updated on:2019-04-17 08:46 PM
പിഞ്ചുകുഞ്ഞിന്റെ ജീവന്‍ കാക്കാനായി അമൃതയിലെ ഡോക്ടര്‍മാര്‍ തീവ്ര പരിശ്രമത്തില്‍

www.utharadesam.com 2019-04-17 08:46 PM,
കാസര്‍കോട്: ജീവന്റെ തുടിപ്പുമായി മംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് എത്തിച്ച കുഞ്ഞിനെയും വഹിച്ചുകൊണ്ടുള്ള ആംബുലന്‍സ് കടന്നുപോകുവാനായി കേരളം മുഴുവന്‍ പ്രാര്‍ത്ഥനയോടെ വഴി മാറി നിന്ന മഹാ ദൗത്യത്തിന് ശേഷം കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനുള്ള കഠിന പ്രയന്തത്തില്‍ ഡോക്ടര്‍മാര്‍.
വിദ്യാനഗര്‍ പാറക്കട്ട സ്വദേശിയായ നിഷ്താഹിന്റെയും ഷാനിയുടെയും 16 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് അടിയന്തിര ഹൃദയ ശസ്ത്രക്രിയക്കായി ആംബുലന്‍സ് 402 കിലോമീറ്റര്‍ സഞ്ചരിച്ചത് വെറും അഞ്ചേകാല്‍ മണിക്കൂര്‍ കൊണ്ടാണ്. കേരളം മുഴുവന്‍ ഇന്നലെ പകല്‍ പിഞ്ചുകുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായി റോഡില്‍ വഴിയൊരുക്കി കൊടുക്കുകയായിരുന്നു. ഇന്നലെ രാവിലെ 11.30നാണ് മംഗളൂരുവിലെ ഫാദര്‍മുള്ളേര്‍സ് മെഡിക്കല്‍ കോളേജില്‍ നിന്നും കുഞ്ഞിനെയും വഹിച്ചുകൊണ്ടുള്ള കെ.എല്‍-60 ജെ. 7739 ആംബുലന്‍സ് പുറപ്പെട്ടത്. കാസര്‍കോട് ദേളി മുക്കുന്നോത്ത് സ്വദേശി ഹസ്സനാണ് ആംബുലന്‍സ് ഓടിച്ചത്.
തിരുവനന്തപുരം ശ്രീ ചിത്തിരയില്‍ എത്തിക്കാനായിരുന്നു തീരുമാനിച്ചതെങ്കിലും സര്‍ക്കാര്‍ ഇടപെട്ടതിനെ തുടര്‍ന്ന് കൊച്ചി ഇടപ്പള്ളി അമൃത ആസ്പത്രിയില്‍ എത്തിക്കുകയായിരുന്നു.
കുഞ്ഞിനെയും കൊണ്ട് ആംബുലന്‍സ് പുറപ്പെട്ടിട്ടുണ്ടെന്ന വിവരം ഫെസ്ബുക്കിലൂടെയും വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലൂടെയും പൊലീസ്, ആംബുലന്‍സ്, സന്നദ്ധ പ്രവര്‍ത്തകര്‍, ഓട്ടോ ഡ്രൈവര്‍മാര്‍ തുടങ്ങിയവരുടെ നെറ്റ് വര്‍ക്കുകളിലൂടെയും വിവരം കൈമാറിയതോടെ മംഗളൂരുവില്‍ നിന്ന് കൊച്ചിവരെയുള്ള പാതയില്‍ കേരളം മുഴുവന്‍ ഉണര്‍ന്ന് വഴിയൊരുക്കി കൊടുക്കുകയായിരുന്നു.
ആംബുലന്‍സ് എത്തുന്നതിന് ഏറെ മുമ്പേ വാഹനങ്ങളെ റോഡരികിലേക്ക് ഒതുക്കി ജനങ്ങള്‍ അക്ഷമരായി കാത്തിരുന്ന് കടന്നുപോകാന്‍ വഴി തുറക്കുകയായിരുന്നു.
ഓരോ നിമിഷവും വാഹനം എവിടെ എത്തിയെന്ന് വിവരം കൈമാറാന്‍ ചൈല്‍ഡ് പ്രൊട്ടക്ട് ടീം കേരളയുടെ ഫേസ് ബുക്ക് ലൈവുമുണ്ടായിരുന്നു.
ട്രാഫിക് സിനിമ മാതൃകയായില്‍ ആംബുലന്‍സിന്റെ വളയം പിടിച്ച് ശ്രദ്ധേയനായ ഹസനെ കേരളം മുഴുവന്‍ അഭിനന്ദനം കൊണ്ട് മൂടി. ഉദ്വോഗഭരിതമായ മണിക്കൂറുകള്‍ക്കൊടുവില്‍ കുഞ്ഞിനെ വൈകിട്ട് 4.30ഓടെ അമൃത ആസ്പത്രിയില്‍ എത്തിച്ചു. ഉടന്‍ തന്നെ പ്രശസ്തരായ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ചികിത്സ ആരംഭിച്ചുവെങ്കിലും 48 മണിക്കൂറിന് ശേഷമേ കുഞ്ഞിന്റെ ആരോഗ്യ നിലയിലെ പുരോഗതിയെ കുറിച്ച് പറയാനാവൂ എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ഹൃദയത്തിന് കാര്യമായ അസുഖമുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.Recent News
  മംഗലാപുരം വിമാന ദുരന്തത്തിന് ഒമ്പതാണ്ട്; കണ്ണീരുണങ്ങാതെ നിരവധി കുടുംബങ്ങള്‍

