updated on:2019-07-09 07:41 PM
ഒടുവില്‍ നഗരസഭ കനിഞ്ഞു; കെ.പി.ആര്‍.റാവു റോഡിന് ശാപമോക്ഷമാവുന്നു

www.utharadesam.com 2019-07-09 07:41 PM,
കാസര്‍കോട്: യാത്രക്കാരുടെ നടുവൊടിക്കുന്ന കെ.പി.ആര്‍. റാവു റോഡിന് ഒടുവില്‍ ശാപമോക്ഷം. കുണ്ടുംകുഴിയും നിറഞ്ഞ് യാത്ര ദുഷ്‌ക്കരമായ റോഡ് നവീകരിക്കാന്‍ നഗരസഭ തയ്യാറെടുക്കുന്നു. 40 ലക്ഷം രുപ ചെലവില്‍ മെക്കാഡം ടാറിങ്ങ് നടത്തിയാണ് റോഡ് നന്നാക്കുന്നത്. എയര്‍ലൈന്‍സ് ജംഗ്ഷന്‍ മുതല്‍ പാസ്‌പോര്‍ട്ട് സെല്‍ ഓഫീസ് റോഡ് വരെയാണ് മെക്കാഡം ചെയ്യുന്നത്. ജില്ലാ പ്ലാനിങ്ങ് കമ്മിറ്റി ഇതിനായി നടപടി തുടങ്ങി. ഉടന്‍ ടെണ്ടര്‍ വിളിക്കുമെന്ന് നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.എം. അബ്ദുല്‍ റഹ്മാന്‍ പറഞ്ഞു. റോഡ് നന്നാക്കാനുള്ള നടപടി നേരത്തേ തുടങ്ങിയിരുന്നു. എന്നാല്‍ റോഡിനായുള്ള ടാറിംഗ് ലഭിക്കാത്തതിനാല്‍ തുക ലാപ്‌സായി പോവുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നഗരത്തിലെ ഏറ്റവും തിരക്കേറിയ റോഡാണ് ഇത്. തിയറ്റര്‍ സമുച്ചയം, ബി.എസ്.എന്‍.എല്‍, പാസ്‌പോര്‍ട്ട് സെല്‍ ഓഫീസ്, കെ.എസ്.ആര്‍.ടി.സിയുടെ തുളുനാട് സമുച്ചയം എന്നിവയടക്കം നിരവധി സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന ഇടമാണ് കെ.പി.ആര്‍.റാവു റോഡ്.
റോഡിലെ വലിയ കുഴികളില്‍ വീണ് ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് നിത്യസംഭവമാണ്.
മഴ തുടങ്ങിയതോടെ വലിയ കുഴികളില്‍ മഴവെള്ളം കെട്ടി നില്‍ക്കുന്നതിനാല്‍ കുഴികള്‍ വാഹനയാത്രക്കാര്‍ക്ക് കാണാനാവാത്തത് അപകടത്തിനിടയാക്കുന്നു. റോഡ് മെക്കാഡം ചെയ്യുന്നതോടെ ദുരിതത്തിലായ യാത്രക്കാര്‍ക്ക് അനുഗ്രഹമാവും.Recent News
  എന്‍ഡോസള്‍ഫാന്‍: താന്‍ എന്നും ദുരിതബാധിതര്‍ക്കൊപ്പം: പ്രസ്താവന വളച്ചൊടിച്ച് മുതലെടുപ്പിന് ശ്രമം -ജില്ലാ കലക്ടര്‍

  കൊറഗ വിഭാഗത്തിലെ ആദ്യ എം.ഫില്‍കാരി ബീഡി തെറുക്കുകയാണ്

  കാസര്‍കോടിന്റെ പൊരിവെയിലത്ത് കുറേ നാള്‍ എം.ജെ രാധാകൃഷ്ണന്‍ ഉണ്ടായിരുന്നു

  ചേരിപ്പാടി സ്‌കൂളിലേക്ക് സ്‌നേഹ സമ്മാനവുമായി ജര്‍മ്മന്‍ ദമ്പതികളെത്തി

  കുക്കു എന്ന് വിളിക്കുമ്പോള്‍ പറന്നുവന്ന് ബഷീറിന്റെ കൈകളിലിരിക്കും ഈ കറുത്ത കുയില്‍

  ദേശീയപാതയോരങ്ങളില്‍ വ്യാപകമായി മാലിന്യം തള്ളുന്നു; അധികാരികള്‍ മൗനത്തില്‍

  രണ്ടുപതിറ്റാണ്ടോളമായി കാത്തിരിപ്പ്; മൊഗ്രാല്‍ കാടിയംകുളം കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യമായില്ല

  ബേക്കല്‍ ജംഗ്ഷനില്‍ വെള്ളം കെട്ടികിടക്കുന്നത് ദുരിതമാകുന്നു

  ബഷീര്‍ നിറഞ്ഞ് ഇമ്മിണി ബല്യ രണ്ട് ക്ലാസ് മുറികള്‍

  മഴപ്പൊലിമ നാടിന്റെ ഉത്സവമായി

  സന്ധ്യമയങ്ങിയാല്‍ കെ.എസ്.ആര്‍.ടി.സി. ബസുകള്‍ കുമ്പള സ്റ്റാന്റില്‍ കയറുന്നില്ല; യാത്രക്കാര്‍ വലയുന്നു

  മാലിന്യപ്രശ്‌നം: ചെര്‍ക്കള ടൗണ്‍ കന്നുകാലികളും തെരുവ് നായ്ക്കളും കയ്യടക്കി

  മഴ കുറയുന്നു; പുതച്ചുറങ്ങാന്‍ ആര്‍ക്കും കമ്പിളി വേണ്ട

  അന്ധനായ നാരായണന് പെന്‍ഷന്‍ നിഷേധിച്ച് അധികാരികളുടെ ക്രൂര വിനോദം; എന്‍ഡോസള്‍ഫാന്‍ ഇരയായിട്ടും ആനുകൂല്യങ്ങളില്ല

  മുന്നാട് എ.യു.പി സ്‌കൂളില്‍ ജൈവ പച്ചക്കറി കൃഷിയുമായി പി.ടി.എ