: ചെര്‍ക്കള ടൗണ്‍ കന്നുകാലികളും തെരുവ് നായ്ക്കളും കയ്യടക്കി

  മഴ കുറയുന്നു; പുതച്ചുറങ്ങാന്‍ ആര്‍ക്കും കമ്പിളി വേണ്ട

  അന്ധനായ നാരായണന് പെന്‍ഷന്‍ നിഷേധിച്ച് അധികാരികളുടെ ക്രൂര വിനോദം; എന്‍ഡോസള്‍ഫാന്‍ ഇരയായിട്ടും ആനുകൂല്യങ്ങളില്ല

  മുന്നാട് എ.യു.പി സ്‌കൂളില്‍ ജൈവ പച്ചക്കറി കൃഷിയുമായി പി.ടി.എ