updated on:2019-04-19 06:15 PM
റോഡ് പ്രവൃത്തിയിലെ അശാസ്ത്രീയത: കാലിച്ചാനടുക്കത്ത് അപകടം പെരുകുന്നു

www.utharadesam.com 2019-04-19 06:15 PM,
കാഞ്ഞങ്ങാട്: കാലിച്ചാനടുക്കത്ത് അപകടം പതിവാകുന്നു. റോഡ് നവീകരണത്തിലെ അശാസ്ത്രീയതയാണ് കാരണമെന്ന ആക്ഷേപവും ഉയര്‍ന്നിരിക്കുകയാണ്. കാലിച്ചാനടുക്കം ഭാഗത്ത് അപകടം പതിവാകുന്നു. ഉദ്യോഗസ്ഥരുടെ അനാസ്ഥയും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ദിവസം കാലിച്ചാനടുക്കം സ്‌കൂളിന് മുന്നില്‍ ഓട്ടോറിക്ഷയും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒരാള്‍ മരിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഒരു മാസം മുമ്പ് ടൗണില്‍ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനും പരിക്കേറ്റിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ശാസ്താംപാറ റോഡില്‍ നിന്നും പ്രധാന റോഡിലേക്ക് പ്രവേശിക്കുന്നതിനിടെ ബൈക്ക് യാത്രക്കാരനും അപകടത്തില്‍ പെട്ടിരുന്നു. അപകടങ്ങള്‍ സ്ഥിരമാകാന്‍ തുടങ്ങിയതോടെ റോഡിന്റെ അപാകം പരിഹരിക്കണമെന്നാവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളിലടക്കം നാട്ടുകാരുടെ പ്രതിഷേധമുയരാന്‍ തുടങ്ങിയിട്ടുണ്ട്. നവീകരണത്തിന്റെ ഭാഗമായി ടൗണില്‍ കലുങ്ക് നിര്‍മ്മിച്ചും ബസ് സ്റ്റാന്റിന് സമീപം മണ്ണിട്ടും റോഡിന്റെ ഉയരം കൂട്ടുകയും ആദ്യ പാളി മെക്കാഡം ടാറിടല്‍ പൂര്‍ത്തിയാവുകയും ചെയ്തു. ഇതോടെ ബസ്സുകളടക്കം കടന്നു പോകുന്ന ഇട റോഡുകളില്‍ നിന്നും പ്രധാന റോഡിലേക്ക് കയറ്റവും കൂടി. പ്രധാന റോഡിലൂടെ വാഹനങ്ങള്‍ വേഗത്തില്‍ കടന്നു പോകാന്‍ തുടങ്ങിയതോടെ തായന്നൂര്‍, മയ്യങ്ങാനം എന്നിവിടങ്ങളില്‍ നിന്നും വരുന്ന ഇടറോഡുകളില്‍ നിന്നും പ്രധാന റോഡിലേക്ക് വാഹനങ്ങള്‍ പ്രവേശിക്കുമ്പോള്‍ ഏതു നിമിഷവും വലിയ അപകടം നടക്കുന്ന സ്ഥിതിയാണ്.
ഇതു കൂടാതെ കാലിച്ചാനടുക്കം സെന്റ് ജോസഫ് ദേവാലയത്തിന് സമീപം കയറ്റം കുറയ്ക്കാന്‍ മണ്ണെടുത്തതോടെ ഇവിടെയുള്ള ബസ് കാത്തിരിപ്പു കേന്ദ്രം മണ്‍തിട്ടയുടെ മുകളിലാണിപ്പോള്‍. ഇത് പൊളിച്ച് മാറ്റാനും അധികൃതര്‍ നടപടിയെടുത്തിട്ടില്ല.
പള്ളി പരിസരത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ച് നീക്കാനും ഇവിടത്തെ മണ്‍തിട്ട നീക്കം ചെയ്യാനും നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ദേവാലയ അധികൃതരും നാട്ടുകാരുമടക്കം പൊതുമരാമത്ത് അസി.എക്‌സി. എഞ്ചിനീയര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയെടുക്കാന്‍ തയ്യാറായിട്ടില്ല.Recent News
  ജനറല്‍ ആസ്പത്രിയില്‍ സി.പി.എം. പ്രവര്‍ത്തകര്‍ ശുചീകരണം നടത്തി

  മഴവെള്ള സംഭരണികള്‍ നോക്കുകുത്തികളാകുന്നു

  മംഗലാപുരം വിമാന ദുരന്തത്തിന് ഒമ്പതാണ്ട്; കണ്ണീരുണങ്ങാതെ നിരവധി കുടുംബങ്ങള്‍

  പൂമ്പാറ്റക്കൂട്ടം ഉണര്‍ത്തു ക്യാമ്പ് നവ്യാനുഭവമായി

  സര്‍ക്കാര്‍ ഭൂമിക്ക് കാത്തുനില്‍ക്കാതെ മുഹമ്മദലി യാത്രയായി

  കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്തിന് എം.എ.യൂസഫലിയുടെ കാരുണ്യം

  വര്‍ഗീയ കൊലപാതക കേസുകളിലെ പ്രതികള്‍ നിയമത്തിന്റെ പഴുതില്‍ രക്ഷപ്പെടുന്നു

  മുള്ളേരിയയില്‍ ബസ് കാത്തിരിപ്പ് കേന്ദ്രമില്ല; യാത്രക്കാര്‍ ദുരിതത്തില്‍

  പൂവ് ചോദിച്ചപ്പോള്‍ പൂന്തോട്ടം ലഭിച്ചു; ആനന്ദ നിര്‍വൃതിയില്‍ ദയാബായി

  പ്ലാസ്റ്റിക് കവറുകളിലാക്കിയ മാലിന്യങ്ങള്‍ നീക്കം ചെയ്യാതെ പാതയോരങ്ങളില്‍ അതേപടി

  തീവ്ര ശുചീകരണ യത്‌നം: ചെറുവത്തൂരിലെ അഞ്ച് കുളങ്ങള്‍ക്ക് പുനര്‍ജന്മം

  കൊടുംചൂടില്‍ തെങ്ങുകളും കവുങ്ങുകളും കരിഞ്ഞുണങ്ങുന്നു

  ബി.ആര്‍.ഡി.സി പദ്ധതിപ്രകാരമുള്ള ജലവിതരണം നിര്‍ത്തി; ദുരിതത്തിലായത് ആയിരക്കണക്കിന് കുടുംബങ്ങള്‍

  പാതയോരങ്ങളില്‍ നശിക്കുന്നത് ലക്ഷങ്ങള്‍ വിലമതിക്കുന്ന മരത്തടികള്‍; അധികൃതര്‍ക്ക് മൗനം

  കുഴല്‍ കിണറായി; ജനറല്‍ ആസ്പത്രിയില്‍ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാവുന്നു