updated on:2019-05-26 05:53 PM
മഴവെള്ള സംഭരണികള്‍ നോക്കുകുത്തികളാകുന്നു

www.utharadesam.com 2019-05-26 05:53 PM,
ബദിയടുക്ക: മഴവെള്ള സംഭരണികള്‍ നോക്കു കുത്തിയായി മാറുമ്പോര്‍ സര്‍ക്കാരിന് നഷ്ടമാവുന്നത് ലക്ഷങ്ങള്‍. ജില്ലയിലെ പല തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും പാഴായി പോകുന്ന മഴവെള്ളം സംഭരിക്കുന്നതിനും ആധുനിക രീതിയിലുള്ള സംഭരണികള്‍ നിര്‍മ്മിച്ചിരുന്നു. ജലം ശുദ്ധീകരിക്കുന്നതിനായി ടാങ്കിനുള്ളില്‍ സംവിധാനവും ഒരുക്കിയിരുന്നു. മഴ കാലത്ത് കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴെ ഇറങ്ങി പാഴാകുന്ന വെള്ളം പൈപ്പിലൂടെ ടാങ്കിലേക്ക് കടത്തി വിടും.
കുടിവെള്ള ക്ഷാമം രൂക്ഷമാകുന്ന വേനല്‍ കാലത്ത് സംഭരണിയില്‍ നിന്നും ശുദ്ധീകരിച്ച വെള്ളം ഉപയോഗിക്കുകയെന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. 2003-04 സാമ്പത്തിക വര്‍ഷത്തില്‍ ടാങ്ക് ഒന്നിന് 40,000 രൂപ ചെലവിലാണ് നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയത്.
സ്‌കൂളുകള്‍, അംഗണ്‍വാടി, പഞ്ചായത്ത് ഓഫീസ് തുടങ്ങി സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കരികിലാണ് ഇവ സ്ഥാപിച്ചത്. എന്നാല്‍ മാസങ്ങള്‍ തികയുന്നതിന് മുമ്പ് തന്നെ ചിലതിലെ പൈപുകള്‍ സാമൂഹ്യ ദ്രോഹികള്‍ നശിപ്പിക്കുകയും ചെയ്തു. ഇതോടെ ആര്‍ക്കും വേണ്ടാതെ മഴ വെള്ള സംഭരണികള്‍ നോക്കുകുത്തിയായി മാറുകയാണ്.Recent News
  രുചിക്കൂട്ടുകളുമായി ചക്ക മഹോത്സവം

  കാഴ്ചവസ്തുവായി പകല്‍വീട്

  വെള്ളക്കെട്ടുകള്‍ സര്‍വത്ര; കലക്ടറേറ്റ് - പൊലീസ് സ്റ്റേഷന്‍ പരിസരങ്ങള്‍ കൊതുകുവളര്‍ത്ത് കേന്ദ്രങ്ങളാകുന്നു

  രക്തത്തില്‍ പ്ലേറ്റ്‌ലെറ്റ് കുറയല്‍; ചിറ്റമൃത് ഉത്തമ ഔഷധം, ഗവേഷണ പ്രബന്ധവുമായി കാഞ്ഞങ്ങാട്ടെ ഡോക്ടര്‍ ലണ്ടനിലേക്ക്

  കോയിപ്പാടി കടപ്പുറത്ത് കടലാക്രമണ ഭീഷണി

  തീവണ്ടിപ്പാട്ടുകൂട്ട് 15ന് അരങ്ങിലുമെത്തുന്നു

  എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയില്‍ ഇരട്ട സഹോദരങ്ങള്‍ക്ക് റാങ്കിന്‍ തിളക്കം

  ഡിവൈഡറിലെ തുരുമ്പെടുത്ത ഇരുമ്പുകുറ്റി യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു

  വേരുകളിലേക്ക് വെള്ളമിറങ്ങാനുള്ള പഴുതടച്ച് ടാറിംഗ്; പാലക്കുന്നില്‍ തണല്‍ മരങ്ങള്‍ നാശം നേരിടുന്നു

  മണ്ണിടിഞ്ഞ് അപകടം സംഭവിക്കുമെന്ന ഭീതിയില്‍ ഒരു കുടുംബം

  കൃപാ ജ്യോതി ഇനി കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപിക

  നേന്ത്രവാഴ കര്‍ഷകര്‍ക്ക് ആശ്വാസം പകര്‍ന്ന് ഉയര്‍ന്ന വില

  അതിജീവനത്തിന്റെ അടയാളമായി അമ്മമാരുടെ കുട നിര്‍മ്മാണം

  കുടിവെള്ള ടാങ്കുകള്‍ നോക്കുകുത്തികളായി മാറുന്നു

  ദേശീയപാത ഇരുട്ടില്‍; യാത്രക്കാര്‍ ഭീതിയില്‍