updated on:2019-05-20 07:09 PM
പൂമ്പാറ്റക്കൂട്ടം ഉണര്‍ത്തു ക്യാമ്പ് നവ്യാനുഭവമായി

www.utharadesam.com 2019-05-20 07:09 PM,
ഉദുമ: അവധിക്കാലം ആഘോഷമാക്കി വര്‍ണ്ണ പൂമ്പാറ്റകള്‍ ചന്ദ്രഗിരിക്കരയില്‍ പറന്നിറങ്ങി. താളവും മേളവും പാട്ടും കൂത്തും കളിയും ചിരിയുമായി നാടിന്റെ നാനാഭാഗത്തു നിന്നും പൂമ്പാറ്റകള്‍ ഈ അവധികാലത്ത് അറിവിന്റെ വര്‍ണ്ണ വിസ്മയം തീര്‍ത്തു.
പാറക്കടവ്- അംബാപുരം മൈത്രി വായനശാല ആന്റ് ഗ്രന്ഥാലയം, കളനാട് വാണിയര്‍ മൂല നവഭാരത് വായനശാല ആന്റ് ഗ്രന്ഥാലയം, ഹൊസ്ദുര്‍ഗ്ഗ് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ചന്ദ്രഗിരി കടവത്ത് നടന്ന ചന്ദ്രഗിരി കരയിലൊരു പൂമ്പാറ്റക്കൂട്ടം ഉണര്‍ത്തു ക്യാമ്പ് വാര്‍ഡ് മെമ്പര്‍ സൈത്തൂന്‍ അഹമ്മദ് ഉദ്ഘാടനം ചെയ്തു.
എ. പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. കെ.വി.ഗോപാലന്‍ മാങ്ങാട് സ്വാഗതം പറഞ്ഞു. ക്യാമ്പ് കോ ഓര്‍ഡിനേറ്റര്‍ മോഹനനന്‍ മാങ്ങാട്, ശാലിനി ദാമോദരന്‍, കെ.ടി. ചന്ദ്രന്‍, ഖലീല്‍ കടവത്ത്, പി.കെ. അശോകന്‍, സുനില്‍ മാങ്ങാട്, കബീര്‍ കടവത്ത്, ബാലാമണി വാണിയമൂല എന്നിവര്‍ പ്രസംഗിച്ചു.
കുട്ടികളുടെ മാനസികോല്ലാസത്തിനുള്ള വിവിധ ഗെയിമുകള്‍, നാടന്‍ കളികള്‍, നാടന്‍ പാട്ടുകള്‍, കരകൗശല നിര്‍മ്മാണം, ഉണര്‍ത്തുപാട്ട്, ഒറിഗാമി, അറിവ്, ഉറവകള്‍, സംവാദങ്ങള്‍, പുഴ നടത്തം, നാട്ടറിവുകള്‍, വിത്തെറിയല്‍ എന്നിവ നടത്തി.
ജി.ബി വല്‍സന്‍, ലോഹി മുന്നാട്, വി.കെ. സത്യന്‍, പയോട്ട അന്ത്രു, ടി. രാജന്‍ എന്നിവര്‍ വിവിധ രസക്കൂട്ടുകള്‍ ഒരുക്കി. അമ്മമാരുടെ നേതൃത്വത്തില്‍ കമ്മ്യൂണിറ്റി കിച്ചണ്‍, നാട്ടുകാരുടെ നേതൃത്വത്തില്‍ സ്‌നേഹ മഴ, ഭൂമിയെ പുഷ്പിണിയാക്കാന്‍ വിത്ത് ബോംബിഗ് എന്നിവയും ഒരുക്കി. കുട്ടികള്‍ അപ്പൂപ്പന്‍ താടിയൊടൊപ്പം സഞ്ചരിച്ച്, വിത്ത് വിതരണത്തില്‍ പ്രകൃതിയുടെ സ്വാഭാവികതയറിയാന്‍, കാറ്റിന്റെ ഗതിയറിഞ്ഞ് അപ്പൂപ്പന്‍ താടി പറത്തി. ക്യാമ്പ് സോങ്ങ് പാടി അവധികാല ക്യാമ്പിന് സമാപനം കുറിച്ചു.Recent News
  രുചിക്കൂട്ടുകളുമായി ചക്ക മഹോത്സവം

  കാഴ്ചവസ്തുവായി പകല്‍വീട്

  വെള്ളക്കെട്ടുകള്‍ സര്‍വത്ര; കലക്ടറേറ്റ് - പൊലീസ് സ്റ്റേഷന്‍ പരിസരങ്ങള്‍ കൊതുകുവളര്‍ത്ത് കേന്ദ്രങ്ങളാകുന്നു

  രക്തത്തില്‍ പ്ലേറ്റ്‌ലെറ്റ് കുറയല്‍; ചിറ്റമൃത് ഉത്തമ ഔഷധം, ഗവേഷണ പ്രബന്ധവുമായി കാഞ്ഞങ്ങാട്ടെ ഡോക്ടര്‍ ലണ്ടനിലേക്ക്

  കോയിപ്പാടി കടപ്പുറത്ത് കടലാക്രമണ ഭീഷണി

  തീവണ്ടിപ്പാട്ടുകൂട്ട് 15ന് അരങ്ങിലുമെത്തുന്നു

  എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയില്‍ ഇരട്ട സഹോദരങ്ങള്‍ക്ക് റാങ്കിന്‍ തിളക്കം

  ഡിവൈഡറിലെ തുരുമ്പെടുത്ത ഇരുമ്പുകുറ്റി യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു

  വേരുകളിലേക്ക് വെള്ളമിറങ്ങാനുള്ള പഴുതടച്ച് ടാറിംഗ്; പാലക്കുന്നില്‍ തണല്‍ മരങ്ങള്‍ നാശം നേരിടുന്നു

  മണ്ണിടിഞ്ഞ് അപകടം സംഭവിക്കുമെന്ന ഭീതിയില്‍ ഒരു കുടുംബം

  കൃപാ ജ്യോതി ഇനി കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപിക

  നേന്ത്രവാഴ കര്‍ഷകര്‍ക്ക് ആശ്വാസം പകര്‍ന്ന് ഉയര്‍ന്ന വില

  അതിജീവനത്തിന്റെ അടയാളമായി അമ്മമാരുടെ കുട നിര്‍മ്മാണം

  കുടിവെള്ള ടാങ്കുകള്‍ നോക്കുകുത്തികളായി മാറുന്നു

  ദേശീയപാത ഇരുട്ടില്‍; യാത്രക്കാര്‍ ഭീതിയില്‍