  പൂമ്പാറ്റക്കൂട്ടം ഉണര്‍ത്തു ക്യാമ്പ് നവ്യാനുഭവമായി

  സര്‍ക്കാര്‍ ഭൂമിക്ക് കാത്തുനില്‍ക്കാതെ മുഹമ്മദലി യാത്രയായി

  കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്തിന് എം.എ.യൂസഫലിയുടെ കാരുണ്യം

  വര്‍ഗീയ കൊലപാതക കേസുകളിലെ പ്രതികള്‍ നിയമത്തിന്റെ പഴുതില്‍ രക്ഷപ്പെടുന്നു

  മുള്ളേരിയയില്‍ ബസ് കാത്തിരിപ്പ് കേന്ദ്രമില്ല; യാത്രക്കാര്‍ ദുരിതത്തില്‍

  പൂവ് ചോദിച്ചപ്പോള്‍ പൂന്തോട്ടം ലഭിച്ചു; ആനന്ദ നിര്‍വൃതിയില്‍ ദയാബായി

  പ്ലാസ്റ്റിക് കവറുകളിലാക്കിയ മാലിന്യങ്ങള്‍ നീക്കം ചെയ്യാതെ പാതയോരങ്ങളില്‍ അതേപടി

  തീവ്ര ശുചീകരണ യത്‌നം: ചെറുവത്തൂരിലെ അഞ്ച് കുളങ്ങള്‍ക്ക് പുനര്‍ജന്മം

  കൊടുംചൂടില്‍ തെങ്ങുകളും കവുങ്ങുകളും കരിഞ്ഞുണങ്ങുന്നു

  ബി.ആര്‍.ഡി.സി പദ്ധതിപ്രകാരമുള്ള ജലവിതരണം നിര്‍ത്തി; ദുരിതത്തിലായത് ആയിരക്കണക്കിന് കുടുംബങ്ങള്‍

  പാതയോരങ്ങളില്‍ നശിക്കുന്നത് ലക്ഷങ്ങള്‍ വിലമതിക്കുന്ന മരത്തടികള്‍; അധികൃതര്‍ക്ക് മൗനം

  കുഴല്‍ കിണറായി; ജനറല്‍ ആസ്പത്രിയില്‍ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാവുന്നു

  കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാതയില്‍ ഇരിയ അപകട കേന്ദ്രമാകുന്നു

  ചെക്ക് പോസ്റ്റുകള്‍ നാല്; പരിശോധന കാര്യക്ഷമമല്ല