updated on:2019-06-11 09:00 PM
എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയില്‍ ഇരട്ട സഹോദരങ്ങള്‍ക്ക് റാങ്കിന്‍ തിളക്കം

www.utharadesam.com 2019-06-11 09:00 PM,
കാഞ്ഞങ്ങാട്: എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാ ഫലം വന്നപ്പോള്‍ കാട്ടുകുളങ്ങര സൗപര്‍ണികയില്‍ റാങ്കില്‍ ഇരട്ടത്തിളക്കം. ബിസിനസുകാരന്‍ സുകുമാരന്റെയും സിവില്‍ പൊലീസ് ഓഫീസര്‍ സുജാതയുടെയും ഇരട്ട മക്കളായ സഞ്ജയ് സുകുമാരന്‍, സൗരവ് സുകുമാരന്‍ എന്നിവരാണ് എല്ലാ കാര്യത്തിലും സാമ്യതയെന്ന പോലെ റാങ്കിലും അത് നിലനിര്‍ത്തിയത്. സഞ്ജയിന് നാലാം റാങ്കും സൗരവിന് എട്ടാം റാങ്കുമാണ് ലഭിച്ചത്. വടക്കന്‍ മേഖലയില്‍ സഞ്ജയ് ആണ് മുന്നിട്ട് നില്‍ക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഇരട്ടകളെന്ന നിലയില്‍ എല്ലാ കാര്യത്തിലും സാമ്യത കാട്ടിയ ഇവര്‍ വിജയത്തിലും അത് നിലനിര്‍ത്തിയതില്‍ അഭിമാനിക്കുകയാണ് വീട്ടുകാരും നാട്ടുകാരും. പഠന കാര്യത്തില്‍ ഇവര്‍ക്ക് ഒരേ മനസാണെങ്കില്‍ ഇഷ്ട വിനോദങ്ങളായ സിനിമയിലും ക്രിക്കറ്റിലും വ്യത്യസ്ത അഭിപ്രായങ്ങളെന്നത് പ്രത്യേകതയാണ്. ഇരുവര്‍ക്കും നവോദയ വിദ്യാലയത്തില്‍ പ്രവേശനം ലഭിച്ചിരുന്നു. എന്നാല്‍ പഠനം രണ്ട് സ്‌കൂളുകളിലായിരുന്നു. സഞ്ജയ് കണ്ണൂരിലും സൗരവ് പെരിയയിലുമാണ് പഠിച്ചത്. പിന്നീട് പ്ലസ്ടുവിനും ഇരുവരും വീണ്ടും ഒരുമിച്ചു. കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളിലാണ് പഠിച്ചത്. ഒരു മാര്‍ക്കിന്റെ വ്യത്യാസമാണ് പ്ലസ്ടുവിലുണ്ടായിരുന്നത്. സഞ്ജയ് 486 മാര്‍ക്ക് നേടിയപ്പോള്‍ സൗരവ് 485 മാര്‍ക്ക് വാങ്ങി.
ഐ.ഐ.ടിയില്‍ ചേരാനാണ് ഇരുവര്‍ക്കും ആഗ്രഹം. ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് പഠിക്കാനാണ് രണ്ട് പേരുടെയും ആഗ്രഹം. ഐ.ഐ.ടി. പ്രവേശന പരീക്ഷാ ഫലം കാത്തിരക്കുകയാണിവര്‍. ഈ പരീക്ഷയില്‍ നല്ല വിജയം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇരുവരും.
ഏക സഹോദരി സ്‌നേഹ തമിഴ്‌നാട് കേന്ദ്ര സര്‍വ്വകലാശാലയില്‍ ബിരുദാനന്തര ബിരുദവിദ്യാര്‍ത്ഥിനിയാണ്.Recent News
  രുചിക്കൂട്ടുകളുമായി ചക്ക മഹോത്സവം

  കാഴ്ചവസ്തുവായി പകല്‍വീട്

  വെള്ളക്കെട്ടുകള്‍ സര്‍വത്ര; കലക്ടറേറ്റ് - പൊലീസ് സ്റ്റേഷന്‍ പരിസരങ്ങള്‍ കൊതുകുവളര്‍ത്ത് കേന്ദ്രങ്ങളാകുന്നു

  രക്തത്തില്‍ പ്ലേറ്റ്‌ലെറ്റ് കുറയല്‍; ചിറ്റമൃത് ഉത്തമ ഔഷധം, ഗവേഷണ പ്രബന്ധവുമായി കാഞ്ഞങ്ങാട്ടെ ഡോക്ടര്‍ ലണ്ടനിലേക്ക്

  കോയിപ്പാടി കടപ്പുറത്ത് കടലാക്രമണ ഭീഷണി

  തീവണ്ടിപ്പാട്ടുകൂട്ട് 15ന് അരങ്ങിലുമെത്തുന്നു

  ഡിവൈഡറിലെ തുരുമ്പെടുത്ത ഇരുമ്പുകുറ്റി യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു

  വേരുകളിലേക്ക് വെള്ളമിറങ്ങാനുള്ള പഴുതടച്ച് ടാറിംഗ്; പാലക്കുന്നില്‍ തണല്‍ മരങ്ങള്‍ നാശം നേരിടുന്നു

  മണ്ണിടിഞ്ഞ് അപകടം സംഭവിക്കുമെന്ന ഭീതിയില്‍ ഒരു കുടുംബം

  കൃപാ ജ്യോതി ഇനി കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപിക

  നേന്ത്രവാഴ കര്‍ഷകര്‍ക്ക് ആശ്വാസം പകര്‍ന്ന് ഉയര്‍ന്ന വില

  അതിജീവനത്തിന്റെ അടയാളമായി അമ്മമാരുടെ കുട നിര്‍മ്മാണം

  കുടിവെള്ള ടാങ്കുകള്‍ നോക്കുകുത്തികളായി മാറുന്നു

  ദേശീയപാത ഇരുട്ടില്‍; യാത്രക്കാര്‍ ഭീതിയില്‍

  നോമ്പിന്റെ വിശുദ്ധിയില്‍ ലക്ഷ്മി സിസ്റ്റര്‍