updated on:2019-06-12 06:09 PM
തീവണ്ടിപ്പാട്ടുകൂട്ട് 15ന് അരങ്ങിലുമെത്തുന്നു

www.utharadesam.com 2019-06-12 06:09 PM,
കാസര്‍കോട്: തീവണ്ടിയിലെ വിരസമായ യാത്രകളെ സംഗീതത്തിന്റെ മധുര ശീലുകള്‍ കൊണ്ട് ആനന്ദകരമാക്കുന്ന 'തീവണ്ടിപ്പാട്ടുകൂട്ട്' കാസര്‍കോട്ട് അരങ്ങിലെത്തുന്നു. കാസര്‍കോട് തിയേറ്ററിക്‌സ് സൊസൈറ്റിയുടെ പ്രതിമാസ പരിപാടിയില്‍ ഈ മാസം 15ന് തീവണ്ടിപ്പാട്ടുകൂട്ട് അരങ്ങേറും. വൈകിട്ട് ആറ് മണി മുതല്‍ കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളിലാണ് പരിപാടി. ദിനേനയുള്ള തീവണ്ടിയാത്രയിലെ മനം മടുപ്പിനെ സംഗീതത്തിന്റെ മാസ്മരികത കൊണ്ട് തുരത്തിയോടിക്കുകയാണ് കാസര്‍കോട്ടെ പാട്ടുകൂട്ട്.
സര്‍ക്കാര്‍ ഓഫീസ് ഉദ്യോഗസ്ഥരും പൊലീസുകാരും അധ്യാപകരും തൊഴിലാളികളും അടങ്ങുന്ന തീവണ്ടിയാത്രക്കാരുടെ ഒരു കൂട്ടമാണ് യാത്രാവേളയില്‍ പാട്ടുകൂട്ടൊരുക്കി പിരിമുറുക്കമുള്ള ജീവിതത്തിന് അയവ് വരുത്തുന്നത്.
ആരാണ്, എന്നാണ് തീവണ്ടിപ്പാട്ടിന് തുടക്കം കുറിച്ചതെന്ന് അറിയില്ലെങ്കിലും മനസിനെ തണുപ്പിക്കുന്ന ഔഷധമാവുകയാണ് കണ്ണൂര്‍-കാസര്‍കോട് പാതയില്‍ ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെയും വൈകിട്ടും ഉയര്‍ന്നു കേള്‍ക്കുന്ന പാട്ടുകള്‍. കാസര്‍കോട് കലക്‌ട്രേറ്റിലെ ജീവനക്കാരടക്കമുള്ളവരാണ് ഈ പാട്ടുകൂട്ടത്തിലുള്ളത്. പലരും മികച്ച ഗായകരാണ്.
മൈക്കും സ്പീക്കറുമായി ട്രെയിനിലെത്തുന്ന സംഘം പാട്ടിന്റെ പാലാഴി തീര്‍ത്ത് എല്ലാവരെയും ആഹ്ലാദിപ്പിക്കുന്നു. സംഗീതത്തിന്റെ മഴ വര്‍ഷിച്ച് പാട്ടുകൂട്ടം നിറഞ്ഞു നില്‍ക്കുമ്പോള്‍ കേള്‍ക്കാന്‍ ചുറ്റും യാത്രക്കാര്‍ നിറയുന്നു. പാട്ടറിയുന്നവര്‍ മനോഹരമായി പാടുമ്പോള്‍ പാടാനറിയാത്തവര്‍ കൈകൊട്ടിയും താളം പിടിച്ചും സംഗീത യാത്രക്ക് കൊഴുപ്പേകുന്നു. സഞ്ചരിക്കുന്ന ഈ സംഗീത കൂടാരം ചൂളം വിളിച്ച് പായുമ്പോള്‍ ഹൃദയം അനുഭവിക്കുന്ന ആഹ്ലാദത്തിന് അതിരുകളില്ലെന്നും വീടെത്തുന്നത് അറിയുന്നതേ ഇല്ലെന്നും യാത്രക്കാര്‍ പറയുന്നു.
തീവണ്ടിപ്പാട്ടുകൂട്ടത്തിന് നിറഞ്ഞ സദസിന് മുന്നില്‍ വേദിയില്‍ പാടാനുള്ള അവസരമൊരുക്കുകയാണ് കാസര്‍കോട് തിയേറ്ററിക്‌സ് സൊസൈറ്റി. 16 അംഗങ്ങളുള്ള ഗായക സംഘമാണ് അരങ്ങിലെത്തുക.Recent News
  രുചിക്കൂട്ടുകളുമായി ചക്ക മഹോത്സവം

  കാഴ്ചവസ്തുവായി പകല്‍വീട്

  വെള്ളക്കെട്ടുകള്‍ സര്‍വത്ര; കലക്ടറേറ്റ് - പൊലീസ് സ്റ്റേഷന്‍ പരിസരങ്ങള്‍ കൊതുകുവളര്‍ത്ത് കേന്ദ്രങ്ങളാകുന്നു

  രക്തത്തില്‍ പ്ലേറ്റ്‌ലെറ്റ് കുറയല്‍; ചിറ്റമൃത് ഉത്തമ ഔഷധം, ഗവേഷണ പ്രബന്ധവുമായി കാഞ്ഞങ്ങാട്ടെ ഡോക്ടര്‍ ലണ്ടനിലേക്ക്

  കോയിപ്പാടി കടപ്പുറത്ത് കടലാക്രമണ ഭീഷണി

  എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയില്‍ ഇരട്ട സഹോദരങ്ങള്‍ക്ക് റാങ്കിന്‍ തിളക്കം

  ഡിവൈഡറിലെ തുരുമ്പെടുത്ത ഇരുമ്പുകുറ്റി യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു

  വേരുകളിലേക്ക് വെള്ളമിറങ്ങാനുള്ള പഴുതടച്ച് ടാറിംഗ്; പാലക്കുന്നില്‍ തണല്‍ മരങ്ങള്‍ നാശം നേരിടുന്നു

  മണ്ണിടിഞ്ഞ് അപകടം സംഭവിക്കുമെന്ന ഭീതിയില്‍ ഒരു കുടുംബം

  കൃപാ ജ്യോതി ഇനി കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപിക

  നേന്ത്രവാഴ കര്‍ഷകര്‍ക്ക് ആശ്വാസം പകര്‍ന്ന് ഉയര്‍ന്ന വില

  അതിജീവനത്തിന്റെ അടയാളമായി അമ്മമാരുടെ കുട നിര്‍മ്മാണം

  കുടിവെള്ള ടാങ്കുകള്‍ നോക്കുകുത്തികളായി മാറുന്നു

  ദേശീയപാത ഇരുട്ടില്‍; യാത്രക്കാര്‍ ഭീതിയില്‍

  നോമ്പിന്റെ വിശുദ്ധിയില്‍ ലക്ഷ്മി സിസ്റ്റര്‍