updated on:2019-04-19 07:05 PM
കുമ്പള സര്‍ക്കാര്‍ ആസ്പത്രിയില്‍ ഡോക്ടര്‍മാരില്ല; രോഗികള്‍ ചികിത്സ കിട്ടാതെ മടങ്ങുന്നു

www.utharadesam.com 2019-04-19 07:05 PM,
കുമ്പള: കുമ്പള കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ഉച്ചക്ക് ശേഷം ഡോക്ടര്‍മാര്‍ ഇല്ലെന്ന കാരണത്താല്‍ രോഗികള്‍ക്ക് ചികിത്സ നിഷേധിക്കുന്നതായി പരാതി. ഏഴ് ഡോക്ടര്‍മാരില്‍ ഒരാള്‍ അവധിയിലാണ്. മറ്റുള്ള ഡോക്ടര്‍മാര്‍ ഒരുമണിയോടെ തന്നെ സേവനം നിര്‍ത്തി പോകുന്നുവെന്നാണ് പരാതി ഉയരുന്നത്. ഉച്ചക്ക് ശേഷം ഡോക്ടര്‍മാര്‍ സേവനം ചെയ്യണമെന്ന നിയമം ഉണ്ടെങ്കിലും ഇവിടെ അത് പാലിക്കപ്പെടുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
നഴ്‌സുമാര്‍ അഞ്ചുമണിയോടെ മടങ്ങുന്നു. രാത്രി രണ്ട് നഴ്‌സ് അസിസ്റ്റന്റുമാര്‍ മാത്രമാണ് ഡ്യൂട്ടിയിലുള്ളത്. ഇവര്‍ ഏഴ്മണിയോടെ ഗേറ്റ് പൂട്ടും. ഉച്ചക്ക് ശേഷം എത്തുന്ന രോഗികള്‍ക്ക് ഡോക്ടര്‍മാരില്ലാത്ത കാരണം സ്വകാര്യ ആസ്പത്രികളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്.
ദിനേന അഞ്ഞൂറില്‍പ്പരം രോഗികള്‍ ഇവിടെ ചികിത്സ തേടിയെത്തുന്നുണ്ടെന്നാണ് ആസ്പത്രി അധികൃതരുടെ കണക്ക്. വര്‍ഷങ്ങളായി രാത്രി കാല ചികിത്സ നിര്‍ത്തിവെച്ചിരിക്കുകയാണ്. ചികിത്സ നിഷേധിക്കുന്നതിന്റെ പേരില്‍ രോഗികളുടെ ബന്ധുക്കളും നഴ്‌സുമാരും തമ്മില്‍ വാക്ക് തര്‍ക്കം പതിവാണ്. കയ്യേറ്റ ശ്രമവും ഉണ്ടാവാറുണ്ട്. കഴിഞ്ഞ ദിവസം ഉച്ചക്ക് ശേഷം പേപ്പട്ടിയുടെ കടിയേറ്റ് എത്തിയയാളെ ചികിത്സിക്കാതെ മടക്കി അയച്ചത് വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഉച്ചക്ക് ശേഷം ഡോക്ടര്‍മാരെ വിളിച്ചാല്‍ വരാന്‍ കൂട്ടാക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.Recent News
  ജനറല്‍ ആസ്പത്രിയില്‍ സി.പി.എം. പ്രവര്‍ത്തകര്‍ ശുചീകരണം നടത്തി

  മഴവെള്ള സംഭരണികള്‍ നോക്കുകുത്തികളാകുന്നു

  മംഗലാപുരം വിമാന ദുരന്തത്തിന് ഒമ്പതാണ്ട്; കണ്ണീരുണങ്ങാതെ നിരവധി കുടുംബങ്ങള്‍

  പൂമ്പാറ്റക്കൂട്ടം ഉണര്‍ത്തു ക്യാമ്പ് നവ്യാനുഭവമായി

  സര്‍ക്കാര്‍ ഭൂമിക്ക് കാത്തുനില്‍ക്കാതെ മുഹമ്മദലി യാത്രയായി

  കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്തിന് എം.എ.യൂസഫലിയുടെ കാരുണ്യം

  വര്‍ഗീയ കൊലപാതക കേസുകളിലെ പ്രതികള്‍ നിയമത്തിന്റെ പഴുതില്‍ രക്ഷപ്പെടുന്നു

  മുള്ളേരിയയില്‍ ബസ് കാത്തിരിപ്പ് കേന്ദ്രമില്ല; യാത്രക്കാര്‍ ദുരിതത്തില്‍

  പൂവ് ചോദിച്ചപ്പോള്‍ പൂന്തോട്ടം ലഭിച്ചു; ആനന്ദ നിര്‍വൃതിയില്‍ ദയാബായി

  പ്ലാസ്റ്റിക് കവറുകളിലാക്കിയ മാലിന്യങ്ങള്‍ നീക്കം ചെയ്യാതെ പാതയോരങ്ങളില്‍ അതേപടി

  തീവ്ര ശുചീകരണ യത്‌നം: ചെറുവത്തൂരിലെ അഞ്ച് കുളങ്ങള്‍ക്ക് പുനര്‍ജന്മം

  കൊടുംചൂടില്‍ തെങ്ങുകളും കവുങ്ങുകളും കരിഞ്ഞുണങ്ങുന്നു

  ബി.ആര്‍.ഡി.സി പദ്ധതിപ്രകാരമുള്ള ജലവിതരണം നിര്‍ത്തി; ദുരിതത്തിലായത് ആയിരക്കണക്കിന് കുടുംബങ്ങള്‍

  പാതയോരങ്ങളില്‍ നശിക്കുന്നത് ലക്ഷങ്ങള്‍ വിലമതിക്കുന്ന മരത്തടികള്‍; അധികൃതര്‍ക്ക് മൗനം

  കുഴല്‍ കിണറായി; ജനറല്‍ ആസ്പത്രിയില്‍ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാവുന്നു